വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയില്‍ നിന്നും പഠിച്ചെന്ന് അമ്പാട്ടി റായിഡു; ഇത് കലക്കി

By Muralidharan

ധോണി ഭായിയില്‍ നിന്നും ഒരുപാട് പഠിച്ചു - ഇന്ത്യയ്ക്ക് വേണ്ടി ആകെ കളിച്ച ഒരേയൊരു ട്വന്റി 20 മത്സരമായിരുന്നോ ഇത് പറയുമ്പോള്‍ അമ്പാട്ടി റായിഡുവിന്റെ മനസില്‍? ആകാന്‍ വഴിയില്ല. ക്യാപ്റ്റന്‍ ധോണിയില്‍ നിന്നും ഒരുപാട് പഠിച്ചു എന്ന് ആത്മാര്‍ഥമായിട്ടാകണം റായിഡു പറഞ്ഞത്. അത് ശരിയാണ് താനും. ഏത് യുവതാരത്തിനും കണ്ടും കളിച്ചും പഠിക്കാന്‍ ഒരുപാടുണ്ട് ധോണിയില്‍ നിന്നും.

2014 സെപ്തംബര്‍ ഏഴിനായിരുന്നു റായിഡുവിന്റെ ട്വന്റി 20 അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരെ. അഞ്ച് വിക്കറ്റ് വീണശേഷം ജഡേജയ്ക്കും പിന്നാലെ റായിഡു ക്രീസിലെത്തുമ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 14 പന്തില്‍ 24 റണ്‍സ് കൂടി വേണമായിരുന്നു. അവസാന ഓവറില്‍ വേണ്ടിയിരുന്നത് 17 റണ്‍സ്. ആദ്യ പന്തില്‍ ധോണി സിക്‌സര്‍ അടിട്ടു. രണ്ടാം പന്തില്‍ രണ്ട് റണ്‍സ്. ജയിക്കാന്‍ 4 പന്തില്‍ 9 റണ്‍സ് കൂടി.

ambatirayudu

എന്നാല്‍ മൂന്നാം പന്തില്‍ ധോണി സിംഗിള്‍ എടുക്കാന്‍ വിസമ്മതിച്ച് റായിഡുവിനെ തിരിച്ചയച്ചു. അടുത്ത പന്തില്‍ ബൗണ്ടറി. ജയിക്കാന്‍ രണ്ട് പന്തില്‍ അഞ്ച് റണ്‍സ്. അഞ്ചാം പന്തില്‍ ഒരിക്കല്‍കൂടി സിംഗിള്‍ വിസമ്മതിച്ച് ധോണി റായിഡുവിനെ തിരിച്ചയച്ചു. അവസാന പന്തില്‍ കിട്ടിയത് ഒരു റണ്‍സ് മാത്രം. ഇന്ത്യ 3 റണ്‍സിന് തോറ്റു. ത്തൊമ്പതാം ഓവറിലെ അവസാന പന്ത് അടക്കം ധോണി നിഷേധിച്ചത് മൂന്ന് സിംഗിളുകള്‍. ഇന്ത്യ തോറ്റതും മൂന്ന് റണ്‍സിന്.

അന്ന് ധോണി ആ സിംഗിളുകള്‍ ഓടണമായിരുന്നോ എന്നതിനെ ചൊല്ലി ഒരുപാട് ചര്‍ച്ചകള്‍ നടന്നു. അരങ്ങേറ്റക്കാരനായ റായിഡുവിനെ ധോണി സംരക്ഷിക്കാന്‍ നോക്കി എന്നും, അതല്ല ധോണി റായിഡുവിന്റെ ആത്മവിശ്വാസം കളഞ്ഞു എന്നും മറ്റും ചര്‍ച്ചകള്‍ പല വഴിക്ക് പോയി. കൡതോറ്റത് കൊണ്ട് കുറ്റം മുഴുവന്‍ ധോണിയുടെ തലയിലായി എന്ന് പറഞ്ഞാലും തെറ്റില്ല. എന്തായാലും റായിഡുവിന്റെ ക്രിക്കറ്റ് ജീവിതത്തിലെ വലിയ പാഠങ്ങളില്‍ ഒന്നായിരിക്കും ഈ കളി എന്നുറപ്പ്.

Story first published: Saturday, July 11, 2015, 12:39 [IST]
Other articles published on Jul 11, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X