വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തിലെ ഗോള്‍ഡന്‍ ഡെക്കുകാര്‍- തലപ്പത്ത് ഇതിഹാസങ്ങള്‍! ഒന്നാമത് ലസിത് മലിങ്ക

14 തവണ മലിങ്ക ആദ്യ പന്തില്‍ ഔട്ടായിട്ടുണ്ട്

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടുകളിലൊന്നാണ് ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയെന്നത്. ക്രീസിലെത്തി നേരിട്ട ആദ്യത്തെ പന്തില്‍ തന്നെ ഔട്ടായി മടങ്ങുന്നത് ആ താരത്തിന്റെ ബാറ്റിങിലെ ദയനീയ പരാജയം തന്നെയാണ് അടിവരയിടുന്നത്. ചുരുങ്ങിയത്. ഒരു പന്തിനെതിരേ പോലും പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ ക്രിക്കറ്ററെന്നു പറയുന്നതെങ്കില്‍ പിന്നെന്ത് കാര്യം.

രാജ്യത്തിനു വേണ്ടി മോശമല്ലാത്ത ഇന്നിങ്‌സ് കളിക്കണമെന്ന് ആഗ്രഹിച്ച് ക്രീസിലെത്തിയ ശേഷം ആദ്യ പന്തില്‍ തന്നെ ഔട്ടാവേണ്ടി വരുന്നതിനേക്കാള്‍ വലിയ ദുരന്തം മറ്റൊന്നില്ല. ലോക ക്രിക്കറ്റില്‍ ഗോള്‍ഡന്‍ ഡെക്കിന്റെ പേരില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച ചില താരങ്ങളുണ്ട്. ഏകദിനത്തില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയ ആദ്യത്തെ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മോയിന്‍ ഖാന്‍ (പാകിസ്താന്‍)

മോയിന്‍ ഖാന്‍ (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മോയിന്‍ ഖാനാണ് ഗോള്‍ഡന്‍ ഡെക്കുകാരുടെ നിരയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ലോക ക്രിക്കറ്റില്‍ പാകിസ്താന്‍ ആധിപത്യം പുലര്‍ത്തിയ സുവര്‍ണകാലത്തു കളിച്ചിരുന്ന താരം കൂടിയാണ് അദ്ദേഹം.
219 ഏകദിനങ്ങളില്‍ പാകിസ്താനു വേണ്ടി കളിച്ച മോയിന്‍ 17 തവണ പൂജ്യത്തിന് ഔട്ടൗയിട്ടുണ്ട്. ഇതില്‍ തന്നെ 11 എണ്ണത്തില്‍ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായിരുന്നു. 23 ശരാശരിയില്‍ 3266 റണ്‍സാണ് ഏകദിനത്തില്‍ മോയിന്റെ സമ്പാദ്യം.

ജവഗല്‍ ശ്രീനാഥ് (ഇന്ത്യ)

ജവഗല്‍ ശ്രീനാഥ് (ഇന്ത്യ)

ആദ്യ അഞ്ചിലെ ഏക ഇന്ത്യന്‍ സാന്നിധ്യമാണ് മുന്‍ ഇതിഹാസ പേസര്‍ ജവഗല്‍ ശ്രീനാഥ്. ബൗളിങില്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായിരുന്നെങ്കിലും ബാറ്റിങില്‍ ശ്രീ ശരാശരിക്കും താഴെയായിരുന്നു. ഏകദിനത്തില്‍ 121 ഇന്നിങ്‌സുകളില്‍ കളിച്ച അദ്ദേഹത്തിന് 883 റണ്‍സാണ് നേടാനാത്. 10 മുകളില്‍ മാത്രമായിരുന്നു ശരാശരി. ഏകദിനത്തില്‍ 19 തവണ പൂജ്യത്തിന് ഔട്ടായ ശ്രീനാഥ് 11 തവണ ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികനും ഇതിഹാസ താരവുമായ മുത്തയ്യ മുരളീധരനാണ് മൂന്നാംസ്ഥാനത്ത്. നിലവില്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരാനായ അദ്ദേഹം ടെസ്റ്റില്‍ മാത്രം 800 വികറ്റുകളെടുത്തിട്ടുണ്ട്. ഏകദിന കരിയറില്‍ 350 മല്‍സരങ്ങള്‍ കളിച്ച മുരളിക്ക് 162 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 6.81 എന്ന മോശം ശരാശരിയില്‍ 674 റണ്‍സാണ് അദ്ദേഹം ആകെ നേടിയത്.
30 തവണ പൂജ്യത്തിന് മുരളി ഔട്ടായിട്ടുണ്ട്. ഇവയില്‍ 11 തവണ അദ്ദേഹം ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു.

ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

ഷാഹിദ് അഫ്രീഡി (പാകിസ്താന്‍)

മോയിന്‍ ഖാനെക്കൂടാതെ ടോപ്പ് ഫൈവിലുള്‍പ്പെട്ട മറ്റൊരു പാക് താരമാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട അഫ്രീഡി ഡെക്കിന്റെ കാര്യത്തിലും മോശക്കാരനായിരുന്നില്ല. 'ഡെക്ക്രീഡി' എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനുണ്ടായിരുന്നു.
369 മല്‍സരങ്ങളിലാണ് അഫ്രീഡി പാകിസ്താനു വേണ്ടി ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ 30 തവണ പൂജ്യത്തിന് ഔട്ടായ അദ്ദേഹം 12 തവണ ഗോള്‍ഡന്‍ ഡെക്കായും മടങ്ങിയിട്ടുണ്ട്.

ലസിത് മലിങ്ക (ശ്രീലങ്ക)

ലസിത് മലിങ്ക (ശ്രീലങ്ക)

ലോക ക്രിക്കറ്റിലെ യോര്‍ക്കര്‍ കിങെന്നറിയപ്പെടുന്ന ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയാണ് ഗോള്‍ഡന്‍ ഡെക്കുകാരുടെ കാര്യത്തിലും രാജാവ്. ഏകദിന കരിയറില്‍ 26 തവണ മലിങ്ക റണ്ണൊന്നുമെടുക്കാതെ ഔട്ടൗയിട്ടുണ്ട്. ഇവയിലാവട്ടെ 14 മല്‍സരങ്ങളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയും ചെയ്തു.

Story first published: Thursday, July 16, 2020, 17:28 [IST]
Other articles published on Jul 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X