വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബിയുടെ പ്രധാന വീക്ക്‌നെസ് എന്താണ്? ആദ്യമായി ചഹല്‍ തുറന്നുപറയുന്നു

കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്

ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്തിയിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എല്ലാ സീസണിലും മികച്ച ടീമിനെയാണ് ആര്‍സിബി അങ്കത്തിന് ഇറക്കാറുള്ളത്. പക്ഷെ വെറും കടലാസികളെ പുലികളായി ആര്‍സിബി മാറുകയായിരുന്നു. ബാറ്റിങിന് അമിത പ്രധാന്യം നല്‍കുന്ന ശൈലിയാണ് തുടക്കം മുതല്‍ ആര്‍സിബി പിന്തുടര്‍ന്നു വരുന്നത്. കൂടുതല്‍ ബാറ്റ്‌സ്മാന്‍മാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കാറുള്ള അവര്‍ ബൗളിങിന്റെ കാര്യത്തില്‍ ഈ ശ്രദ്ധ നല്‍കാറില്ല.

അതുകൊണ്ടു തന്നെ വമ്പന്‍ സ്‌കോര്‍ നേടിയാല്‍ പോലും ഇത് പലപ്പോഴും പ്രതിരോധിക്കാന്‍ ആര്‍സിബിക്കു കഴിയാറുമില്ല. ആര്‍സിബിയുടെ പ്രധാനപ്പെട്ട വീക്ക്‌നെസ് എന്താണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ടീമംഗവും ഇന്ത്യന്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹല്‍.

ഡെത്ത് ഓവര്‍ ബൗളിങ്

ഡെത്ത് ഓവര്‍ ബൗളിങ്

ഡെത്ത് ഓവര്‍ ബൗളിങാണ് ആര്‍സിബിയുടെ ഏറ്റവും വലിയ പോരായ്മയെന്നു ചഹല്‍ ചൂണ്ടിക്കാട്ടി. അവസാനത്തെ ഓവറുകൡ ടീം വഴങ്ങുന്ന റണ്‍സാണ് കളിയുടെ ഗതി തന്നെ പലപ്പോഴും മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു. ആകാശ് ചോപ്രയുമായി ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു ചഹല്‍ ഇക്കാര്യം പറഞ്ഞത്.
ഒരു മല്‍സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ഇനിയെന്തായിരിക്കണം ചെയ്യേണ്ടതെന്ന് എല്ലായ്‌പ്പോഴും ഞങ്ങളുടെ മനസ്സിലേക്കു വരാറുണ്ട്. ആറു വര്‍ഷമായി താന്‍ ആര്‍സിബിക്കു വേണ്ടി കളിക്കുകയാണ്. മിച്ചെല്‍ സ്റ്റാര്‍ക്ക് ഒപ്പമുണ്ടായിരുന്ന സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ ഡെത്ത് ഓവര്‍ ബൗളിങ് തന്നെയായിരുന്നു മറ്റു സീസണുകളിലെല്ലം ആര്‍സിബിയുടെ പ്രശ്‌നമെന്നും ചഹല്‍ വിലയിരുത്തി.

അവസാന മൂന്ന് ഓവറുകള്‍

അവസാന മൂന്ന് ഓവറുകള്‍

ആര്‍സിബി 30 ശതമാനം മല്‍സരങ്ങളും തോറ്റത് അവസാനത്തെ മൂന്ന് ഓവറുകളില്‍ വഴങ്ങിയ റണ്‍സ് കാരണമാണെന്നു ചഹല്‍ പറഞ്ഞു. 16-17 ഓവര്‍ വരെ എതിര്‍ ടീം ബാറ്റിങ് നിരയെ ഒരുപരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ ശേഷിച്ച മൂന്ന് ഓവറുകളില്‍ റണ്‍സ് വഴങ്ങേണ്ടി വന്നത് ടീമിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരുടെ അഭാവമാണ് ഇതിനു കാരണമെന്നും ചഹല്‍ അഭിപ്രായപ്പെട്ടു. മുന്‍ സീസണുകളില്‍ ആവശ്യമെങ്കില്‍ 17ാമത്തെ ഓവര്‍ താന്‍ ബൗള്‍ ചെയ്തിരുന്നു. കാരണം അവസാനത്തെ നാലോവര്‍ ബൗള്‍ ചെയ്യാന്‍ രണ്ടു ബൗളര്‍മാര്‍ മാത്രമേ ആര്‍സിബിക്കുണ്ടായിരുന്നുള്ളൂവെന്നും ചഹല്‍ പറഞ്ഞു.

കളിയുടെ ഗതി തന്നെ മാറും

കളിയുടെ ഗതി തന്നെ മാറും

അവസാനത്തെ മൂന്ന് ഓവര്‍ ടി20യില്‍ ഏറെ നിര്‍ണായകമാണെന്നും ഈ ഓവറുകളില്‍ നേടുന്ന റണ്‍സ് മല്‍സരവിധിയെ വളരെയധികം സ്വാധീനിക്കുന്നതായും ചഹല്‍ ചൂണ്ടിക്കാട്ടി.
16 ഓവര്‍ കഴിയുമ്പോഴേക്കും 130 റണ്‍സിന് അടുത്ത് എതിര്‍ ടീമിനെ പിടിച്ചുനിര്‍ത്തിയാല്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 160-170 റണ്‍സിന് അവരെ ഒതുക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതും. പക്ഷെ ചില സമയങ്ങളില്‍ അവസാന മൂന്ന് ഓവറുകറില്‍ അവര്‍ റണ്‍സ് വാരിക്കൂട്ടിയാല്‍ 190 മുതല്‍ 200 റണ്‍സ് വരെ പിറന്നേക്കും. അങ്ങനെ സംഭവിച്ചാല്‍ കളിയുടെ ഗതി തന്നെ ആകെ മാറ്റുമെന്നും ചഹല്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ ബൗളിങ് നിര

ഇത്തവണത്തെ ബൗളിങ് നിര

പുതിയ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ബൗളിങ് നിര കൂടുതല്‍ മികച്ചതാണെന്നും ഡെത്ത് ഓവറുകളിലെ പോരായ്മ ഇത്തവണ പരിഹരിക്കാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചഹല്‍ പറഞ്ഞു.
ഈ സീസണില്‍ ആദ്യമായി ഞങ്ങള്‍ക്ക് ഡെത്ത് ഓവറില്‍ ഒരുപാട് ബൗളിങ് ഓപ്ഷനുകളുണ്ടെന്ന് തനിക്കു തോന്നുന്നു. സെയ്‌നി ഏറെ പക്വതയുള്ള ബൗളറായി മാറിയിട്ടുണ്ട്. സ്റ്റെയ്ല്‍ സര്‍ (ഡെയ്ല്‍ സ്റ്റെയ്ന്‍) ടീമിലുണ്ട്. മോറിസും (ക്രിസ് മോറിസ്) പുതുതായി ടീമിലെത്തി. മാത്രമല്ല ഉമേഷ് ഭയ്യയും (ഉമേഷ് യാദവ്) ടീമിലുണ്ടെന്നു ചഹല്‍ അഭിപ്രായപ്പെട്ടു.

Story first published: Thursday, August 20, 2020, 13:38 [IST]
Other articles published on Aug 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X