എതിരാളികളെ ജാഗ്രതൈ... ലസിത് മലിങ്ക വീണ്ടുമെത്തുന്നു; ഏഷ്യാകപ്പില്‍ ലങ്കയ്ക്കായി കളിക്കും
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ പേസര്‍ ലസിത് മലിങ്ക ഒരിടവേളയ്ക്കു ശേഷം ലങ്കന്‍ ടീമില്‍ തിരിച്ചെത്തിയതാണ് സവിശേഷത.
ഈ മാസം 15 മുതല്‍ 28 വരെ യുഎഇയിലാണ് ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

തിരിച്ചുവരവ് ഒരു വര്‍ഷത്തിനുശേഷം
ഒരു വര്‍ഷത്തിനു ശേഷമാണ് വെറ്ററന്‍ പേസര്‍ കൂടിയായ മലിങ്ക ലങ്കന്‍ ടീമിലിടംപിടിക്കുന്നത്. 35 കാരനായ മലിങ്ക ലങ്കയ്ക്കായി അവസാനം കളിച്ചത് ഇന്ത്യക്കെതിരേ 2017 സെപ്തംബര്‍ ആറിന് നടന്ന ട്വന്റി-ട്വന്റിയിലായിരുന്നു. 2017 സെപ്തംബര്‍ മൂന്നിന് ഇന്ത്യക്കെതിരേയാണ് അവസാനമായി മലിങ്ക ലങ്കയ്ക്കായി ഏകദിന മല്‍സരവും കളിച്ചത്.

മാത്യൂസ് നയിക്കും, ടീം ഇങ്ങനെ
ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസാണ് ഏഷ്യാകപ്പില്‍ ലങ്കയെ നയിക്കുക. ടീം: എയ്ഞ്ചലോ മാത്യൂസ് (ക്യാപ്റ്റന്‍), കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഉപുല്‍ തരംഗ, ദിനേഷ് ചാണ്ഡിമല്‍, ധനുഷ്‌ക ഗുണതിലക, തിസേര പെരേര, ദാസുന്‍ ഷാനക, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, ദില്‍റുവാന്‍ പെരേര, അമില അപോന്‍സോ, കാസുന്‍ രാജിത, സുരങ്ക ലക്മല്‍, ദുഷ്മന്ത ചമീറ, ലസിത് മലിങ്ക.
സ്റ്റാന്‍ഡ്‌ബൈ: ഷെഹാന്‍ മഡുസന്‍ക, നുവാന്‍ പ്രദീപ്, ലക്ഷാന്‍ സാഡകന്‍, ഷെഹാന്‍ ജയസൂര്യ, നിറോഷന്‍ ഡിക്ക്‌വെല്ല.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications