Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിൽ മാത്രമല്ല, 2027 ഏകദിന ലോകകപ്പിലും വൈഭവിനെ കളിപ്പിക്കണമെന്ന് മുൻ താരം, സഞ്ജുവിന് പിണി കിട്ടുമോ?

സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് തന്റെ 15-ാം വയസ്സിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി20യിൽ വെറും 14 റൺസിന് പുറത്തായതിന് പിന്നാലെ യുവതാരത്തെ ടീമിൽ നിലനിർത്തുന്നതിനെതിരെ ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ശിവരാമകൃഷ്ണന്റെ പ്രതികരണം. വൈഭവിനെ വെറുമൊരു മത്സരത്തിന്റെ പേരിൽ വിലയിരുത്തരുതെന്നും, താരം അടുത്ത 20 വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കേണ്ട വലിയൊരു 'ഇൻവെസ്റ്റ്‌മെന്റ്' ആണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

"ഗംഭീറും ശ്രേയസും വൈഭവിന് പൂർണ്ണ പിന്തുണ നൽകണം"

ഐപിഎൽ 2026-ലെ തകർപ്പൻ പ്രകടനത്തിനും ഇന്ത്യ എ ടീമിനായുള്ള മിന്നും ഫോമിനും പിന്നാലെയാണ് ഫോമില്ലാത്ത സഞ്ജു സാംസണ് പകരം വൈഭവ് ഇന്ത്യൻ ഇലവനിലെത്തിയത്. എന്നാൽ അരങ്ങേറ്റത്തിൽ 10 പന്തിൽ 14 റൺസ് മാത്രമെടുത്ത് താരം നിരാശപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഹെഡ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ശിവരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

vaibhavsooryavanshi-1

ലക്ഷ്മൺ ശിവരാമകൃഷ്ണൻ പറഞ്ഞത്: "ഒരിക്കൽ നിങ്ങൾ അവനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ, പിന്നീട് ആവശ്യത്തിന് അവസരങ്ങൾ നൽകണം. അവൻ അടുത്ത 20 വർഷത്തേക്ക് ടീമിനെ സേവിക്കേണ്ട കളിക്കാരനാണ്. വൈഭവിന് ഇപ്പോൾ ഗൗതം ഗംഭീറിന്റെയും ശ്രേയസ് അയ്യരുടെയും ടീമിലെ മറ്റുള്ളവരുടെയും കടുത്ത പിന്തുണയാണ് ആവശ്യം. അടുത്ത ഏതാനും മത്സരങ്ങളിൽ പരാജയപ്പെട്ടാൽ പോലും അവനെ ടീമിൽ നിന്ന് മാറ്റരുത്."

ഒരു ബാറ്റർക്ക് ബൗളർമാരെപ്പോലെയുള്ള കഠിനമായ ഫിറ്റ്നസ് ലെവൽ ആവശ്യമില്ലാത്തതിനാൽ ഒരു മത്സരത്തിന് ശേഷം വൈഭവിന് 'വിശ്രമം' നൽകേണ്ട കാര്യമില്ലെന്നും, വർഷം മുഴുവൻ കളിപ്പിച്ച് താരത്തിന്റെ ഏകാഗ്രതയും മാനസിക കരുത്തും വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027 ഏകദിന ലോകകപ്പിലേക്ക് ഒരു മാച്ച് വിന്നർ

ഒരുപടി കൂടി കടന്ന്, 2027-ൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ട താരമാണ് വൈഭവ് സൂര്യവംശിയെന്ന് 60-കാരനായ ശിവരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ടി20 ഫോർമാറ്റിൽ താരം മികവ് തെളിയിച്ചാൽ വൈഭവിന് 50 ഓവർ ലോകകപ്പ് ടീമിലേക്ക് നേരിട്ട് ടിക്കറ്റ് നൽകണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

"ടി20യിൽ മികച്ച പ്രകടനം പുറത്തെടുത്താൽ വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ അവൻ തീർച്ചയായും കളിക്കണം. കാരണം വൈഭവ് ഒരു യഥാർത്ഥ മാച്ച് വിന്നറാണ്. റൺസ് കണ്ടെത്താൻ തുടങ്ങിയാൽ വൈറ്റ് ബോൾ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറായി അവൻ മാറും," ശിവരാമകൃഷ്ണൻ പറഞ്ഞു നിർത്തി. ഇന്ത്യ എ ശ്രീലങ്ക എയെ ഏകദിന ഫോർമാറ്റിൽ നേരിട്ടപ്പോൾ വെറും 29 പന്തുകളിൽ നിന്നും 94 റൺസ് നേടി മാച്ച് വിന്നിങ് ഇന്നിങ്സ് കളിച്ചാണ് വൈഭവ് ഇന്ത്യയെ രക്ഷിച്ചത്.

Story first published: Monday, July 6, 2026, 10:14 [IST]
Other articles published on Jul 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+