Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലക്ഷ്മണിന്റെ ടെസ്റ്റ് ടീമില്‍ ധോണിയെ ക്യാപ്റ്റനാക്കിയില്ല; പകരം ഗാംഗുലി; മികച്ച പതിനൊന്നില്‍ ആരൊക്കെ?

ദില്ലി: ഇന്ത്യയുടെ കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീമിനെ തെരഞ്ഞെടുത്താല്‍ എങ്ങിനെയിരിക്കും. എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ വിവിഎസ് ലക്ഷ്മണന്‍ ആണ് താരങ്ങളെ തെരഞ്ഞെടുത്തത്. ലക്ഷ്മണ്‍ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തതാകട്ടെ സൗരവ് ഗാംഗുലിയെയും. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച ധോണിയെ തഴഞ്ഞാണ് ലക്ഷ്മണ്‍ ഗാംഗുലിയെ തെരഞ്ഞെടുത്തത്.

sourav-ganguly

ധോണിയേക്കാള്‍ മികവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്കാണെന്ന് ലക്ഷ്മണന്‍ വിലയിരുത്തുന്നു. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ ഏറെക്കാലം കളിക്കാരനായിരുന്നു ലക്ഷ്മണ്‍. ലക്ഷ്മണിന്റെ ടീമില്‍ ഓപ്പണറായി ഇറങ്ങാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് വിരേന്ദര്‍ സെവാഗിനെയും മുരളി വിജയിയേയുമാണ്. മൂന്നാം സ്ഥാനത്ത് മധ്യനിരയിലെ കരുത്തന്‍ രാഹുല്‍ ദ്രാവിഡ് ആണ്.

നാലാമനായി ഇറങ്ങുന്നതാകട്ടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. സച്ചിന്റെ പേരിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ്. 51 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ തന്നെയാണ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും. മധ്യനിരയില്‍ പിന്നീട് സൗരവ് ഗാംഗുലിയേയും വിരാട് കോലിയേയും എംഎസ് ധോണിയേയും ലക്ഷ്മണന്‍ ഉള്‍പ്പെടുത്തി.

ബൗളര്‍മാരില്‍ 612 ടെസ്റ്റ് വിക്കറ്റുകളെടുത്ത അനില്‍ കുംബ്ലെയുണ്ട്. ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും അടങ്ങുന്നതാണ് ലക്ഷ്മണിന്റെ ബൗളിങ് നിര. അതേസമയം, ലക്ഷ്ണന്‍ തന്നെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഈദന്‍ ഗാര്‍ഡനില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ദ്രാവിഡുമായി ചേര്‍ന്ന് 376 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ലക്ഷ്മണിന്റെ ഇന്നിങ്‌സ് എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Wednesday, August 29, 2018, 18:30 [IST]
Other articles published on Aug 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+