Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

17 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിന്റെ ലങ്കാദഹനം... ടെസ്റ്റ് പരമ്പര പോക്കറ്റില്‍

കാന്‍ഡി: 17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം ലങ്കന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര വിജയം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 57 റണ്‍സിന് തകര്‍ത്താണ് മൂന്ന് മല്‍സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-0ന് വരുതിയിലാക്കിയത്. സ്പിന്നര്‍മാരായ ജാക്ക് ലീച്ചിന്റേയും മോയിന്‍ അലിയുടേയും തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം നേടിക്കൊടുത്തത്.

301 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ലങ്ക അഞ്ചാംദിനത്തിലെ ആദ്യ സെഷനില്‍ തന്നെ 243ന് കൂടാരം കയറുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 290, 346. ശ്രീലങ്ക 336, 243. 2001നു ശേഷം ആദ്യമായാണ് ലങ്കന്‍ മണ്ണില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. 2012നു ശേഷം ഏഷ്യയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടവുമാണിത്. ഇതിനു മുമ്പ് ഇന്ത്യക്കെതിരേയായിരുന്നു ഏഷ്യന്‍ മണ്ണില്‍ ഇംഗ്ലണ്ടിന്റെ അവസാന പരമ്പര നേട്ടം.

leach

ഒരുഘട്ടത്തില്‍ മല്‍സരം ലങ്കയുടെ കൈകളിലാവുമെന്ന് തോന്നിപ്പിച്ചെങ്കിലും അലിയുടെയും ലീച്ചിന്റേയും ബൗളിങ് പ്രകടനത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. 88 റണ്‍സുമായി മാത്യൂസ് ലങ്കയെ മുന്നോട്ട് നയിക്കുമ്പോഴാണ് മോയിന്‍ അലിയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചത്. 137 പന്തില്‍ ആറ് ബൗണ്ടറിയുമായി മുന്നേറുകയായിരുന്ന മാത്യൂസിനെ അലി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. മാത്യൂസിന്റെ പുറത്താവലോടെ ആതിഥേയരായ ലങ്കയുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു. ദിമുത് കരുണരത്‌നെ (57), റോഷന്‍ സില്‍വ (37), നിറോഷന്‍ ഡിക്ക്‌വെല്ല (35) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലീച്ച് അഞ്ചും അലി നാലും വിക്കറ്റ് വീഴ്ത്തി രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ തിളങ്ങി. ശേഷിക്കുന്ന ഒരു വിക്കറ്റ് ആദില്‍ റാഷിദിനാണ്. രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന് മികച്ച ലീഡ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്യാപ്റ്റന്‍ ജോ റൂട്ടാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Sunday, November 18, 2018, 12:31 [IST]
Other articles published on Nov 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+