വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വരുന്നു എല്‍എല്‍സി, ദാദ ഒരു കളിയില്‍ മാത്രം! വീരു, ശ്രീശാന്ത് ടീമിലുണ്ടാവും- ഫിക്‌സ്ചര്‍ പുറത്ത്

രണ്ടാം സീസണ്‍ കൂടിയാണിത്

ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) രണ്ടാം സീസണിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. ഉദ്ഘാടന മല്‍സരത്തിനു ഒരു ദിവസം മുമ്പ് ഇന്ത്യയുടെ 75ാം സ്വതന്ത്ര്യ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായുള്ള സ്‌പെഷ്യല്‍ മാച്ചും സംഘടിപ്പിക്കുന്നുണ്ട്. സപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ എട്ടു വരെയാണ് ചാംപ്യന്‍ഷിപ്പ്.

Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

ആറു നഗരങ്ങളിലായിട്ടാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് നടക്കുന്നത്. കൊല്‍ക്കത്ത, ഡല്‍ഹി, കട്ടക്ക്, ലഖ്‌നൗ, ജോധ്പൂര്‍ എന്നിവയാണ് അഞ്ചു വേദികള്‍. പ്ലേഓഫ് മല്‍സരങ്ങള്‍, ഫൈനല്‍ എന്നിവ നടക്കുന്ന ആറാമത്തെ വേദി പ്രഖ്യാപിച്ചിട്ടില്ല.

1


കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നു മല്‍സരങ്ങളായിരിക്കും നടക്കുക. സപ്ബംതര്‍ 16 മുതല്‍ 18 വരെയാണിത്. ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മിലുള്ള സ്‌പെഷ്യല്‍ മാച്ചും ഇതിലുള്‍പ്പെടുന്നു.
സപ്തംബര്‍ 21, 22 തിയ്യതികളിലെ മല്‍സരങ്ങള്‍ ലഖ്‌നൗവിലായിരിക്കും. 24 മുതല്‍ 26 വരെയാണ് ഡല്‍ഹിയിലെ മല്‍സരങ്ങള്‍. കട്ടക്കിലെ മല്‍സരങ്ങള്‍ 27-30 വരെയും ജോധ്പൂരിലേത് ഒക്ടോബര്‍ 1,3 തിയ്യതികളിലും നടക്കും. പ്ലേഓഫുകള്‍ അഞ്ച്, ഏഴ് തിയ്യതികളിലും ഫൈനല്‍ ഒക്‌ടോബര്‍ എട്ടിനുമായിരിക്കും.

2

ആരാധകരുടെയും കാണികളുടെയും കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്തോടെ അവര്‍ക്ക് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്യാം. ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയുടെ തിയ്യതികള്‍ക്കൊപ്പം ഞങ്ങളുടെ ടിക്കറ്റിങ് പങ്കാളിയെയും ഉടന്‍ പ്രഖ്യാപിക്കും. പുതിയ ഫോര്‍മാറ്റില്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള ഐക്കോണിക് കളിക്കാരെ അണിനിരത്തുമ്പോള്‍, ഈ വര്‍ഷം പിച്ചില്‍ മികച്ച പ്രകടനവും മികച്ച സീസണും ആരാധകര്‍ക്ക് അനുഭവപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നു ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ രമണ്‍ രഹേജ വ്യക്തമാക്കി.

IND vs ZIM: സഞ്ജുവിന്റെ 'ആറാട്ട്', സിക്‌സര്‍ വേട്ടയില്‍ ഒരാള്‍ പോലും അടുത്തില്ല!

3

ലെജന്റ്‌സ് ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ ഞങ്ങള്‍ക്ക് പാകിസ്താനില്‍ നിന്ന് കളിക്കാരെ ലഭിക്കില്ല. ഡ്രാഫ്റ്റിലേക്ക് ഞങ്ങള്‍ കുറച്ച് അന്താരാഷ്ട്ര കളിക്കാരെ കൂടി വൈകാതെ ചേര്‍ക്കും. ഞങ്ങളുടെ എല്ലാ ഇതിഹാസങ്ങളും സീസണ്‍ മുഴുവനായും കളിക്കും. മറ്റേതെങ്കിലും ലീഗിന്റെയോ, ചുമതലയുടെയോ പേരില്‍ ആരും മല്‍സരങ്ങളൊന്നും നഷ്ടപ്പെടുത്തില്ല. ഈ സീസണിലെ ഫൈനല്‍ മല്‍സരം ഡെറാഡൂണില്‍ നടത്താനും ആലോചിക്കുന്നതായി രമണ്‍ രഹേജ പറഞ്ഞു.

4

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി സ്‌പെഷ്യല്‍ മാച്ചില്‍ മാത്രമേ കളിക്കുന്നുള്ളൂ. ഈ കളിയില്‍ ടീമിനെ നയിക്കുന്നതും അദ്ദേഹമാണ്.
എന്നാല്‍ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, മുഹമ്മദ് കൈഫ്, ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, അജയ് ജഡേജ, ആര്‍പി സിങ്, പാര്‍ഥീവ് പട്ടേല്‍ എന്നിവര്‍ സീസണിലുടനീളം കളിക്കും.

5

വിരാട് കോലിക്ക് എന്തുകൊണ്ട് നമ്പര്‍ 18 ജഴ്‌സി? കാരണമറിയാം

അതേസമയം, വേള്‍ഡ് ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗനാണ്. ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മിച്ചെല്‍ ജോണ്‍സന്‍, ബ്രെറ്റ് ലീ തുടങ്ങിയ ഇതിഹാസങ്ങള്‍ അവരുടെ സംഘത്തിലുണ്ട്.

Story first published: Tuesday, August 23, 2022, 19:09 [IST]
Other articles published on Aug 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X