വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിഹാസങ്ങള്‍, പക്ഷെ ഒരിക്കല്‍പ്പോലും ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായില്ല- നിരയില്‍ യുവിയും!

ക്രിക്കറ്റിന്റെ 100 വര്‍ഷത്തിലേറെ നീണ്ട ചരിത്രത്തില്‍ ഒരുപിടി ക്യാപ്റ്റന്‍മാരെ നാം കണ്ടു കഴിഞ്ഞു. ചിലര്‍ മറ്റുള്ളവരെ പിന്തള്ളി ഐതിഹാസിക നായകന്‍മാരായപ്പോള്‍ മറ്റു ചിലരാവട്ടെ ഈ കുപ്പായം തങ്ങള്‍ക്കു പറ്റിയതല്ലെന്നു തിരിച്ചറിഞ്ഞ് അഴിച്ചു വയ്ക്കുകയും ചെയ്തു. ഒരു ടീമിന്റെ നട്ടെല്ല് തന്നെയാണ് ക്യാപ്റ്റനെന്ന് നിസംശയം പറയാം. തോല്‍വിയുടെ വക്കില്‍ നിന്ന് ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു നയിക്കാനും ജയിക്കേണ്ടിയിരുന്ന മല്‍സരം തോല്‍പ്പിക്കാനും ഒരു ക്യാപ്റ്റന് സാധിക്കും. അത്രയേറെ നിര്‍ണായകമാണ് കളിയില്‍ ക്യാപ്റ്റന്റെ തീരുമാനങ്ങള്‍.
ഒരിക്കലെങ്കിലും ടീമിനെ നയിക്കാന്‍ ആഗ്രഹിക്കാത്ത താരങ്ങള്‍ ഒരു ടീമിലും ഉണ്ടാവാന്‍ ഇടയില്ല. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ഇതിഹാസമായി മാറിയിട്ടും ഒരിക്കല്‍പ്പോലും ക്യാപ്റ്റന്റെ ആംബാന്റ് ധരിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചില കളിക്കാരുണ്ട്. ആരൊക്കെയാണ് ഇവരെന്നു നമുക്ക് നോക്കാം.

ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്)

ജെയിംസ് ആന്‍ഡേഴ്‌സന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇക്കൂട്ടത്തില്‍ ആദ്യത്തെയാള്‍. ആന്‍ഡേഴ്‌സന്റെ സ്വിങ് ബൗളിങിന മുന്നില്‍ മുട്ടുവിറയ്ക്കാത്ത ബാറ്റ്‌സ്മാന്‍മാര്‍ ലോക ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ലാമെന്ന് തന്നെ പറയാം. അത്രയും അപകടകാരിയായ ബൗളറാണ് അദ്ദേഹം. ഏകദിനത്തിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ടെസ്റ്റിലാണ് ആന്‍ഡേഴ്‌സന്‍ അസിസ്മരണീയമായ നേട്ടങ്ങള്‍ കൊയ്തിട്ടുള്ളത്.


2002 ഡിസംബറിലായിരുന്നു പേസര്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഇതിനകം 151 ടെസ്റ്റുകളും 194 ഏകദിനങ്ങളും 19 ടി20കളും ആന്‍ഡേഴ്‌സന്‍ കളിച്ചു കഴിഞ്ഞു. യഥാക്രമം 584, 269, 18 വിക്കറ്റുകളും പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തതും അദ്ദേഹാണ്. ദീര്‍ഘകാലമായി ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും ദേശീയ ടീമിനെ ഒരിക്കല്‍പ്പോലും നയിക്കാന്‍ ആന്‍ഡേഴ്‌സന് അവസരം ലഭിച്ചിട്ടില്ല.

മാത്യു ഹെയ്ഡന്‍ (ഓസ്‌ട്രേലിയ)

മാത്യു ഹെയ്ഡന്‍ (ഓസ്‌ട്രേലിയ)

അല്‍പ്പം വൈകിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ബാറ്റിങിലെ രാജാവായി മാറിയ താരമാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. അസാധാരണമായ മെയ്ക്കരുത്തും ടൈമിങുമായിരുന്നു ഹെയ്ഡന്റെ പ്രധാന ആയുധം. ഒരുകാലത്ത് എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായിരുന്നു ഹെയ്ഡന്‍- ആദം ഗില്‍ക്രിസ്റ്റ് ഓപ്പണിങ് സഖ്യം.

ഓസീസിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,825 റണ്‍സ് ഹെയ്ഡന്‍ അടിച്ചെടുത്തിട്ടുണ്ട്. ഓസീസിന്റെ എക്കാലത്തെയും മികച്ച ഏഴാമത്തെ റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. 1993 മുതല്‍ 2009 മുതല്‍ ടീമിന്റെ ഭാഗമായിരുന്നു ഹെയ്ഡന്‍.

103 ടെസ്റ്റുകളില്‍ 8625ഉം 161 ഏകദിനങ്ങളില്‍ 6133ഉം ഒമ്പത് ടി20കളില്‍ 308ഉം റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 40 അന്താരാഷ്ട്ര സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 2003ല്‍ ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡ് ഹെയ്ഡന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ 375 റണ്‍സെന്ന റെക്കോര്‍ഡ് ഹെയ്ഡന്‍ തിരുത്തുകയായിരുന്നു. 380 റണ്‍സാണ് അദ്ദേഹം നേടിയത്. തൊട്ടടുത്ത വര്‍ഷം ലാറ 400 റണ്‍സെടുത്ത് റെക്കോര്‍ഡ് തിരിച്ചുപിടിക്കുകയും ചെയ്തു.

