വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷനകയാണ് താരം... വന്നു, കണ്ടു, കീഴടക്കി, ടി20യില്‍ ഇനി സാക്ഷാല്‍ ധോണിക്കൊപ്പം

പാകിസ്താനെതിരായ ടി20 പരമ്പര ലങ്ക തൂത്തുവാരിയിരുന്നു

ലാഹോര്‍: പാകിസ്താനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പര തൂത്തുവാരിയതോടെ അപൂര്‍വ്വനേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ പുതിയ നായകനായ ദസുന്‍ ഷനക. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 13 റണ്‍സിനു ജയിച്ചതോടെയാണ് ദ്വീപുകാര്‍ മുന്‍ ലോക ചാംപ്യന്‍മാരെ നാണംകെടുത്തിയത്.

ഒരു ജോടി ടീ ഷര്‍ട്ടും ഷൂസും മാത്രം!! അന്ന് അവനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു... ഇതാണ് യഥാര്‍ഥ ബുംറഒരു ജോടി ടീ ഷര്‍ട്ടും ഷൂസും മാത്രം!! അന്ന് അവനെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു... ഇതാണ് യഥാര്‍ഥ ബുംറ

ഇതോടെ ഏകദിന പരമ്പരയില്‍ പാകിസ്താനോടേറ്റ തോല്‍വിക്കു ലങ്ക കണക്കുതീര്‍ക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പല സീനിയര്‍ താരങ്ങളും പിന്മാറിയതിനെ തുടര്‍ന്ന് പരീക്ഷണ ടീമിനെയാണ് ലങ്ക പാകിസ്താനിലേക്കു അയച്ചത്.

മൂന്നാമത്തെ ക്യാപ്റ്റന്‍

മൂന്നാമത്തെ ക്യാപ്റ്റന്‍

ടി20യില്‍ ക്യാപ്റ്റനായി ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ടീമിന് ജയം നേടിക്കൊടുത്ത മൂന്നാമത്തെ താരമെന്ന നേട്ടത്തിനൊപ്പമാണ് ഷനകയെത്തിയത്.നിലവില്‍ ലോക ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ക്കു മാത്രമേ ഈ റെക്കോര്‍ഡ് അവകാശപ്പെടാനുള്ളൂ.

ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും മാത്രമാണ് എലൈറ്റ് ലിസ്റ്റിലുള്ളത്.

ഷനകയ്ക്കു നറുക്കുവീണത്

ഷനകയ്ക്കു നറുക്കുവീണത്

തികച്ചും അപ്രതീക്ഷിതമായാണ് ലങ്കയുടെ ടി20 ക്യാപ്റ്റനായി ഷനകയ്ക്കു നറുക്കുവീണത്. നിലവിലെ നായകനും പേസ് ഇതിഹാസവുമായ ലസിത് മലിങ്ക പാക് പര്യടനത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്നാണ് ഷനകയെ ടി20 ക്യാപറ്റനായി നിയമിച്ചത്.
ലങ്കയ്‌ക്കെതിരേ നടന്ന ടി20 പരമ്പരയ്ക്കു മുമ്പ് 33 മല്‍സരങ്ങളില്‍ 29ലും പാകിസ്താന്‍ ജയിച്ചിരുന്നു. അതുകൊണ്ടു തന്നെ ലങ്കയുടെ പരീക്ഷണ ടീമിനെതിരേ പാക് പട അനായാസം ജയിച്ചുകയറുമെന്നുമാണ് കരുതപ്പെട്ടിരുന്നത്.

ആദ്യ ജയം 64 റണ്‍സിന്

ആദ്യ ജയം 64 റണ്‍സിന്

പാകിസ്താനെതിരായ ആദ്യ ടി20യില്‍ 64 റണ്‍സ് ജയത്തോടെയാണ് ലങ്ക തുടങ്ങിയത്. പരമ്പര നിലനിര്‍ത്താന്‍ രണ്ടാം ടി20യില്‍ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ പാകിസ്താന് വീണ്ടും പിഴച്ചു. ഇത്തവണ 35 റണ്‍സ് ജയത്തോടെയാണ് ലങ്ക പരമ്പരയില്‍ അപരാജിത ലീഡ് നേടിയത്. അപ്രസക്തമായ മൂന്നാം ടി20യിലും പാകിസ്താനെ ലങ്ക വെറുതെവിട്ടില്ല. 13 റണ്‍സിന്റെ ജയവുമായി ആതിഥേയരെ ലങ്കയുടെ ബി ടീം വാരിക്കളയുകയായിരുന്നു.

Story first published: Thursday, October 10, 2019, 14:22 [IST]
Other articles published on Oct 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X