Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ പോരാട്ടം ഇന്ത്യ ജയിക്കും, ഫൈനല്‍ ഇവര്‍ തമ്മില്‍, മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രവചനം ഇങ്ങനെ

ലണ്ടന്‍: ഇന്ത്യ ലോകകപ്പില്‍ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൃത്യമായ മുന്‍തൂക്കമുണ്ടെന്നും, മത്സരത്തില്‍ ഇന്ത്യ ജയിക്കുമെന്നും ലക്ഷ്മണ്‍ പറയുന്നു. ഇംഗ്ലണ്ട് കടുത്ത സമ്മര്‍ദത്തിലാണ് ഇന്ത്യയെ നേരിടുന്നത്. തുടര്‍ച്ചയായി രണ്ട് മത്സരം തോറ്റതാണ് പ്രതിസന്ധിക്ക് കാരണം.

1

ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ സാധ്യതയ്ക്ക് ഇന്ത്യ മങ്ങലേല്‍പ്പിക്കുമെന്നും ലക്ഷ്മണ്‍ പറയുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ കുതിപ്പിന് കാരണം ബൗളര്‍മാരാണ്. ഈ ടീം വളരെ ഷാര്‍പ്പാണ്. ബൗളര്‍മാര്‍ നന്നായി തിളങ്ങുന്നുണ്ട്. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഗംഭീര ഫോമിലാണ്. ഭുവനേശ്വര്‍ കുമാര്‍ കളിക്കുമ്പോഴും ഇന്ത്യ ശക്തമാണ്. ബൗളര്‍മാര്‍ തിളങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും ലക്ഷ്മണ്‍ പറയുന്നു. അതേസമയം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ചെറിയ ചില പ്രതിസന്ധികളുണ്ടെന്നും മുന്‍ താരം പറഞ്ഞു.

മഹേന്ദ്ര സിംഗ് ധോണി സ്‌ട്രൈക്ക് മാറുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന് മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല. അദ്ദേഹം സിംഗിള്‍ എടുക്കാന്‍ തുടങ്ങണം. സ്‌ട്രൈക്ക് മാറുന്നതിലൂടെ ഇന്ത്യക്കും നല്ല രീതിയില്‍ സംഭാവന ചെയ്യാന്‍ സാധിക്കും. ധോണി ഗംഭീര കളിക്കാരനാണ്. പക്ഷേ ഈ പ്രശ്‌നം അദ്ദേഹം പരിഹരിക്കേണ്ടതുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനും വെസ്റ്റിന്‍ഡീസിനും എതിരായ കളിയില്‍ ധോണിയുടെ മെല്ലെപ്പോക്കില്‍ മുന്‍ താരങ്ങളില്‍ നിന്നടക്കം വിമര്‍ശനം നേരിട്ടിരുന്നു.

ലോകകപ്പ് ഫൈനല്‍ 2003 ഫൈനലിന്റെ തനിയാവര്‍ത്തനമാവുമെന്ന് ലക്ഷ്മണ്‍ പറയുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും ലോര്‍ഡ്‌സിലെ ഫൈനലില്‍ എറ്റുമുട്ടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരാകും വിജയിക്കുകയെന്ന് ലക്ഷ്മണ്‍ പ്രവചിച്ചിട്ടില്ല. 2003ലെ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടെ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നോക്കൗട്ടില്‍ ഇതുവരെ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചിട്ടില്ല. 2003ലെ ഫൈനലിന് പുറമേ, കഴിഞ്ഞ വര്‍ഷത്തെ സെമി ഫൈനലിലും ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.

Story first published: Sunday, June 30, 2019, 15:00 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+