വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആരെ സമീപിക്കും? ഞാന്‍ അന്തം വിട്ടുനിന്നു, അടുത്തുവന്നത് രോഹിത്തെന്നു സഞ്ജു

ഇന്ത്യന്‍ ടീമില്‍ വന്നപ്പോഴുള്ള സംഭവമാണിത്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വന്നപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ദേശീയ ടീമില്‍ ആദ്യമെത്തിയപ്പോള്‍ എന്തു ചെയ്യണമന്നറിയാതെ പരിഭ്രമിച്ചു നിന്ന തന്നെ വളരെ കൂളാക്കി മാറ്റിയത് രോഹിത് ശര്‍മയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഗൗരവ് കപൂറിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത്തിനെക്കുറിച്ചുള്ള സഞ്ജുവിന്റെ ഈ പരാമര്‍ശം വിരാട് കോലി ഹേറ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ ആയുധമാക്കുകയും ചെയ്തിരിക്കുകയാണ്. വെറുതയെല്ല കോലിയെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നു പുറത്താക്കിയതെന്നും അവര്‍ തുറന്നടിച്ചു.

1

വിരാട് കോലി ക്യാപ്റ്റനായിരിക്കെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്ത്തില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നു. അന്നു ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലേക്കു വന്നപ്പോള്‍ ഒറ്റപ്പെട്ടതു പോലെ അനുഭവപ്പെട്ടതായും പക്ഷെ രോഹിത് ശര്‍മ തന്നെ രക്ഷിക്കുകയായിരുന്നുവെന്നും സഞ്ജു പറയുന്നു.
ഇന്ത്യന്‍ ടീമിനോടൊപ്പം ന്യൂസിലാന്‍ഡിലായിരുന്നപ്പോഴുള്ള സംഭവം ഇപ്പോഴും ഓര്‍മിക്കുന്നു. രോഹിത് ശര്‍മ ഭായ് അവിടെയുണ്ട്, വിരാട് കോലി ഭായ് അവിടെയുണ്ട്. പക്ഷെ ആരെയാണ് സമീപിക്കേണ്ടതെന്നോ, ആരോടാണ് സംസാരിക്കേണ്ടതെന്നോ എന്താണ് സംസാരിക്കേണ്ടതെന്നോ എനിക്ക് അറിയില്ലായിരുന്നു.

2

ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയില്‍ നില്‍ക്കവെയായിരുന്നു രോഹിത് ഭായി അടുത്തേക്കു വന്നത്. നമുക്ക് ഡിന്നര്‍ കഴിക്കാന്‍ പോയാലോയെന്നു ചോദിച്ചു. ഓക്കെ, തീര്‍ച്ചയായും, നമുക്ക് പോവാം ഭയ്യായെന്നു ഞാന്‍ പറഞ്ഞു. രോഹിത്തിന്റെ അന്നത്തെ പെരുമാറ്റം വളരെ ആശ്വാസവും സന്തോഷവും നല്‍കിയതായും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. സഞ്ജുവിന്‍െ ഈ വാക്കുകള്‍ രോഹിത് ശര്‍മയുടെ ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിക്കുകയാണ്. വിരാട് കോലിക്കെതിരേയുള്ള ആയുധമായും അവര്‍ ഇത് ഉപഗോയിക്കുകയും ചെയ്യുകയാണ്.

3

വിരാട് കോലിക്കു കീഴില്‍ ഇന്ത്യന്‍ ടീം വര്‍ഷങ്ങളായി കൈവരിച്ചിട്ടുള്ള പല നേട്ടങ്ങളെയും അവഗിണിക്കുകകയും ഡ്രസിങ് റൂമിനുള്ളില്‍ വളരെ കര്‍ക്കശക്കാരായതിനാല്‍ രോഹിത് ഫാന്‍സ് അതിനെ കുറ്റപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഏകദിന ടീമിന്റെ നായകസ്ഥാനത്തു നന്നും കോലിയെ പുറത്താക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഈ പരുഷമായ പെരുമാറ്റം തന്നെയാണ് കാരണമന്നു കോലിയുടെ കടുത്ത വിമര്‍ശകര്‍ ആരോപിക്കുകയും ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കോലിയെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തു വന്നിരിക്കുന്നത്.

4

വിരാട് കോലിയെ കണ്ടു മുട്ടിയ പലരില്‍ നിന്നും ഞാന്‍ ഇക്കാര്യം കേട്ടിട്ടുണ്ട്. ഫീല്‍ഡില്‍ മാത്രമാണ് കോലി കളിക്കാരുമായി ആശയവിനിമയം നടത്താറുള്ളത്. ഗ്രൗണ്ടിനു പുറത്ത് കോലി വ്യക്തിപതമായ കാര്യങ്ങളില്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഒരു മോശം പ്രകടനത്തിന്റെ പേരില്‍ കോലി സഞ്ജുവിനെ അധിക്ഷേപിച്ചിട്ടുണ്ടാവും. ഇതു കൊണ്ടു തന്നെയാണ് വിരാടിനെ പുറത്താക്കിയത്. യുവതാരങ്ങളോടു എങ്ങനെയാണ് പെരുമാറേണ്ടതെന്നു വിരാടിനു രോഹിത് കോച്ചിങ് നല്‍കണമന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

5

യുവതാരങ്ങളെ രോഹിത് ശര്‍മ ഹോട്ടലിലേക്കു കൊണ്ടുപോവുന്നു. വിരാട് കോലി യുവതാരങ്ങളെ ജിമ്മിലേക്കും കൊണ്ടുപോവുന്നുവെന്നാണ് ഒരു കോലി ആരാധകന്‍ ട്വീറ്റ് ചെയ്തത്.
ഈ കാരണം കൊണ്ടു തന്നെയാണ് യുവതാരങ്ങള്‍ രോഹിത് ശര്‍മയെ ഇഷ്ടപ്പെടുന്നതെന്നായിരുന്നു മറ്റൊരു പ്രതികരണം.

6

അതേസമയം, സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ തന്റെ പ്രതിഭയോടു നീതി പുലര്‍ത്തുന്ന പ്രകടനം ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനിയും കാഴ്ചവയ്ക്കാനായിട്ടില്ലെന്നു കാണാം. ഇന്ത്യക്കു വേണ്ടി 13 ടി0കളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 14.50 എന്ന മോശം ശരാശരിയില്‍ നേടാനായത് 174 റണ്‍സ് മാത്രമാണ്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ഇതില്‍ നേടിയത് 46 റണ്‍സാണ്.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20യിലൂടെയാണ് താരം അരങ്ങേറിയത്.

7

പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2019ലാണ് സഞ്ജു ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത്. അവസാനമായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് താരം ഇന്ത്യക്കു വേണ്ടി കളിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ എല്ലാ കളിയിലും സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ രണ്ടിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത താരം നേടിയത് 57 റണ്‍സാണ്.

Story first published: Thursday, May 5, 2022, 13:11 [IST]
Other articles published on May 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X