വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓവറില്‍ വീണ്ടും ആറ് സിക്‌സറുകള്‍; ടി20യില്‍ ഞെട്ടിച്ച് ന്യൂസിലന്‍ഡ് താരം

ക്രൈസ്റ്റ്ചര്‍ച്ച്: ടി20 ക്രിക്കറ്റില്‍ ഓവറില്‍ ആറ് സിക്‌സറുകള്‍ നേടി ഒരു ന്യൂസിലന്‍ഡ് താരം. ന്യൂസിലന്‍ഡിലെ ആഭ്യന്തര ടി20 ലീഗായ സൂപ്പര്‍ സ്മാഷില്‍ കാന്റര്‍ബറി ബാറ്റ്‌സ്മാന്‍ ലിയോ കാര്‍ട്ടര്‍ ആണ് ശ്രദ്ധേയനായത്. നോര്‍ത്തേണ്‍ ഡിസ്ട്രിക് സ്പിന്നര്‍ ആന്റോണ്‍ ഡെവിസിച്ചിന്റെ ഓവറിലെ ആറ് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു കാര്‍ട്ടര്‍.

ടി20യില്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ് കാര്‍ട്ടര്‍. എല്ലാ ഫോര്‍മാറ്റിലുമായി ഏഴാമത്തെ ബാറ്റ്‌സ്മാനും. കാര്‍ട്ടറുടെ ബാറ്റിങ് മികവില്‍ കാന്റര്‍ബറി 7 വിക്കറ്റിന് എതിരാളികളെ തോല്‍പ്പിക്കുകയും ചെയ്തു. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് 7 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തപ്പോള്‍ കാന്റര്‍ബറി ലക്ഷ്യം അനായാസം മറികടന്നു. ടിം സെയ്‌ഫേര്‍ട്ട്(74), ഡീന്‍ ബ്രോണ്‍ലി(55) എന്നിവരുടെ മികവിലാണ് നോര്‍ത്തേണ്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

മൂന്നാം ടെസ്റ്റിലും രക്ഷയില്ല ന്യൂസിലന്‍ഡ് തകര്‍ന്നു; ഓസ്‌ട്രേലിയ ജയത്തിലേക്ക്മൂന്നാം ടെസ്റ്റിലും രക്ഷയില്ല ന്യൂസിലന്‍ഡ് തകര്‍ന്നു; ഓസ്‌ട്രേലിയ ജയത്തിലേക്ക്

leocarter

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ആറ് സിക്‌സറുകള്‍ നേടിയ ആദ്യ താരം ഇന്ത്യയുടെ യുവരാജ് സിങ് ആണ്. വോഴ്‌സ്റ്റര്‍ഷെയറിന്റെ റോസ് വൈറ്റ്‌ലി, അഫ്ഗാനിസ്ഥാന്റെ ഹസ്രത്തുള്ള സസായി എന്നിവരും ഈ നേട്ടം ആവര്‍ത്തിച്ചു. അതിനും മുന്‍പ് ഗാരി സോബേഴ്‌സ്, രവി ശാസ്ത്രി എന്നിവര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആറു സിക്‌സറുകളിലൂടെ ശ്രദ്ധനേടിയിരുന്നു. ദക്ഷിണാഫ്രിക്കയും ഹെര്‍ഷലെ ഗിബ്‌സും ഈ നേട്ടം പങ്കുവെച്ചു. ബിഗ്ബാഷ് ലീഗില്‍ ക്രിസ് ഗെയ്‌ലും ആറു സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

Story first published: Sunday, January 5, 2020, 18:59 [IST]
Other articles published on Jan 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X