2003, 07 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ ഹെയ്ഡനു കഴിഞ്ഞു. 2007ലെ ലോകകപ്പിലെ റണ്‍വേട്ടക്കാരനും അദ്ദേഹമായിരുന്നു. പക്ഷെ ഒരിക്കല്‍പ്പോലും ഹെയ്ഡന്‍ ഓസീസ് ക്യാപ്റ്റനായിട്ടില്ല.

യുവരാജ് സിങ് (ഇന്ത്യ)

യുവരാജ് സിങ് (ഇന്ത്യ)

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് മുന്‍ ഇതിഹാസ താരം യുവരാജ് സിങിന്റെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിയില്ലാത്ത ടീമിനെക്കുറിച്ച് ഒരുകാലത്ത് ഇന്ത്യക്കു ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. ഇന്ത്യക്കൊപ്പം നിരവധി നേട്ടങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

2000 മുതല്‍ 2017 വരെ നീളുന്നതാണ് യുവിയുടെ അന്താരാഷ്ട്ര കരിയര്‍. 40 ടെസ്റ്റുകളില്‍ നിന്നും 1900ഉം 304 ഏകദിനങ്ങളില്‍ നിന്നും 8701ഉം 58 ടി20കളില്‍ നിന്നും 1177ഉം റണ്‍സെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ടെസ്റ്റില്‍ ഒമ്പതും ഏകദിനത്തില്‍ 111ഉം ടി20യില്‍ 28ഉം വിക്കറ്റുകള്‍ യുവി നേടിയിട്ടുണ്ട്.

2007ല്‍ ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍സിയെ സംബന്ധിച്ച് പ്രതിസന്ധിയുണ്ടായപ്പോള്‍ യുവരാജിനായിരുന്നു ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടീം മാനേജ്‌മെന്റ് തികച്ചും അപ്രതീക്ഷിതമായി എംഎസ് ധോണിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാവുകയും ചെയ്തു.

2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യക്കു നേടിത്തരുന്നതില്‍ യുവി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2011ലെ ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു അദ്ദേഹം. 2019ല്‍ ക്രിക്കറ്റിനോടു വിട പറഞ്ഞ യുവിക്കു പക്ഷെ ക്യാപ്റ്റനാവാന്‍ ഒരിക്കല്‍പ്പോലും ഭാഗ്യമുണ്ടായില്ല.

ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ)

ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ)

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തും ഒരിക്കല്‍പ്പോലും നായകനായിട്ടില്ല. ഹെയ്ഡനെക്കൂടാതെ ഓസീസിനെ നയിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത മറ്റൊരു വമ്പന്‍ താരമാണ് അദ്ദേഹം. ക്രിക്കറ്റില്‍ കണിശതയുടെ പ്രതീകമായിരുന്നു ഒരുകാലത്ത് മഗ്രാത്ത്.

1993ല്‍ അരങ്ങേറിയ അദ്ദേഹം 2007ലെ ഓസീസ് കൂപ്പായമണിഞ്ഞു. 124 ടെസ്റ്റുകളില്‍ 563ഉം 250 ടി20കളില്‍ 381ഉം രണ്ടു ടി20കൡ അഞ്ചു വിക്കറ്റും മഗ്രാത്ത് കൊയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത പേസറെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റേ പേരിലാണ്. 376 കളികളില്‍ മഗ്രാത്ത് നേടിയത് 949 വിക്കറ്റുകളാണ്.

1999, 2003, 07 വര്‍ഷങ്ങളിലെ ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ മഗ്രാത്തുമുണ്ടായിരുന്നു. ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളറും അദ്ദേഹമാണ്. 39 മല്‍സരങ്ങളില്‍ മഗ്രാത്ത് 71 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഇത്രയൊക്കെ നേട്ടങ്ങളുണ്ടെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മഗ്രാത്ത് പരിഗണിക്കപ്പെട്ടില്ല.

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കൊയത്തില്‍ ലോക റെക്കോര്‍ഡിന് അവകാശിയായ താരമാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. 1992 മുതല്‍ 2011 വരെ നീളുന്നതാണ് മുരളിയുടെ അന്താരാഷ്ട്ര കരിയര്‍. 133 ടെസ്റ്റുകളും 350 ഏകദിനങ്ങളും 12 ടി20കളും കളിച്ചട്ടുള്ള അദ്ദേഹം കൊയ്തത് 1347 വിക്കറ്റുകളാണ്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനും മുരളി തന്നെ. ടെസ്റ്റില്‍ 800ഉം ഏകദിനത്തില്‍ 534ഉം വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്. ടി20യില്‍ 13 വിക്കറ്റുകളും സ്പിന്‍ മാന്ത്രികന്‍ വീഴ്ത്തി.

1996ല്‍ ലോക ചാംപ്യന്മാരായ ലങ്കന്‍ ടീമില്‍ അംഗമായിരുന്നു മുരളി. ബൗളിങ് ആക്ഷന്റെ പേരില്‍ പല തവണ വിവാദങ്ങളില്‍ കുടുങ്ങിയെങ്കിലും ഇത് ഒരിക്കലും അദ്ദേഹത്തിന്റെ കരിയറിന് വിലങ്ങുതടിയായില്ല. ശ്രീലങ്കയെ നയിക്കാന്‍ കരിയറില്‍ ഭാഗ്യമുണ്ടായില്ലെന്നത് മാത്രമാണ് മുരളിയുടെ കരിയറിലെ ഏക കുറവെന്നു പറയാം.

Story first published: Saturday, July 4, 2020, 11:12 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X