Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാജ്പുത്; ലക്ഷ്യം പ്രതാപം തിരിച്ചുപിടിക്കല്‍

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രാജ്പുതിനെ നിയമിച്ചു. നേരത്തെ, സിംബാബ്‌വെയുടെ താല്‍ക്കാലിക പരിശീലകനായി രാജ്പുതിനെ നിയമിച്ചിരുന്നു. എന്നാല്‍, സ്ഥിരം പരിശീലകനായി രാജ്പുതിനെ നിയമിക്കാന്‍ സിംബാബ്‌വെ തീരുമാനിക്കുകയായിരുന്നു.

സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ഹീത്ത് സ്ട്രീക്കിനു പകരക്കാരനായാ3ണ് കഴിഞ്ഞ മെയില്‍ രാജ്പുതിനെ സിംബാബ്‌വെ താല്‍ക്കാലിക പരിശീലകനായി ചുമതലയേല്‍പ്പിച്ചത്. 2019 ഏകദിന ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയതോടെയാണ് ഹീത്ത് സ്ട്രീക്കിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്.

രാജ്പുതിന് മുന്നിലുള്ളത് വന്‍ കടമ്പ

രാജ്പുതിന് മുന്നിലുള്ളത് വന്‍ കടമ്പ

ഐസിസി അസോസിയേറ്റ് മെംബര്‍മാരായതിനു ശേഷം ആദ്യമായാണ് സിംബാബ്‌വെയ്ക്ക് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ യോഗ്യത ലഭിക്കാതെ പോവുന്നത്. ഒരുകാലത്ത് വമ്പന്‍മാരെ വിറപ്പിക്കാനും അട്ടിമറിക്കാനും കെല്‍പ്പുള്ള ടീമായിരുന്നു സിംബാബ്‌വെ.

എന്നാല്‍, ആന്‍ഡി ഫ്‌ളെവര്‍, ഗ്രാന്റ് ഫ്‌ളെവര്‍, ഹീത്ത് സ്ട്രീക്ക് എന്നീ ഇതിഹാസ താരങ്ങളുടെ വിരമിക്കലും സാമ്പത്തിക പ്രതിസന്ധിയും സിംബാബ് വെ ക്രിക്കറ്റിനെ പിറകോട്ടടിച്ചു. ഇപ്പോള്‍ ക്രിക്കറ്റിലെ ദുര്‍ബല ടീമുകളിലൊന്നായി സിംബാബ്‌വെ വീണു.

നിലവില്‍ ഐസിസി റാങ്കിങില്‍ ഏകദിനത്തില്‍ 11ാമതും ടെസ്റ്റില്‍ 10ാം സ്ഥാനത്തുമാണ് സിംബാബ്‌വെ. സിംബാബ്‌വെയെ പ്രതാപ കലാത്തേക്ക് തിരിച്ചു കൊണ്ടുവരികായെന്നത് രാജ്പുതിന് വെല്ലുവിളി തന്നെയായിരിക്കും.

സ്ഥിരം പരിശീലകനായി നിയമിതനായ രാജ്പുതിന്റെ ആദ്യ പരീക്ഷണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. അടുത്ത മാസം അവസാനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. അതിനു ശേഷം ബംഗ്ലാദേശിനെതിരേ മൂന്ന് ഏകദിന മല്‍സരങ്ങളുടെ പരമ്പരയും സിംബാബ്‌വെ കളിക്കും.

ഇന്ത്യ മുതല്‍ സിംബാബ്‌വെ വരെ

ഇന്ത്യ മുതല്‍ സിംബാബ്‌വെ വരെ

ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനായാണ് രാജ്പുതിന്റെ പരിശീലക സ്ഥാനത്തേക്കുള്ള കടന്നുവരവ്. പ്രഥമ ട്വന്റി-ട്വന്റി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ രാജ്പുതായിരുന്നു ടീമിന്റെ പരിശീലകന്‍.

2008 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകസ്ഥാനം വഹിച്ച രാജ്പുത് 2016ല്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയും ഐസിസിയില്‍ അഫ്ഗാന് ഫുള്‍ മെംബര്‍ഷിപ്പ് ലഭിക്കുന്നതും 56 കാരനായ രാജ്പുതിന്റെ പരിശീലക മികവിലായിരുന്നു.

ഇന്ത്യക്കായി ആറ് മല്‍സരങ്ങള്‍ കളിച്ചു

ഇന്ത്യക്കായി ആറ് മല്‍സരങ്ങള്‍ കളിച്ചു

1985 മുതല്‍ 1987 വരെയാണ് രാജ്പുത് ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങിയത്. ഇന്ത്യക്കു വേണ്ടി രണ്ട് ടെസ്റ്റുകളും നാല് ഏകദിനവും ബാറ്റ്‌സ്മാനായ രാജ്പുത് കളിച്ചിട്ടുണ്ട്.

Story first published: Saturday, August 25, 2018, 15:17 [IST]
Other articles published on Aug 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+