വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡും ലാറയും ഇല്ല; മുഷ്താഖിന്റെ ഡ്രീം ഇലവനില്‍ അത്ഭുതങ്ങള്‍ ഏറെ!

By Muralidharan

ബെംഗളൂരു: ബ്രണ്ടന്‍ മക്കുല്ലം, കുമാര്‍ സംഗക്കാര, അലക്‌സ് ഹെയ്ല്‍സ് എന്നിവര്‍ക്ക് പിന്നാലെ ഓള്‍ ടൈം ബെസ്റ്റ് ഇലവനുമായി മുന്‍ പാകിസ്താന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദും രംഗത്ത്. ശനിയാഴ്ച ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലാണ് മുഷ്താഖ് അഹമ്മദിന്റെ സ്വപ്‌ന ടീം പ്രഖ്യാപിക്കപ്പെട്ടത്. പാകിസ്താന് വേണ്ടി 52 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മുഷ്താഖ് 185 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

<strong> ഓള്‍ ടൈം ഇലവനില്‍ സച്ചിന്‍ ഇല്ല.. ആളുകള്‍ ചോദിക്കുന്നു ആരാണീ അലക്‌സ് ഹെയ്ല്‍സ്?</strong> ഓള്‍ ടൈം ഇലവനില്‍ സച്ചിന്‍ ഇല്ല.. ആളുകള്‍ ചോദിക്കുന്നു ആരാണീ അലക്‌സ് ഹെയ്ല്‍സ്?

സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും മുഷ്താഖിന്റെ ടീമില്‍ ഇടംപിടിച്ചത്. തന്റെ ഇഷ്ട പോസിഷനായ നാലാം നമ്പറിലാണ് സച്ചിന്‍ ബാറ്റ് ചെയ്യുക. രാഹുല്‍ ദ്രാവിഡിനും സേവാഗിനും ഇടമില്ല. ദ്രാവിഡിന് പകരം മൂന്നാം നമ്പറില്‍ മുഷ്താഖ് കളിപ്പിക്കുന്നത് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെയാണ്. അലിസ്റ്റര്‍ കുക്ക്, ഹാഷിം അംല എന്നിവരാണ് ഓപ്പണര്‍മാര്‍.

rahuldravid

അഞ്ചാം നമ്പറില്‍ എ ബി ഡിവില്ലിയേഴ്‌സ്, ആറില്‍ ജാക്ക് കാലിസ് എന്നിവരും പിന്നാലെ വിക്കറ്റ് കീപ്പറായി ഗില്‍ക്രിസ്റ്റും എത്തും. വസിം അക്രം, മാല്‍ക്കം മാര്‍ഷല്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍. ഷെയ്ന്‍ വോണാണ് ടീമിലെ ഏക സ്പിന്നര്‍. ശ്രീലങ്കയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നും ആരുമില്ല. ബ്രയാന്‍ ലാറ, വിവ് റിച്ചാര്‍ഡ്‌സ് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല.

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറെ ഓള്‍ ടൈം ബെസ്റ്റ് ഇലവനില്‍ നിന്നും ഒഴിവാക്കിയ കുമാര്‍ സംഗക്കാരക്കും ഇംഗ്ലീഷ് താരം അലക്സ് ഹെയ്ല്‍സും കനത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. സച്ചിന് പകരം രാഹുല്‍ ദ്രാവിഡിനെയാണ് സംഗ ടീമിലെടുത്തത്. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുല്ലം തന്റെ ഓള്‍ ടൈം ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ സച്ചിന്‍ ഉണ്ടായിരുന്നു.

<strong>ഗാംഗുലി - ശാസ്ത്രി വിവാദത്തിലേക്ക് സച്ചിന്റെ വക അഞ്ഞൂറ്... വിവാദം അടങ്ങുന്നില്ല?</strong>ഗാംഗുലി - ശാസ്ത്രി വിവാദത്തിലേക്ക് സച്ചിന്റെ വക അഞ്ഞൂറ്... വിവാദം അടങ്ങുന്നില്ല?

<strong>അസൂയ കൊണ്ടല്ല; സച്ചിനെ ഒഴിവാക്കിയത് എന്തിനെന്ന് സംഗക്കാര പറയുന്നു!</strong>അസൂയ കൊണ്ടല്ല; സച്ചിനെ ഒഴിവാക്കിയത് എന്തിനെന്ന് സംഗക്കാര പറയുന്നു!

Story first published: Sunday, July 17, 2016, 12:41 [IST]
Other articles published on Jul 17, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X