Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ പിഴ, അതോര്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു!! ടെയ്‌ലറുടെ പുറത്താവലില്‍ വില്ല്യംസണ്‍ പറയുന്നത്...

ടെയ്‌ലറിന്റെ വിക്കറ്റിനെക്കുറിച്ച് വില്യംസൺ | Oneindia Malayalam

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നാണ് ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ വിലയിരുത്തപ്പെടുന്നത്. കളിക്കളത്തില്‍ നിര്‍ണായക തീരമാനങ്ങളെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള മിടുക്ക് തന്നെയാണ് ഇതിനു കാരണം.

എന്നാല്‍ ഇന്ത്യക്കെതിരേ ഞായറാഴ്ച നടന്ന ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ തനിക്കു സംഭവിച്ച ഒരു പിഴവിന്റെ പേരില്‍ പശ്ചാത്തപിക്കുകയാണ് അദ്ദേഹം. കളിയില്‍ 35 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പരാജയപ്പെട്ടത്. തന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ടീമിന്റെ തോല്‍വിയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നെന്ന് മല്‍സരശേഷം വില്ല്യംസണ്‍ പറയുന്നു.

 ഹൃദയം തകരുന്നു

ഹൃദയം തകരുന്നു

കളിയില്‍ ടീമംഗമായ റോസ്സ് ടെയ്‌ലറുടെ പുറത്താവല്‍ തന്റെ ഹൃദയം തകര്‍ക്കുന്നുവെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി. കളിയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ടെയ്‌ലര്‍ പുറത്തായത്. അംപയറുടെ തീരുമാനത്തിനെതിരേ ഡിആര്‍എസ് എടുക്കാത്തിരുന്നതാണ് തന്നെ ഇപ്പോള്‍ അസ്വസ്ഥനാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു റണ്‍സ് മാത്രമെടുത്താണ് ടെയ്‌ലര്‍ പുറത്തായത്.
എന്നാല്‍ അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് റീപ്ലേകള്‍ തുറന്നുകാട്ടിയെങ്കിലും ഡിആര്‍എസ് എടുക്കാത്തതിനാല്‍ ടെയ്‌ലര്‍ക്കു ക്രീസ് വിടേണ്ടിവരികയായിരുന്നു.

ടെയ്‌ലറുമായി സംസാരിച്ചിരുന്നു

ടെയ്‌ലറുമായി സംസാരിച്ചിരുന്നു

അംപയര്‍ ഔട്ട് വിധിച്ചപ്പോള്‍ താനും ടെയ്‌ലറും തമ്മില്‍ പരസ്പരം സംസാരിച്ച ശേഷമാണ് ഡിആര്‍എസ് എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു ടെയ്‌ലര്‍. അതുകൊണ്ടാണ് അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ ഡിആര്‍എസ് എടുക്കാതിരുന്നതില്‍ ഇത്രയേറെ കുറ്റബോധം തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിആര്‍എസ് അടുക്കാന്‍ 15 സെക്കന്റ് സമയമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വില്ല്യംസണ്‍ഇതിനു താല്‍പ്പര്യം കാണിക്കാതിരുന്നതിനാല്‍്െടയ്‌ലര്‍ ക്രീസ് വിടുകയായിരുന്നു.

 തന്നോടു ചോദിച്ചു

തന്നോടു ചോദിച്ചു

അംപയര്‍ ഔട്ട് വിധിച്ചയുടന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച് ടെയ്‌ലര്‍ തനിക്ക് അരികിലേക്കു വന്നതായി വില്ല്യംസണ്‍ വ്യക്തമാക്കി. നിങ്ങള്‍ക്കു എന്തു തോന്നുന്നുവെന്നും സ്റ്റംപിനേക്കാള്‍ ഉയരത്തിലാണ് പന്തെന്നു തോന്നുന്നില്ലേയെന്നും ടെയ്‌ലര്‍ ചോദിച്ചതായി മല്‍സരശേഷം വില്ല്യംസണ്‍ വെളിപ്പെടുത്തി. എന്നാല്‍ അപ്പോള്‍ ഡിആര്‍എസ് എടുക്കണമെന്നു തനിക്കു തോന്നിയിരുന്നില്ലെന്നും ഇതാണ് ഇപ്പോള്‍ ഹൃദയം തകര്‍ക്കുന്നതെന്നും നായകന്‍ വിശദമാക്കി.

ഇന്ത്യന്‍ ബൗളിങിനെ പുകഴ്ത്തി

ഇന്ത്യന്‍ ബൗളിങിനെ പുകഴ്ത്തി

ടെയ്‌ലറുടെ കാര്യത്തില്‍ പിഴവ് പറ്റിയെങ്കിലും ഇന്ത്യന്‍ ബൗളിങിനെ പ്രശംസിക്കാന്‍ വില്ല്യംസണ്‍ മറന്നില്ല. പരമ്പരയിലുടനീളം ഉജ്ജ്വലമായാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. അവരുടെ കൃത്യതയും വേഗതും സ്പിന്നര്‍മാരുടെ പ്രകടനവുമെല്ലാം തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പരമ്പരയില്‍ തങ്ങളേക്കാള്‍ മികച്ച ടീം ഇന്ത്യ തന്നെയാണെന്നും അവരാണ് ജയം അര്‍ഹിച്ചതെന്നും വില്ല്യംസണ്‍ പറഞ്ഞു.

Story first published: Monday, February 4, 2019, 14:03 [IST]
Other articles published on Feb 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+