വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യോര്‍ക്കര്‍ ഗുരു മലിങ്കയോ? അല്ലെന്ന് ബുംറ... പഠിച്ചത് ഇങ്ങനെയെന്ന് സ്റ്റാര്‍ പേസര്‍

മുംബൈ ഇന്ത്യന്‍സില്‍ ടീമംഗങ്ങളാണ് ഇരുവരും

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനം. ന്യൂ ബോള്‍ കൊണ്ടും ഡെത്ത് ഓവറിലുമെല്ലാം എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ബൗളറായി ബുംറ മാറിക്കഴിഞ്ഞു. ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളാണ് അദ്ദേഹത്തിന്റെ മാരകായുധം. ബുംറയുടെ യോര്‍ക്കറുകള്‍ എത്ര മികച്ച ബാറ്റ്‌സ്മാന്റെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് കണ്ടു കഴിഞ്ഞതാണ്.

പരിക്ക് ഇനി ടീം ഇന്ത്യയുടെ ഉറക്കം കെടുത്തില്ല... ഇവര്‍ ധാരാളം, 10 ബാക്കപ്പുകളെ തിരഞ്ഞെടുത്ത് പ്രസാദ്പരിക്ക് ഇനി ടീം ഇന്ത്യയുടെ ഉറക്കം കെടുത്തില്ല... ഇവര്‍ ധാരാളം, 10 ബാക്കപ്പുകളെ തിരഞ്ഞെടുത്ത് പ്രസാദ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ ടീമംഗമായ ലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്ക തന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബുംറ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്രയും മികച്ച രീതിയില്‍ യോര്‍ക്കറുകള്‍ എറിയാന്‍ തന്നെ സഹായിച്ചത് മലിങ്കയല്ലന്നു ബുംറ വെളിപ്പെടുത്തി.

ടിവിയില്‍ നിന്നു പഠിച്ചത്

ടിവിയില്‍ നിന്നു പഠിച്ചത്

യോര്‍ക്കറുകള്‍ ഇത്ര കണിശതയോടെ ചെയ്യാന്‍ തന്നെയാരും പഠിപ്പിച്ചതല്ലെന്നു ബുംറ വ്യക്തമാക്കി. ക്രിക്കറ്റില്‍ താന്‍ ഇതുവരെയുള്ളതെല്ലാം പഠിച്ചത് ടിവിയില്‍ നിന്നാണെന്നു ഒരു ദേശീയ മാധ്യമത്തോടു അദ്ദേഹം പറഞ്ഞു.
ഇപ്പോഴും പഴയ വീഡിയോകള്‍ താന്‍ നോക്കാറുണ്ട്. പോരായ്മകള്‍ മനസ്സിലാക്കി അതു മറികടക്കാന്‍ സ്വയം തന്നെയാണ് ശ്രമിക്കുന്നത്. സ്വയമൊരു വിശകലനം എല്ലായ്‌പ്പോഴും താന്‍ നടത്താറുണ്ട്. എവിടെയാണ് പിഴയ്ക്കുന്നതെന്നും അതു മറികടക്കാന്‍ എന്തു ചെയ്യാമെന്നും വീഡിയോ നോക്കിയാണ് മനസ്സിലാക്കാറുള്ളത്. കാരണം കളിക്കാനായി ഗ്രൗണ്ടിലെത്തിയാല്‍ താന്‍ ഒറ്റയ്ക്കാണ്. അവിടെയാരും സഹായിക്കാനുണ്ടാവില്ല. അതുകൊണ്ടാണ് തയ്യാറെടുപ്പും സ്വയം തന്നെ നടത്തുന്നതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

പലരും വിശ്വസിക്കുന്നു

പലരും വിശ്വസിക്കുന്നു

ദീര്‍ഘകാലം മലിങ്കയ്‌ക്കൊപ്പം ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ യോര്‍ക്കറുകള്‍ പഠിപ്പിച്ചത് മലിങ്കയാണെന്നു പലരും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അതല്ല സത്യം. കളിക്കളത്തില്‍ അദ്ദേഹം തന്നെ ഒരു കാര്യവും പഠിപ്പിച്ചിട്ടില്ല. മറിച്ച് മനസിനെക്കുറിച്ചു മാത്രമാണ് മലിങ്കയില്‍ നിന്നും താന്‍ പഠിച്ചിട്ടുള്ളത്.
വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് പഠിച്ചത് മലിങ്കയില്‍ നിന്നാണ്. എങ്ങനെ ദേഷ്യപ്പെടാതിരിക്കാമെന്നും മലിങ്ക പഠിപ്പിച്ചു തന്നു. കൂടാതെ ഓരോ ബാറ്റ്‌സ്മാനെതിരേയും എന്തൊക്കെ തന്ത്രങ്ങള്‍ തയ്യാറാക്കമെന്നും പറഞ്ഞു തന്നതും മലിങ്കയാണെന്ന് ബുംറ വിശദമാക്കി.

വീണ്ടും കളിക്കളത്തിലേക്ക്

വീണ്ടും കളിക്കളത്തിലേക്ക്

പുറംഭാഗത്തെ പരിക്കു കാരണം മാസങ്ങളോളം കളിക്കളത്തിനു പുറത്തായിരുന്ന മലിങ്ക ക്രിക്കറ്റിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ്. നാട്ടില്‍ നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ളപരമ്പരകള്‍ പേസര്‍ക്കു നഷ്ടമായിരുന്നു.

ഞായറാഴ്ച ലങ്കയ്‌ക്കെതിരേ ആരംഭിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയുമുണ്ട്. ഈ പരമ്പരയില്‍ ലങ്കന്‍ ടീമിനെ നയിക്കുന്നത് മലിങ്കയാണ്.

Story first published: Saturday, January 4, 2020, 9:46 [IST]
Other articles published on Jan 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X