LLC: വീരുവും ഗംഭീറും എതിരാളികള്‍! ക്യാപ്റ്റന്‍മാരായി നിയമിച്ചു- ഇനി കളി മാറും

ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കാന്‍ വിരമിച്ച മുന്‍ ഇതിഹാാസങ്ങള്‍ വീണ്ടും പോര്‍ക്കളത്തിലേക്ക്. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണ്‍ മാസം ആരംഭിക്കും. നേരത്തേ ഇന്ത്യക്കു വേണ്ടി ഓപ്പണിങ് പങ്കാളികളായിട്ടുള്ള ഇതിഹാസ താരം വീരേന്ദര്‍ സെവാഗിനെയും ഗൗതം ഗംഭീറിനെയും വ്യത്യസ്ത ടീമുകള്‍ക്കൊപ്പമായിരിക്കും ലെജന്റ്‌സ് ലീഗില്‍ കാണാനാവുക. ഇരുവരെയും ക്യാപ്റ്റന്‍മാരായി നിയമിക്കുകയും ചെയ്തിരിക്കുകയാണ്.

T20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയുംT20 World Cup: റിഷഭോ, ഡിക്കെയോ? ഇന്ത്യ കളിപ്പിക്കേണ്ടത് ആരെയെന്നു ബ്രാഡ് ഹോഗ് പറയും

അദാനി ഗ്രൂപ്പിനു കീഴിലുള്ള ഗുജറാത്ത് ജയന്റ്‌സ് ടീമിന്റെ ക്യാപ്റ്റനായാണ് സെവാഗിനെ നിയോഗിച്ചിരിക്കുന്നത്. ഗംഭീറാവട്ടെ ജിഎംആര്‍ സ്‌പോര്‍ട്‌സ് ലൈനിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ ക്യാപ്പിറ്റല്‍സിന്റെയും ക്യാപ്റ്റനാവും.

വെടിക്കെട്ട് താരമായ വീരേന്ദന്‍ സെവാഗ് നേരത്തേ ഇന്ത്യന്‍ ടീമിനെയും കുറച്ചു മല്‍സരങ്ങളില്‍ നയിച്ചിട്ടുണ്ട്. ഗൗതം ഗംഭീറാവട്ടെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായിട്ടില്ലെങ്കിലും താല്‍ക്കാലിക നായകനായി മികച്ച പ്രകടനം നടത്തിയിരുന്നു. ലെജന്റ്‌സ് ലീഗില്‍ രണ്ടു പേരും മുഖാമുഖം വരുമ്പോള്‍ ആരായിരിക്കും നായകനായി മിന്നിക്കുകയെന്നതാണ് ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ചോദ്യം.

ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു വീണ്ടു മടങ്ങിയെത്തുന്നതില്‍ താന്‍ ആവേശത്തിലാണെന്നു വീരേന്ദര്‍ സെവാഗ് പ്രതികരിച്ചു. ഗുജറാത്ത് ജയന്റ്‌സിനെപ്പോലയൊരു ഫ്രാഞ്ചൈസിക്കൊപ്പം ക്രിക്കറ്റ് ഇന്നിങ്‌സ് പുനരാരംഭിക്കുന്നത് മികച്ച മാര്‍ഗമാണ്. നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുന്നതില്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നയാളാണ് ഞാന്‍. ഇവിടെയും ഞാന്‍ അതേ ബ്രാന്‍ഡിലുള്ള ക്രിക്കറ്റ് പ്രചരിപ്പിക്കുന്നത് തുടരുകയും ചെയ്യും. ഞങ്ങളുടെ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഡ്രാഫ്റ്റിനായി വളരെയധികം ആകംക്ഷയോടെ കാത്തിരിക്കുകയാണെന്നും സെവാഗ് വ്യക്തമാക്കി. വിരമിച്ച ശേഷം കമന്ററി രംഗത്തും സോഷ്യല്‍ മീഡിയകളിലുമെല്ലാം സജീവമാണ് അദ്ദേഹം.

38 ബോളില്‍ 114 റണ്‍സ്- നേടിയതല്ല, വഴങ്ങിയത്! ആവേശ് ഇനിയും ടീമില്‍ വേണോ?

ഗൗതം ഗംഭീറും കമന്ററി രംഗത്തെ നിറസാന്നിധ്യമാണ്. കൂടാതെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായിരുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കെഎല്‍ രാഹുല്‍ നയിച്ച ടീം കഴിഞ്ഞ തവണ പ്ലേഓഫിലും കടന്നിരുന്നു.

യുവിയെപ്പോലെ ആറ് സിക്‌സറാണോ ലക്ഷ്യം വെച്ചത്?, സൂര്യകുമാര്‍ പറയുന്നതിങ്ങനെ

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്. ടീമിനെപ്പോലെ ക്യാപ്റ്റനും മിടുക്കനായിരിക്കണം. ഇന്ത്യ ക്യാപ്പിറ്റല്‍സിനെ വിജയിക്കാന്‍ ആവേശവും ഉല്‍സാഹവമുള്ള ഒരു സംഘമാക്കി മാറ്റാന്‍ നായകനായ ഞാന്‍ ശ്രമിക്കും. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിനു എല്ലാവിധ ആശംസകളും നേരുകയാണ്. വരാനിരിക്കുന്ന സീസണിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

മുൻപിൽ യുവി മാത്രം, സുര്യൻറെ ചൂടറിഞ്ഞ രാത്രി | *Cricket

വരാനിരിക്കുന്ന ലെജന്റ്‌സ് ലീഗിന്റെ രണ്ടാം സീസണില്‍ പങ്കെടുക്കുന്നത് നാലു ടീമുകളാണ്. 16 മല്‍സരങ്ങളുള്‍പ്പെട്ടതാണ് ടൂര്‍ണമെന്റ്. ആദ്യമായി ഇന്ത്യയില്‍ നടക്കുന്ന സീസണും കൂടിയാണിത്. ഇന്ത്യയിലെ ആറു നഗരങ്ങളിലായിട്ടായിരിക്കും മല്‍സരങ്ങള്‍. ഈ മാസം 16നാണ് ലെജന്റ്‌സ് ലീഗിനു തുടക്കമാവുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന മല്‍സരം. ലഖ്‌നൗ, ഡല്‍ഹി, കട്ടക്ക്, ജോധ്പൂര്‍ എന്നിവയാണ് മറ്റു മല്‍സരവേദികള്‍. പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 2, 2022, 10:58 [IST]
Other articles published on Sep 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X