വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: വീരു വീണ്ടും ഫ്‌ളോപ്പ്! ഒറ്റയക്ക സ്‌കോറില്‍ വീണു, ജയന്റ്‌സിനു ജയം

ഇന്ത്യ ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ചു

കൊല്‍ക്കത്ത: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനു ജയം. ആവേശകരമായ പോരാട്ടത്തില്‍ ജാക്വസ് കാലിസ് നയിച്ച ഇന്ത്യ ക്യാപ്പിറ്റല്‍സിനെയാണ് വീരേന്ദര്‍ സെവാഗ് ക്യാപ്റ്റനായ ജയന്റ്‌സ് തോല്‍പ്പിച്ചത്. റണ്ണൊഴുക്ക് കണ്ട ത്രില്ലറില്‍ ജയന്റ്‌സ് മൂന്നു വിക്കറ്റിന്റെ വിജയം കൊയ്യുകയായിരുന്നു.

T20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധനT20 World Cup 2022: ഇന്ത്യക്ക് എളുപ്പമല്ല, മുന്നില്‍ വെല്ലുവിളികളേറെ!, മുന്നറിയിപ്പുമായി ജയവര്‍ധന

വീരു തുടരെ രണ്ടാമത്തെ കളിയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും അതു ടീമിനു തിരിച്ചടിയായില്ല. ഈ വര്‍ഷം വിരമിച്ച അയര്‍ലാന്‍ഡ് സൂപ്പര്‍ താരം കെവിന്‍ ബ്രെയ്ന്‍ സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായി മാറുകയായിരുന്നു.

1

ഗുജറാത്ത് ജയന്റ്‌സിനായിരുന്നു കളിയില്‍ ടോസ് ലഭിച്ചത്. വീരേന്ദര്‍ സെവാഗ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വീരുവിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാരുടേത്. ഇന്ത്യ ക്യാപ്പിറ്റല്‍സിന്റെ ടോപ്പ് ഫൈവ് തികഞ്ഞ പരാജയമായി മാറി. അഞ്ചു വിക്കറ്റിനു 74 റണ്‍സെന്ന നിലയിലേക്കു അവര്‍ വീഴുകയും ചെ്‌യ്തു. പിന്നീടായിരുന്നു മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ആഷ്‌ലി നഴ്‌സിന്റെ വെടിക്കെട്ട് പ്രകടനം.

2

അപരാജിത സെഞ്ച്വറിയോടെ താരം ടീമിന്റെ രക്ഷകനായി മാറി. പുറത്താവാതെ 103 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. വെറും 43 ബോളില്‍ എട്ടു ബൗണ്ടറികളും ഒമ്പതു സിക്‌സറുകളുമടക്കമായിരുന്നു ഇത്. നഴ്‌സിനെക്കൂടാതെ മറ്റൊരു മുന്‍ വിന്‍ഡീസ് താരമായ ദെനേഷ് രാംദിന്‍ 31 റണ്‍സുംനേടി. മറ്റാരും 15 പ്ലസ് പോലും നേടിയില്ല.

T20 World Cup: റിഷഭിന് ടീമിലിടം, തഴയപ്പെട്ടതില്‍ നിരാശയുണ്ടോ?, തുറന്ന് പറഞ്ഞ് സഞ്ജു രംഗത്ത്

3

ആഷ്‌ലി നഴ്‌സിന്റെ സെഞ്ച്വറി ഇന്ത്യ ക്യാപ്പിറ്റല്‍സിനെ ഏഴു വിക്കറ്റിനു 179 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചു. ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ ജാക്വസ് കാലിസ് മൂന്നാം നമ്പറിലാണ് ഈ കളിയില്‍ ഇറങ്ങിയത്. പക്ഷെ അക്കൗണ്ട് പോലും തുറക്കാവാനാതെ അദ്ദേഹം മടങ്ങി. കാലിസിനെ പൂജ്യത്തിനു കെപി അപ്പണ്ണ ബൗള്‍ഡാക്കുകയായിരുന്നു. ജയന്റ്‌സിനു വേണ്ടി അപ്പണ്ണയും റയാദ് എമ്രിറ്റപും തിസാര പെരേരയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

4

മറുപടി ബാറ്റിങില്‍ ഗുജറാത്ത് ജയന്റ്‌സ് 18.4 ഓാവറില്‍ ഏഴു വിക്കറ്റിനു ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി കളിച്ച കെവിന്‍ ഒബ്രെയ്‌ന്റെ കിടിലന്‍ സെഞ്ച്വറിയാണ് ടീമിനു മിന്നുന്ന ജയം സമ്മാനിച്ചത്. 61 ബോളില്‍ 15 ബൗണ്ടകളും മൂന്നു സിക്‌സറുകളുമടക്കം 106 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു.

5

പാര്‍ഥീവ് പട്ടേല്‍ (24), യഷ്പാല്‍ സിങ് (21) എന്നിവരാണ് ജയന്റസ് നിരയില്‍ രണ്ടക്കം കടന്നവര്‍. നായകന്‍ വീരേന്ദര്‍ സെവാഗ് ആറു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിട്ടു. 10 ബോളുകളില്‍ നിന്നായിരുന്നു. ബൗണ്ടറിയോ, സിക്‌സറോ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ മിച്ചെല്‍ ജോണ്‍സനാണ് വിക്കറ്റ്.

6

ശനിയാഴ്ച ലോക ജയന്റ്‌സുമായുള്ള പ്രദര്‍ശന മല്‍സരത്തില്‍ ഇന്ത്യ മഹാരാജാസിനായി വീരേന്ദര്‍ സെവാഗ് കളിച്ചിന്നു. ഈ മല്‍സരത്തിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായില്ല. നാലു റണ്‍സ് മാത്രമെടുത്ത് വീരു മടങ്ങുകയായിരുന്നു. ഫിഡല്‍ എഡ്വാര്‍ഡ്‌സിനായിരുന്നു വിക്കറ്റ്.
പക്ഷെ വീരുവിന്റെ മോശം പ്രകടനം ടീമിനെ ബാധിച്ചില്ല. മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് നയിച്ച മഹാരാജാസ് ആറു വിക്കറ്റിനു ജാക്വസ് കാലിസ് നായകനായ ലോക ജയന്റ്‌സിനെ തകര്‍ത്തുവിട്ടിരുന്നു.

Story first published: Sunday, September 18, 2022, 7:52 [IST]
Other articles published on Sep 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X