വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

CPL 2020: കസറിയവര്‍ ഐപിഎല്ലിനു വേണ്ടാത്തവര്‍! സിഎസ്‌കെയ്ക്കു ആഹ്ലാദിക്കാന്‍ വകയുണ്ട്

ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിനായിരുന്നു സിപിഎല്‍ കിരീടം

ട്രിന്‍ഡാഡ്: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണിനു തിരശീല വീണപ്പോള്‍ തലയുയര്‍ത്തി നിന്നത് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സായിരുന്നു. ആറു ടീമുകള്‍ മാറ്റുരച്ച, 33 മല്‍സരങ്ങളുണ്ടായിരുന്ന ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയായിരുന്നു ട്രിന്‍ബാഗോയുടെ കിരീടധാരണം. ഫൈനലില്‍ സെന്റ് ലൂസിയ സൂക്ക്‌സിനെ എട്ടു വിക്കറ്റിന് കിരോണ്‍ പൊള്ളാര്‍ഡിന്റെ ട്രിന്‍ബാഗോ തരിപ്പണമാക്കുകയായിരുന്നു.

വരാനിരിക്കുന്ന ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കും വേണ്ടാതിരുന്ന രണ്ടു താരങ്ങളാണ് സിപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. താരലേലത്തില്‍ ആരും വാങ്ങാതിരുന്ന വിന്‍ഡീസ് താരം ലെന്‍ഡ്ല്‍ സിമ്മണ്‍സും ന്യൂസിലാന്‍ഡ് ബൗളര്‍ സ്‌കോട്ട് ക്യുഗെലൈനുമായിരുന്നു ഇവര്‍.

റണ്‍വേട്ടയില്‍ സിമ്മണ്‍സ്

റണ്‍വേട്ടയില്‍ സിമ്മണ്‍സ്

വിന്‍ഡീസിന്റെ മുന്‍ ഓപ്പണറും സിപിഎല്ലില്‍ ട്രിന്‍ബാഗോയുടെ താരവുമായ സിമ്മണ്‍സാണ് ഈ സീസണില്‍ റണ്‍വേട്ടയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. ഫൈനലില്‍ പുറത്താവാതെ നേടിയ 84 റണ്‍സുള്‍പ്പെടെ ടൂര്‍ണമെന്റില്‍ 356 റണ്‍സാണ് താരം അടിച്ചെടുത്തത്. 11 മല്‍സരങ്ങളില്‍ നിന്നും 39.55 ശരാശരിയില്‍ 122.33 സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു സിമ്മണ്‍സ് 350ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെട്ടിരുന്നു.
ജമൈക്ക ടലാവാസ് ടീമിന്റെ ഗ്ലെന്‍ ഫിലിപ്‌സാണ് റണ്‍വേട്ടയില്‍ രണ്ടാമതെത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 316 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
2017ലായിരുന്നു സിമ്മണ്‍സ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 14 മുതല്‍ 17 വരെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പിന്നീടൊരിക്കലും സിമ്മണ്‍സിന് ഐപിഎല്ലില്‍ കളിക്കാനായിട്ടില്ല.

