വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിനെ സ്വസ്ഥമായി കളിക്കാന്‍ വിടൂ, പൊട്ടിത്തെറിച്ച് രോഹിത് ശര്‍മ്മ

നാഗ്പൂര്‍: പന്തിനെയൊന്ന് വെറുതെ വിടാമോ? ഇന്ത്യ - ബംഗ്ലാദേശ് മൂന്നാം ട്വന്റി-20 ഞായറാഴ്ച്ച നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പ്രതികരിച്ചു. ടീം മാനേജ്‌മെന്റ് നിര്‍ദ്ദേശിക്കുന്ന പ്രകാരമാണ് റിഷഭ് പന്തു കളിക്കുന്നത്. അദ്ദേഹത്തെ സ്വസ്ഥമായി കളിക്കാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഇതുവരെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്ങ് ചൂണ്ടിക്കാട്ടിയായിരുന്നു റിഷഭ് പന്തു വിമര്‍ശിക്കപ്പെട്ടത്. ലോകകപ്പ് മുതലുള്ള പരമ്പരകള്‍ നോക്കിയാല്‍ കാണാം അനാവശ്യമായ ഷോട്ടു കളിച്ച് വിക്കറ്റു നഷ്ടപ്പെടുത്തുന്ന പന്തിനെ.

ഗ്രൌണ്ടിലെ വിഡ്ഢിത്തരങ്ങൾ

എന്നാല്‍ ബംഗ്ലാദേശുമായുള്ള ട്വന്റി-20 പരമ്പരയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് മികവ് കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. പക്ഷെ ഗ്രൗണ്ടില്‍ തുടരെ കാണിക്കുന്ന വിഡ്ഢിത്തരങ്ങള്‍ താരത്തെ ഒരിക്കല്‍ക്കൂടി ചര്‍ച്ചാവിഷയമാക്കി മാറ്റി.

പറഞ്ഞുവരുമ്പോള്‍ മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനെന്ന വിശേഷണം പന്തിന് വിനയാവുന്നു. പ്രതീക്ഷയുടെ അമിതഭാരമുണ്ട് പന്തിന് മേല്‍. ധോണി കുറിച്ച അളവുകോലുകള്‍ക്കൊപ്പം എത്താന്‍ പെടാപാട് പെടുകയാണ് ഈ 22 -കാരന്‍.

വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല

അടുത്തവര്‍ഷമാണ് ട്വന്റി-20 ലോകകപ്പ്. പന്തായിരിക്കും ടീമിലെ ഒന്നാം കീപ്പറെന്ന സൂചന സെലക്ടര്‍മാര്‍ നല്‍കിക്കഴിഞ്ഞു. പക്ഷെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ റിഷഭ് ഇനിയും പക്വത കാട്ടേണ്ടതുണ്ട്. രാജ്‌കോട്ടിലെ രണ്ടാം ട്വന്റി-20 -യിലും തലയില്‍ കൈവെച്ചാണ് ഇന്ത്യന്‍ ആരാധകര്‍ പന്തിന്റെ കളി കണ്ടത്. എന്തായാലും റിഷഭ് പന്തിലുള്ള വിശ്വാസം ടീം ഇന്ത്യയ്‌ക്കോ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കോ നഷ്ടപ്പെട്ടിട്ടില്ല. ശനിയാഴ്ച്ച വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും രോഹിത് ശര്‍മ്മ ഇക്കാര്യം സൂചിപ്പിച്ചു.

വെറുതെ വിടണം

പന്തിനെ വെറുതെ വിടണമെന്നാണ് വിമര്‍ശകരോട് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെടുന്നത്. റിഷഭ് പന്ത് വാര്‍ത്താതലക്കെട്ടുകളില്‍ നിറയാത്ത ഒരൊറ്റ ദിവസം പോലുമില്ല. ഇത് അദ്ദേഹത്തിന്റെ കളിയെ ബാധിക്കുന്നു. പന്തിനെ സ്വസ്ഥമായി കളിക്കാന്‍ അനുവദിക്കണം. കുറച്ചു നാളത്തേക്കെങ്കിലും റിഷഭ് പന്തില്‍ നിന്നും കണ്ണെടുക്കണമെന്ന് മാധ്യമങ്ങളോട് ഇന്ത്യന്‍ നായകന്‍ ആവശ്യപ്പെട്ടു.

