Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഡിയെ ആജീവനാന്തം വിലക്കി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പണക്കൊഴുപ്പിന്റെ കളിയായ ഐ പി എല്ലിന്റെ സൂത്രധാരന്‍ ലളിത് മോഡിയെ ബി സി സി ഐ വിലക്ക്. സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്നാണ് മോഡിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടങ്ങിയ അച്ചടക്കക്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഐ പി എല്‍ കമ്മീഷണറെ വിലക്കിയത്.

ഐ പി എല്ലിന്റെ ആദ്യ സീസണായ 2008 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളാണ് മോഡിക്ക് വിനയായത്. മോഡിയെ വിലക്കാനുള്ള തീരുമാനത്തിന് പാട്യാല കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സ്റ്റേ റദ്ദാക്കിയ ശേഷമാണ് ബി സി സി ഐ ഇപ്പോള്‍ ലളിത് മോഡിയെ വിലക്കിയിരിക്കുന്നത്.

lalit modi

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ് മോഡിയുടെ വിലക്കിനെ എതിര്‍ത്തത് എന്നാണ്് റിപ്പോര്‍ട്ട്. 31 ല്‍ 21 യൂണിറ്റിന്റെ പിന്തുണയാണ് മോഡിയെ വിലക്കാന്‍ ബി സി സി ഐയ്ക്ക് വേണ്ടിയിരുന്നത്. ആരോപണവിധേയനായ എന്‍ ശ്രീനിവാസന്‍ പ്രസിഡണ്ടായിരിക്കുന്ന ബി സി സി ഐയുടെ കമ്മിറ്റിയാണ് ലളിത് മോഡിയെ വിലക്കിയിരിക്കുന്നത് എന്ന വൈരുദ്ധ്യവും ചര്‍ച്ചയാകുന്നുണ്ട്.

ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെയും കൂട്ടരെയും വിലക്കിയതിന് പിന്നാലെയാണ് ലളിത് മോഡിയെയും വിലക്കി ബി സി സി ഐ അഴിമതിയോട് വിട്ടുവീഴ്ചയില്ല എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാല്‍ എന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഓയുമായിരുന്ന ഗുരുനാഥ് മെയ്യപ്പനെതിരെ പോലീസ് കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും നടപടിയെടുക്കാന്‍ ബി സി സി ഐ തയ്യാറായിട്ടില്ല.

Story first published: Thursday, September 26, 2013, 11:30 [IST]
Other articles published on Sep 26, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+