Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ വയസന്മാര്‍ക്ക് വിലയില്ല; ഇന്ത്യന്‍ താരങ്ങള്‍ക്ക് കിതപ്പ്

ബെംഗളുരു: ക്രിക്കറ്റ് ലോകം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന ഐപിഎല്‍ താരലേലം പുരോഗമിക്കവെ പ്രായമേറുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രിയം കുറയുന്നു. ഒരുകാലത്ത് ഐപിഎല്ലിലെ മിന്നും താരങ്ങളായിരുന്ന ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ് എന്നിവരെ താരതമ്യേന കുറഞ്ഞ ലേലത്തുകയിലാണ് ടീമുകള്‍ സ്വന്തമാക്കിയത്.

ഐപിഎല്‍ ലേലം രണ്ടാം ദിവസം: രാവിലെ 9.30 മുതല്‍ ലൈവ് അപ് ഡേറ്റ് ആരംഭിക്കും
നേരത്തെ 16 കോടി രൂപ ലഭിച്ചിരുന്ന ഇന്ത്യന്‍ ഓള്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങിന് ഇത്തവണ അടിസ്ഥാന വിലയായ 2 കോടി രൂപ മാത്രമാണ് ലഭിച്ചത്. എന്നാല്‍, ആദ്യ ഐപിഎല്ലില്‍ പഞ്ചാബിന്റെ പ്രധാന താരമായിരുന്ന യുവരാജ് ഇത്തവണ സ്വദേശത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന യുവരാജ് ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്.

yuvrajandharbhajan

അതിനിടെ, മുന്‍ ദില്ലി ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീര്‍ വീണ്ടും ദില്ലിയിലേക്ക് മടങ്ങിയെത്തി. 2.8 കോടി രൂപയാണ് ദില്ലി ഡെയര്‍ ഡെവിള്‍സ് ഗംഭീറിനായി മുടക്കിയത്. 2010 ടീം വീട്ട ഗംഭീര്‍ പിന്നീട് കൊല്‍ക്കത്തയ്ക്കുവേണ്ടിയാണ് കളിച്ചത്. രഞ്ജി ട്രോഫിയില്‍ സജീവമായ മുപ്പത്തിയാറുകാരനായ ഗംഭീറിന് ഇപ്പോഴും ശരാശരി പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്.

മുപ്പത്തിയേഴുകാരനായ ഹര്‍ഭജന്‍ സിങ്ങിനെ രണ്ടുകോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ലേലത്തില്‍ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്‍ഭജനും തന്റെ കരിയറിന്റെ അവസാനകാലത്താണ്. ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഹര്‍ഭജന്റെ പരിചയ സമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ചൈന്നൈ മാനേജ്‌മെന്റിന്റെ പ്രതീക്ഷ.

Story first published: Sunday, January 28, 2018, 9:12 [IST]
Other articles published on Jan 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+