വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് ചരിത്രത്തിലെ 'അലസന്‍മാരുടെ' പ്ലേയിങ് 11 ഇതാ, രോഹിത് ശര്‍മ നായകന്‍

ക്രിക്കറ്റ് ചരിത്രത്തില്‍ ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ചില താരങ്ങള്‍ ആരാധകരുടെ മനസില്‍ അലസന്‍മാരായ താരങ്ങളാണ്. കളത്തിലെ ശരീര ഭാഷയും ഉത്സാഹക്കുറവുമെല്ലാമാണ് ബാറ്റുകൊണ്ട് തിളങ്ങിയിട്ടും ചില താരങ്ങള്‍ക്ക് അലസന്‍ വിശേഷണം ലഭിക്കാന്‍ കാരണം. ഇത്തരത്തില്‍ ക്രിക്കറ്റ് കളത്തില്‍ അലസന്മാരെന്ന പേരുകേട്ട താരങ്ങളുടെ എക്കാലത്തെയും മികച്ച പ്ലേയിങ് 11 പരിശോധിക്കാം.


രോഹിത് ശര്‍മ, മുഹമ്മദ് ഷഹ്‌സാദ്

രോഹിത് ശര്‍മ, മുഹമ്മദ് ഷഹ്‌സാദ്

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണ്.ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും രോഹിതിന്റെ പേരിലാണ്. ഇത്തരത്തില്‍ നിരവധി റെക്കോഡുകളുണ്ടെങ്കിലും ശരീര ഭാഷ അലസന്റേതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രോഹിതിനൊപ്പം ഓപ്പണറായി ഇറങ്ങുന്നത് അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ്. തടിയനായ താരത്തിന് ഫിറ്റ്‌നസ് കുറവാണ്. സിക്‌സും ഫോറും അടിക്കുമെങ്കിലും സിംഗിളുകള്‍ എടുക്കാന്‍ വളരെ പ്രയാസമാണ്.

ക്രിസ് ഗെയ്ല്‍, സൗമ്യ സര്‍ക്കാര്‍, ഹാരിസ് സൊഹൈല്‍

ക്രിസ് ഗെയ്ല്‍, സൗമ്യ സര്‍ക്കാര്‍, ഹാരിസ് സൊഹൈല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ കളത്തില്‍ വളരെ സജീവമായിട്ടുള്ള താരമാണ്. നിരവധി റെക്കോഡുകളും ഗെയ്‌ലിന്റെ പേരിലുണ്ടെങ്കിലും അതിവേഗം ഓടാന്‍ ഗെയ്‌ലിന് പ്രയാസമുണ്ട്. കൂടാതെ ഉത്തരവാദിത്തക്കുറവും ഗെയ്‌ലിനെ അലസന്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താനുള്ള കാരണമാണ്. ബംഗ്ലാദേശിന്റെ സൗമ്യ സര്‍ക്കാരാണ് മറ്റൊരു താരം. ഫീല്‍ഡിങ്ങില്‍ വളരെ അലസനാണ് താരം. ഡൈവ് ചെയ്യുന്നതിലും പന്തിന് പുറകെ ഓടുന്നതിലുമെല്ലാം അദ്ദേഹം മടികാട്ടാറുണ്ട്. പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഹാരിസ് സൊഹൈലാണ് മറ്റൊരു താരം. ഫീല്‍ഡിങ്ങില്‍ ഉത്സാഹം കാട്ടാത്ത താരത്തിന്റെ ഫിറ്റ്‌നസ് കുറവും തടിയും അലസന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണമായി.

സര്‍ഫറാസ് അഹ്മദ്,സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്

സര്‍ഫറാസ് അഹ്മദ്,സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്

പാകിസ്താന്‍ മുന്‍ നായകന്‍ സര്‍ഫറാസ് അഹ്മദ് അലസതയുള്ള താരമാണ്. വിക്കറ്റ് കീപ്പ് ചെയ്യുമ്പോള്‍ പോലും വായ്‌കോട്ട വിടുന്ന സര്‍ഫറാസ് അഹ്മദ് നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നാണ് മറ്റൊരു താരം. കളത്തില്‍ ഉത്തരവാദിത്തക്കുറവ് കാട്ടുന്നതാണ് നരെയ്‌നെ അലസന്‍മാരുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് മറ്റൊരു അലസനായ താരം. ഫീല്‍ഡിങ്ങില്‍ ഉന്മേഷക്കുറവാണ് കുല്‍ദീപിന്റെ പ്രശ്‌നം.

തബ്രയ്‌സ് ഷംസി, ലസിത് മലിംഗ, മുഹമ്മദ് ഇര്‍ഫാന്‍

തബ്രയ്‌സ് ഷംസി, ലസിത് മലിംഗ, മുഹമ്മദ് ഇര്‍ഫാന്‍

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രയ്‌സ് ഷംസി ഫീല്‍ഡിങ്ങില്‍ അതിവേഗം ഓടാന്‍ സാധിക്കാത്ത താരങ്ങളാണ്. കുടവയറുള്ള താരത്തിന്റെ ഫിറ്റ്‌നസും മികച്ചതല്ല. ശ്രീലങ്കയുടെ ലസിത് മലിംഗയും ഈ പട്ടികയില്‍ ഉള്‍പ്പെടും. ഇപ്പോഴും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെങ്കിലും വേഗത്തില്‍ ഓടാന്‍ സാധിക്കാത്തും കുടവയും മലിംഗയെ അലസനായതാരമാക്കുന്നു. പാകിസ്താന്‍ പേസര്‍ മുഹമ്മദ് ഇര്‍ഫാനാണ് 11ാമന്‍. വളരെ ഉയരവും അതിനൊത്ത ശരീരവും ഉള്ള താരത്തിന് പന്തിന് പുറകെ ഓടുന്നതിനടക്കം വളരെ പ്രയാസമുണ്ട്.

Story first published: Wednesday, May 26, 2021, 13:26 [IST]
Other articles published on May 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X