ഭയമില്ലാതെ കളിക്കും

ഭയപ്പാടില്ലാതെ കളിക്കുന്ന താരമാണ് റിഷഭ് പന്ത്. താരത്തില്‍ നിന്നും ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നതും ഇതുതന്നെ. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ റിഷഭ് പന്തിന് മാനേജ്‌മെന്റ് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ കുറച്ചു നാള്‍ പന്തിനെ വെറുതെ വിട്ടാല്‍ അദ്ദേഹത്തിന് പ്രകടനം മെച്ചപ്പെടുത്താനാവുമെന്ന് രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ഒന്നാം കീപ്പറായാണ് ടീം ഇന്ത്യ റിഷഭ് പന്തിനെ പരിഗണിച്ചത്. പക്ഷെ നിറംകെട്ട പ്രകടനം ആവര്‍ത്തിച്ചതോടെ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹ പന്തിനെ മറികടന്ന് ഒന്നാം കീപ്പറായി.

ട്വന്റി-20 കരിയർ

'രാജ്യാന്തര ക്രിക്കറ്റില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന 22 -കാരന്‍ പയ്യനാണ് റിഷഭ് പന്ത്. അദ്ദേഹത്തിന്റെ ഓരോ നീക്കവും സംസാരവിഷയമാവുന്നത് ആത്മവിശ്വാസം കെടുത്തും. സ്വാതന്ത്ര്യത്തോടെ സ്വതസിദ്ധമായി റിഷഭ് പന്ത് കളിക്കട്ടെ', രോഹിത് ശര്‍മ്മ അതൃപ്തി മറച്ചുവെച്ചില്ല.

ഐപിഎല്ലിലെ മിന്നും പ്രകടനം രാജ്യാന്തര മത്സരങ്ങളില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്തതാണ് റിഷഭ് പന്തിന്റെ പോരായ്മ. ഇതുവരെ കളിച്ച 22 ട്വന്റി-20 മത്സരങ്ങളില്‍ നിന്നും 352 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി കേവലം 20.70.

അവസരം കാത്ത് ഇവർ

ഏകദിനത്തിലും ചിത്രം മെച്ചമല്ല. 22.90 റണ്‍സ് ബാറ്റിങ് ശരാശരിയില്‍ 229 റണ്‍സാണ് 12 ഏകദിനങ്ങളില്‍ നിന്നും റിഷഭ് പന്ത് അടിച്ചുകൂട്ടിയത്. ഇതേസമയം, റിഷഭ് പന്ത് തുടരെ നിറംമങ്ങുമ്പോള്‍ അവസരം കാത്ത് നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലുണ്ട്. ഇഷന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെ ടീമില്‍ പരിഗണിക്കണമെന്ന ആവശ്യം ഇപ്പോള്‍ സുശക്തമാണ്.

ഇന്ത്യ vs ബംഗ്ലാദേശ്: ഡു ഓര്‍ ഡൈ... 'ഫൈനലില്‍' ആര് നേടും? സഞ്ജുവിന്റെ സമയം തെളിയുമോ?

സഞ്ജു കളിക്കുമോ?

ട്വന്റി-20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സഞ്ജു സാംസണിന് ആദ്യ രണ്ടു മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ അവസരം കൊടുക്കാന്‍ നായകന്‍ രോഹിത് ശര്‍മ്മ തയ്യാറായില്ല. നിര്‍ണായകമായ മൂന്നാം ട്വന്റി-20 -യില്‍ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് പരിഗണിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

Story first published: Saturday, November 9, 2019, 17:15 [IST]
Other articles published on Nov 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X