വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: പയറ്റേണ്ടത് ഈ തന്ത്രം, കിവികളുടെ മുട്ടിടിക്കും... ലക്ഷ്മണിന്റെ ഉപദേശം

വ്യാഴാഴ്ചയാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്

VVS Laxman's Advice To Team India For New Zealand Test | Oneindia Malayalam

ഹാമില്‍റ്റണ്‍: ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കു ഗെയിം പ്ലാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിഎസ് ലക്ഷ്മണ്‍. ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇന്ത്യയും ന്യൂസിലാന്‍ഡും ഇറങ്ങുക.

ഇന്ത്യ-ന്യൂസിലാന്‍ഡ്: കോലി സൂക്ഷിച്ചോ... നോട്ടമിട്ടത് സാക്ഷാല്‍ ബോള്‍ട്ട്, പറഞ്ഞത് ഇങ്ങനെഇന്ത്യ-ന്യൂസിലാന്‍ഡ്: കോലി സൂക്ഷിച്ചോ... നോട്ടമിട്ടത് സാക്ഷാല്‍ ബോള്‍ട്ട്, പറഞ്ഞത് ഇങ്ങനെ

നേരത്തേ നടന്ന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ് തിരിച്ചടിച്ചിരുന്നു. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഗെയിം പ്ലാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍.

ഓപ്പണര്‍മാര്‍ക്കു വെല്ലുവിളി

ടെസ്റ്റില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍മാര്‍ക്കായിരിക്കും ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരികയെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ഏകദിന പരമ്പരയില്‍ മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തിയിരുന്നു. മായങ്കിന്റെ ഓപ്പണിങ് പങ്കാളി പൃഷ്വി ഷാ, ശുഭ്മാന്‍ ഗില്‍ ഇവരില്‍ ആരു തന്നെ ആയാലും അനുഭവസമ്പത്ത് കുറവാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഒന്നാമിന്നിങ്‌സില്‍ വലിയ സ്‌കോര്‍

ന്യൂസിലാന്‍ഡ് ടീമിനെ വരാനിരിക്കുന്ന പരമ്പരയില്‍ സമ്മര്‍ദ്ദത്തിലാക്കണമെങ്കില്‍ ഇന്ത്യക്കു മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ. ഒന്നാമിന്നിങ്‌സില്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയെന്നതു മാത്രമാണ്. ന്യൂസിലാന്‍ഡിന്റെ ന്യൂ ബോള്‍ ആക്രമണത്തെ ഇന്ത്യ എങ്ങനെ കൗണ്ടര്‍ ചെയ്യുന്നുവെന്നത് മല്‍സരഫലത്തില്‍ നിര്‍ണായകമായി മാറുമെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

സന്നാഹത്തിലെ പ്രകടനം

ന്യൂസിലാന്‍ഡ് ഇലവനെതിരായ ഇന്ത്യയുടെ സന്നാഹ മല്‍സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ മുന്‍ നിര തകര്‍ന്നപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
മികച്ച മല്‍സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യക്കു ത്രിദിന മല്‍സരം ലഭിച്ചത് നല്ല കാര്യമാണെന്നായിരുന്നു കളിക്കു ശേഷം മായങ്കിന്റെ പ്രതികരണം. ബാറ്റ് ചെയ്യാന്‍ കടുപ്പമുള്ള വിക്കറ്റായിരുന്നു ഇത്. അതുകൊണ്ടു തന്നെ വേഗം പുറത്താവുകയും ചെയ്തതായും മായങ്ക് പറഞ്ഞിരുന്നു.

ആത്മവിശ്വാസം നേടി

രണ്ടാമിന്നിങ്‌സില്‍ നല്ല ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിച്ചു. 81 റണ്‍സ് രണ്ടാമിന്നിങ്‌സില്‍ നേടാനായത് ടെസ്റ്റ് പരമ്പരയില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സഹായിക്കുമെന്നും മായങ്ക് വ്യക്തമാക്കിയിരുന്നു.
ബാറ്റിങില്‍ ഇനി ഏതൊക്കെ മേഖലകളിലാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് ബാറ്റിങ് കോച്ച് വിക്രം റാഥോഡുമായി സംസാരിച്ചിരുന്നതായും അത് സന്നാഹത്തില്‍ തനിക്കു് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍മാര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.

Story first published: Tuesday, February 18, 2020, 15:46 [IST]
Other articles published on Feb 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X