വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ചിയര്‍ലീഡേഴ്‌സില്ല, കമന്ററി വീട്ടില്‍ നിന്ന്- ഇത്തവണ അടിമുടി മാറ്റങ്ങള്‍

യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുക

യുഎഇയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണില്‍ ചില വമ്പന്‍ മാറ്റങ്ങള്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാന്‍ കഴിയും. ഇവയില്‍ പലതും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരിക്കും ഐപിഎല്‍ നടക്കുക.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ ടൂര്‍ണമെന്റ് അടിമുടി മാറുന്നത്. ഫ്രാഞ്ചൈസികള്‍ക്കുള്ള എസ്ഒപി ഇതിനകം തന്നെ ബിസിസിഐ തയ്യാറാക്കിക്കഴിഞ്ഞു. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഐപിഎല്ലിന്റെ ഈ സീസണില്‍ കാണാന്‍ സാധ്യതയുള്ള ചില വമ്പന്‍ മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഹസ്തദാനമുണ്ടാവില്ല

ഹസ്തദാനമുണ്ടാവില്ല

മല്‍സരത്തിനു മുന്നോടിയായി ടോസിനു ശേഷം ഇരുടീമിലെയും ക്യാപ്റ്റന്‍മാര്‍ തമ്മിലുള്ള ഹസ്തദാനം ഐപിഎല്ലിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ യുഎഇയില്‍ ഇതു കാണാന്‍ സാധ്യതയില്ല. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് കളിക്കാര്‍ തമ്മിലുള്ള സമ്പര്‍ക്കത്തില്‍ നിയന്ത്രണം കൊണ്ടു വരുന്നത്.
കളിക്കു മുമ്പ് മാത്രമല്ല മല്‍സരം കഴിഞ്ഞ ശേഷവും ഇരുടീമിലെയും താരങ്ങളും ടീം സ്റ്റാഫും തമ്മില്‍ ഹസ്തദാനം ചെയ്യാറുണ്ട്. ഇതിനും യുഎഇയില്‍ വിലക്കുണ്ടാവും. ഹസ്തദാനത്തിനു പകരം പരസ്പരം നമസ്‌തേ പറയുന്ന രീതിയായിരിക്കും യുഎഇയില്‍ പിന്തുടരാന്‍ സാധ്യത.

ചിയര്‍ലീഡേഴ്‌സിനെ കാണില്ല

ചിയര്‍ലീഡേഴ്‌സിനെ കാണില്ല

ഐപിഎല്ലിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു ചിയര്‍ലീഡേഴ്‌സ്. കളിയിലെ ഓരോ പ്രധാനപ്പെട്ട നിമിഷങ്ങളിലും കാണികളെ ഹരം കൊള്ളിക്കുന്നത് ചിയര്‍ലീഡേഴ്‌സിന്റെ ചുവടുകളായിരുന്നു. എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അവരുടേതായ ചിയര്‍ലീഡേഴ്‌സുമുണ്ട്.
യുഎഇയില്‍ ചിയര്‍ലീഡേഴ്‌സിനെയും ഇത്തവണ കാണാന്‍ സാധ്യത കുറവാണ്. മഹാമാരി തടയുകയെന്ന ലക്ഷ്യത്തോടെ കര്‍ശനമായ രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

കമന്ററി വീട്ടില്‍ നിന്ന്

കമന്ററി വീട്ടില്‍ നിന്ന്

ഐപിഎല്ലിനെ ആവേശം കൊള്ളിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് കമന്റേറ്റര്‍മാര്‍. കളിക്കു മുമ്പും ഇന്നിങ്‌സിനിടെയും മല്‍സരത്തിനു ശേഷവുമെല്ലാം കമന്റേറ്റര്‍മാര്‍ ഗ്രൗണ്ടിലിറങ്ങി വിലസാറുണ്ട്. എന്നാല്‍ ഇത്തവണ യുഎഇയില്‍ കമന്റേറ്റര്‍മാരെ കളിക്കളത്തില്‍ കണ്ടെന്നു വരില്ല. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമന്റേറ്റര്‍മാര്‍ വീട്ടിലിരുന്ന് തന്നെ കളി പറയാന്‍ സാധ്യതയേറെയാണ്. മല്‍സരവേദികളില്‍ ആരെയും കാണാന്‍ സാധിച്ചേക്കില്ല.
അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന 3ടി സോളിഡാരിറ്റി കപ്പില്‍ ഈ രീതി പരീക്ഷിച്ചിരുന്നു. വീട്ടില്‍ വച്ചായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാര്‍ കളി പറഞ്ഞത്. ഇതിന് പോസിറ്റീവായ പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഐപിഎല്ലിലും ഇതാവര്‍ത്തിക്കാനാണ് സാധ്യത.

തുപ്പല്‍ ഉപയോഗിക്കരുത്

തുപ്പല്‍ ഉപയോഗിക്കരുത്

കൊവിഡ് വ്യാപനം തടയുന്നതിനായി കളിക്കിടെ തുപ്പല്‍ ഉപയോഗിച്ച് പന്ത് മിനുക്കുന്നത് ഐസിസി വിലക്കിയിരിക്കുകയാണ്. ഐപിഎല്ലിലും ഈ നിയമത്തില്‍ മാറ്റമുണ്ടാവില്ല. മല്‍സരത്തിനിടെ താരങ്ങള്‍ പന്തില്‍ തുപ്പല്‍ പ്രയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഓണ്‍ ഫീല്‍ഡ് അംപയര്‍മാര്‍ പന്ത് വൃത്തിയാക്കി നല്‍ക്കും, ഒപ്പം മുന്നറിയിപ്പുമുണ്ടാവും.
ഒരിന്നിങ്‌സില്‍ രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇതാവര്‍ത്തിച്ചാല്‍ ടീമിന് അഞ്ചു റണ്‍സ് പിഴയായി ചുമത്തുകയും ചെയ്യും.
എന്നാല്‍ തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിച്ച് താരങ്ങള്‍ക്കു പന്തിന്റെ മിനുക്കം കൂട്ടാന്‍ ഐസിസി അനുമതി നല്‍കിയിട്ടുണ്ട്.

പരസ്യ ഷൂട്ടുകള്‍ കുറയും

പരസ്യ ഷൂട്ടുകള്‍ കുറയും

സാധാരണയായി ഐപിഎല്‍ നടക്കുന്നതിനിടെ താരങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ഇത്തരം പരസ്യങ്ങള്‍ അധികം കാണാനാവില്ല.
ഓരോ ടീമിലെയും ഓരോയു താരവും കൃത്യമായ രോഗപ്രതിരോധ ചട്ടങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഓരോ ടീമും ഒരു ബയോ ബബ്‌ളിനുള്ളിലായിരിക്കും. അതില്‍ നിന്നു പുറത്തു കടക്കാനോ, അകത്തേക്കു പ്രവേശിക്കാനോ അനുവാദമുണ്ടായിരിക്കില്ല.
ഇത്തരത്തിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ ഉള്ളതിനാല്‍ തന്നെ താരങ്ങള്‍ക്കു മുന്‍ സീസണുകളിലേതു പോലെ അധികം പരസ്യങ്ങളിലൊന്നും പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നു ചുരുക്കം.

Story first published: Thursday, August 6, 2020, 19:21 [IST]
Other articles published on Aug 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X