വിക്കറ്റെടുത്തത് ക്യുഗെലൈന്‍

വിക്കറ്റെടുത്തത് ക്യുഗെലൈന്‍

സിപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ഈ സീസണില്‍ ഐപിഎല്ലില്‍ ഇല്ലാത്ത മറ്റൊരു താരമായ ന്യൂസിലാന്‍ഡ് പേസര്‍ ക്യുഗെലൈനാണ്. സെന്റ് ലൂസിയ സൂക്ക്‌സിന്റെ താരമായിരുന്ന അദ്ദേഹം 11 മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 17 വിക്കറ്റുകളാണ്. 34.1 ഓവര്‍ ബൗള്‍ ചെയ്ത അദ്ദേഹം 7.78 ഇക്കോണമി റേറ്റിലാണ് 266 റണ്‍സ് വിട്ടുകൊടുത്ത് 17 പേരെ പുറത്താക്കിയത്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു ക്യുഗെലൈന്‍. പരിക്കു കാരണം പിന്‍മാറിയ ലുംഗി എന്‍ഗിഡിക്കു പകരമാണ് താരം ടീമിലെത്തിയത്. രണ്ടു മല്‍സരങ്ങളില്‍ മാത്രം കളിച്ച ക്യുഗെലൈന്‍ രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. സീസണിനു ശേഷം പേസറെ സിഎസ്‌കെ ഒഴിവാക്കിയിരുന്നു.
സിപിഎല്ലില്‍ കൂടുല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരം ജമൈക്ക ടലാവാസിന്റെ അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനാണ്. 11 മല്‍സരങ്ങളില്‍ നിന്നും സ്പിന്നര്‍ 16 വിക്കറ്റെടുത്തു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരം കൂടിയാണ് 19 കാരന്‍.

സിഎസ്‌കെയ്ക്കു ആഹ്ലാദിക്കാം

സിഎസ്‌കെയ്ക്കു ആഹ്ലാദിക്കാം

ഐപിഎല്ലിനു തയ്യാറെടുക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ് അവരുടെ ചില താരങ്ങളുടെ സിപിഎല്ലിലെ പ്രകടനം. ബാറ്റിങിലും ബൗളിങിലും ടോപ്പ് ത്രീയില്‍ അവരുടെ ഓരോ താരങ്ങള്‍ വീതം ഇടം പിടിച്ചിട്ടുണ്ട്
ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരം ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സിന്റെ വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ്. ഐപിഎല്ലില്‍ സിഎസ്‌കെയുടെ തുറുപ്പുചീട്ട് കൂടിയായ ബ്രാവോ 12 മല്‍സരങ്ങളില്‍ നിന്നും 297 റണ്‍സ് നേടിയിരുന്നു.
ഇനി ബൗളിങിലേക്കു വന്നാല്‍ അവിടെയും ടോപ്പ് ത്രീയില്‍ ഒരു സിഎസ്‌കെ സാന്നിധ്യമുണ്ട്. ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി കളിച്ച ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇമ്രാന്‍ താഹിര്‍ 11 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളുമായി ലിസ്റ്റില്‍ മൂന്നാമതുണ്ട്.

സെഞ്ച്വറി ഒരാള്‍ക്കു മാത്രം

സെഞ്ച്വറി ഒരാള്‍ക്കു മാത്രം

സിപിഎല്ലിന്റെ ഈ സീസണില്‍ കണ്ടത് ഒരേയൊരു സെഞ്ച്വറി മാത്രമാണ്. ഗയാന ആമസോണ്‍ വാരിയേഴ്‌സിന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വിന്‍ഡീസിന്റെ നിക്കോളാസ് പൂരനായിരുന്നു ഈ നേട്ടത്തിന് അവകാശിയായത്. സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സിനെതിരായ കളിയിലാണ് പൂരന്‍ 45 പന്തില്‍ 10 സിക്‌സറും നാലു ബൗണ്ടറികളുമടക്കം 100 റണ്‍സ് അടിച്ചെടുത്തത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരം കൂടിയാണ് പൂരന്‍.
പൂരന്‍ കഴിഞ്ഞാല്‍ സിപിഎല്ലിന്റെ ഇത്തവണത്തെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ സിമ്മണ്‍സിന്റെ പേരിലാണ്. ട്രിന്‍ബാഗോയുടെ താരമായ അദ്ദേഹം സെന്റ് കിറ്റ്‌സ് ആന്റ് നെവിറ്റ്‌സ പാട്രിയറ്റ്‌സിനെതിരേ 96 റണ്‍സെടുത്തിരുന്നു.

Story first published: Friday, September 11, 2020, 12:41 [IST]
Other articles published on Sep 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X