Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഇന്ത്യയുടെ താരമാകും, ലോകകപ്പില്‍ ടോപ് സ്‌കോററാവും, ഇതിഹാസ താരം പറയുന്നത് ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ താരം ലോകേഷ് രാഹുല്‍ ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തുമെന്ന് വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. രാഹുലിന് ഒരു പന്തും വെല്ലുവിളിയല്ല. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പുതിയ പന്തുകളെ നേരിടുക എന്നത് വലിയ വെല്ലുവിളിയായിട്ടാണ് കാണുന്നത്. എന്നാല്‍ രാഹുലിന് പുതിയ പന്തുകളെ ഭയപ്പെടാതെ കളിക്കാനറിയാം. മികച്ച സാങ്കേതികത താരത്തിനുണ്ടെന്നും ലാറ പറഞ്ഞു. ശിഖര്‍ ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് രാഹുലാണ് ഓപ്പണിംഗ് സ്ഥാനത്ത് കളിക്കുന്നത്.

1

നേരത്തെ പാകിസ്താനെതിരെ രാഹുലാണ് ഇന്നിംഗ്‌സ ഓപ്പണ്‍ ചെയ്തത്. 78 പന്തില്‍ 57 റണ്‍സടിച്ച് രാഹുല്‍ തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു. അതേസമയം ശിഖര്‍ ധവാന്‍ ടൂര്‍ണമെന്റില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ അവസരം രാഹുലിനെ തേടിയെത്തിയിരിക്കുകയാണെന്ന് ലാറ പറയുന്നു. ഈ അവസരം സമര്‍ത്ഥമായി രാഹുല്‍ ഉപയോഗിക്കുമെന്നും ഇതിഹാസ താരം പറയുന്നു. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് രാഹുലെന്ന് ലാറ പറഞ്ഞു.

ഇന്ത്യന്‍ നിരയില്‍ വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രാഹുലാണ്. ഐപിഎല്ലില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത അനുഭവ സമ്പത്തും രാഹുലിന് ഗുണം ചെയ്യും. നാലാം നമ്പറില്‍ കളിക്കാനും രാഹുല് മിടുക്കനാണ്. മുന്‍നിര തകര്‍ന്നാല്‍ ആദ്യ പത്ത് ഓവറില്‍ തന്നെ രാഹുലിന് ക്രീസിലെത്താന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനെ പോലെ തന്നെയാണ് രാഹുല്‍ കളിച്ചതെന്നും ലാറ ചൂണ്ടിക്കാണിക്കുന്നു.

രാഹുലിന്റെ സാങ്കേതികത ലോകോത്തരമാണ്. അതുകൊണ്ട് കിട്ടിയ അവസരം മുതലെടുക്കാന്‍ താരത്തിന് സാധിക്കും. പുതിയ പന്തുകള്‍ക്ക് യാതൊരു പ്രതിസന്ധിയും രാഹുലിന് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ലാറ പറയുന്നു. ലോകേഷില്‍ നിന്ന് മികച്ച ചില പ്രകടനങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകതകള്‍ ഉള്ള ഇന്നിംഗ്‌സ് കാഴ്ച്ചവെക്കാന്‍ താരത്തിന് സാധിക്കും. ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ രാഹുലാകുമെന്നും ലാറ പറഞ്ഞു.

Story first published: Friday, June 21, 2019, 21:30 [IST]
Other articles published on Jun 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+