Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാറയുടെ താമസം മിസ് സ്‌കോട്ട്‌ലന്‍ഡിനൊപ്പം?

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയ്ക്കും പ്രണയം. നാല്‍പത്തിനാല് കാരനായ ലാറയെ പ്രേമത്തിന്റെ ക്രീസില്‍ കുരുക്കിയിട്ടത് മുന്‍ മിസ് സ്‌കോട്ട്‌ലന്‍ഡ് ആയ ജാമി ബവേഴ്‌സ് ആണ്. ലാറയെക്കാള്‍ 20 വയസ്സിന് ജൂനിയറാണ് ബവേഴ്‌സ്.

ഇരുവരും തമ്മില്‍ ഡേറ്റിംഗിലാണ് എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. 20 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും പ്രണയത്തില്‍ ഒരു വിഷയമേ അല്ല എന്നാണ് ലാറയും ബവേഴ്‌സും കരുതുന്നത്. അല്ലെങ്കില്‍ തന്നെ പ്രണയത്തിനെന്ത് പ്രായവും പ്രാരാബ്ധങ്ങളും അല്ലേ.

ട്രിനിഡാഡിന്റെ രാജകുമാരന്‍ ബ്രയാന്‍ ചാള്‍സ് ലാറയുടെയും കൂട്ടുകാരിയുടെയും കൂടുതല്‍ വിശേഷങ്ങളിലേക്ക്

ലാറ - ബവേഴ്‌സ്

ലാറ - ബവേഴ്‌സ്

വെസ്റ്റ് ഇന്‍ഡീസ് ലോകത്തിന് നല്‍കിയ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ലാറ. മുന്‍ മിസ് സ്‌കോട്ട്‌ലന്‍ഡ് ആണ് ജാമി ബവേഴ്‌സ്.

സുന്ദരികളുടെ സുന്ദരി

സുന്ദരികളുടെ സുന്ദരി

സുന്ദരികളുടെ നാടായ സ്‌കോട്‌ലന്‍ഡില്‍ നിന്നാണ് ബവേഴ്‌സിന്റെ വരവ്. എന്നുമാത്രമല്ല, അതിസുന്ദരികള്‍ മത്സരിക്കുന്ന മിസ് സ്‌കോട്‌ലന്‍ഡ് മത്സരത്തിലെ വിജയി കൂടിയാണ് നമ്മുടെ കഥാനായിക.

ലാറ സില്‍വര്‍ ലൈന്‍

ലാറ സില്‍വര്‍ ലൈന്‍

44 കാരനായ ബ്രയാന്‍ ലാറ 24 കാരിയായ ബവേഴ്‌സുമായി ഡേറ്റിംഗിലാണ് എന്ന് പാപ്പരാസികള്‍ പറയുന്നു. പ്രായമമല്ല പ്രണയമാണ് കാര്യം എന്നാണ് പക്ഷേ താരങ്ങളുടെ പക്ഷം.

ഇടനിലക്കാരന്‍ യോര്‍ക്

ഇടനിലക്കാരന്‍ യോര്‍ക്

മാഞ്ചസ്റ്ററിന്റെയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെയും ഫുട്‌ബോള്‍ താരമായ ഡൈ്വറ്റ് യോര്‍ക്കാണത്രെ ലാറയെ ബവേഴ്‌സിന് പരിചയപ്പെടുത്തി കൊടുത്തത്.

രഹസ്യം പൊളിഞ്ഞു

രഹസ്യം പൊളിഞ്ഞു

ബന്ധം രഹസ്യമാക്കി വെക്കാനായിരുന്നു ജാമി ബവേഴ്‌സിന് താല്‍പര്യം. എന്നാല്‍ എല്ലായിടത്തും പാടി നടന്ന് ലാറയാണത്രെ രഹസ്യം പൊളിച്ചത്.

റൊമാന്റിക് ലാറ

റൊമാന്റിക് ലാറ

ലാറ റൊമാന്റിക്കാണ്, സുന്ദരനാണ്, നല്ല തമാശക്കാരനാണ് - ബ്രയാന്‍ ലാറയെക്കുറിച്ച് ബവേഴ്‌സ് പറയുന്നതിങ്ങനെ.

 ഇനി എന്തുണ്ടാകാന്‍

ഇനി എന്തുണ്ടാകാന്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനി എന്താവും എന്ന് കണ്ടറിയണം എന്നാണ് ബവേഴ്‌സ് പറയുന്നത്. പ്രായത്തെ മറികടന്നും ഈ ബന്ധം നീളുമോ എന്ന് കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.

 റെക്കോര്‍ഡുകളുടെ തമ്പുരാന്‍

റെക്കോര്‍ഡുകളുടെ തമ്പുരാന്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 500 ഉം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 ഉം അടിച്ചിട്ടുണ്ട് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഈ വെസ്റ്റിന്ത്യന്‍ ബാറ്റ്‌സ്മാന്‍.

സച്ചിനൊക്കെ എന്ത്...

സച്ചിനൊക്കെ എന്ത്...

24 കൊല്ലം ക്രിക്കറ്റ് കളിച്ചിട്ടും അന്താരാഷ്ട്ര തലത്തില്‍ 300 അടിക്കാന്‍ പോലും സച്ചിന് കഴിഞ്ഞിട്ടില്ല എന്നോര്‍ക്കണം. ലാറയുടെ വിനോദങ്ങളാകട്ടെ മുന്നൂറും നാന്നൂറും അഞ്ഞൂറുമൊക്കെ അടിച്ചെടുക്കുക എന്നതും.

Story first published: Monday, March 3, 2014, 15:12 [IST]
Other articles published on Mar 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+