വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സി ദുരന്തം!! ഇന്ത്യയെ 'സഹായിച്ചു', വന്‍ വിമര്‍ശനം

ലക്ഷ്മണും സ്മിത്തുമാണ് ഡുപ്ലെസിക്കെതിരേ രംഗത്തു വന്നത്

Laxman, Smith Left Unimpressed By Faf du Plessis Captaincy | Oneindia Malayalam
lax

പൂനെ: ഇന്ത്യക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫഫ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്തുമാണ് ഡുപ്ലെസിക്കെതിരേ ആഞ്ഞടിച്ചത്. നായകനെന്ന നിലയില്‍ ആദ്യദിനം ഡുപ്ലെസി തീര്‍ത്തും നിരാശപ്പെടുത്തിയതായി ഇരുവരും ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിനെ സമനിലയില്‍ തളച്ച് സെനഗല്‍അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: ബ്രസീലിനെ സമനിലയില്‍ തളച്ച് സെനഗല്‍

ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യയെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചിരുന്നു. ഡുപ്ലെസിയുടെ ഭാഗത്തു നിന്നുള്ള ചില പിഴവുകളാണ് ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തതെന്നു ലക്ഷ്മണും സ്മിത്തും ചൂണ്ടിക്കാണിക്കുന്നു.

റബാദയെ ഉപയോഗിച്ചില്ല

റബാദയെ ഉപയോഗിച്ചില്ല

ആദ്യദിനം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് പേസര്‍ കാഗിസോ റബാദയായിരുന്നു. ഒന്നാംദിനം വീണ മൂന്നു വിക്കറ്റുകളും താരത്തിനാണ് ലഭിച്ചത്. 18.1 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്താണ് റബാദ മൂന്നു പേരെ പുറത്താക്കിയത്. ഇത്രയും നല്ല പ്രകടനം നടത്തിയിട്ടും റബാദയെ ശരിക്കും ഉപയോഗിക്കുന്നതില്‍ ഡുപ്ലെസിയുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചതായി ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.
വളരെ തന്ത്രശാലിയും ബുദ്ധിയുമുള്ള ക്യാപ്റ്റനായാണ് കഴിഞ്ഞ ടെസ്റ്റ് വരെ ഡുപ്ലെസിയെ കണ്ടിരുന്നത്. പക്ഷെ പൂനെ ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഫ്്‌ളോപ്പായെന്നു ലക്ഷ്മണ്‍ വിലയിരുത്തി.

റബാദ പ്രധാന ബൗളര്‍

റബാദ പ്രധാന ബൗളര്‍

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പ്രധാന ബൗളര്‍ റബാദയായിരുന്നു. ആദ്യ സെഷനില്‍ വിക്കറ്റുകളെടുത്തതിനാല്‍ ലഞ്ചിനു ശേഷം തുടക്കത്തില്‍ തന്നെ റബാദയെക്കൊണ്ട് ബൗള്‍ ചെയ്യിക്കണമായിരുന്നു. എന്നാല്‍ ടീ ബ്രേക്കിനു അര മണിക്കൂര്‍ മുമ്പാണ് റബാദയ്ക്കു ഡുപ്ലെസി ഓവര്‍ നല്‍കിയത്.
പുതുതായി ക്രീസിലെത്തുന്ന ബാറ്റ്‌സ്മാന് നിലയുറപ്പിക്കാന്‍ അവസരമാണ് ഡുപ്ലെസിയുടെ ഈ പിഴവിലൂടെ ലഭിച്ചത്. മികച്ച താരങ്ങളായ കോലി, മായങ്ക്, പുജാര എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ചാല്‍ പിന്നീട് പുറത്താക്കുക വളരെ ദുഷ്‌കരമാണെന്നും ലക്ഷ്മണ്‍ വിശദമാക്കി.

18 ഓവറുകള്‍

18 ഓവറുകള്‍

ആദ്യദിനം റബാദ 18 ഓവറുകളാണ് ആകെ എറിഞ്ഞത്. എന്നാല്‍ ബാറ്റ്‌സ്മാന്‍ ശരിക്കും സെറ്റാവാത്ത സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിനു ഡുപ്ലെസി അവസരം നല്‍കിയില്ല. എന്നിട്ടു പോലും മായങ്ക്, പുജാര, രോഹിത് എന്നിവരെ പുറത്താക്കാന്‍ റബാദയ്ക്കു സാധിച്ചു. ഇതു കൂടി പരിഗണിക്കുമ്പോഴാണ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സി എത്രത്തോളം മോശമായിരുന്നുവെന്നു ബോധ്യമാവുകയെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

വിമര്‍ശിച്ച് സ്മിത്തും

വിമര്‍ശിച്ച് സ്മിത്തും

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണറും നായകനുമായ സ്മിത്തും ലക്ഷ്മണിന്റെ അഭിപ്രായത്തോടു യോജിച്ചു. പൂനെയില്‍ ആദ്യദിനം വളരെ നെഗറ്റീവായ സമീപനമാണ് ദക്ഷിണാഫ്രിക്കയുടെ ഭാഗത്തു നിന്നും കണ്ടത്. ലഞ്ചിനും ടീ സെഷനുമിടയില്‍ വെറും മൂന്ന് ഓവറുകളാണ് പ്രധാന ബൗളറായ റബാദയ്ക്കു ഡുപ്ലെസി നല്‍കിയത്. മികച്ച ഫോമില്‍ പന്തെറിഞ്ഞ റബാദയ്ക്കു എന്തു കൊണ്ട് ഡുപ്ലെസി വേണ്ടത്ര അവസരം നല്‍കിയില്ലെന്നാണ് തങ്ങള്‍ തല പുകഞ്ഞ് ആലോചിച്ചതെന്നും സ്മിത്ത് പറഞ്ഞു.

Story first published: Friday, October 11, 2019, 11:46 [IST]
Other articles published on Oct 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X