Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ കാണികളുടെ സ്‌നേഹം; ഷാഹിദ് അഫ്രീദിക്കെതിരെ വക്കീല്‍ നോട്ടീസ്

കറാച്ചി: പാക്കിസ്ഥാന്‍ കാണികളേക്കാള്‍ ഇന്ത്യന്‍ കാണികളുടെ പിന്തുണ ലഭിക്കാറുണ്ടെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് പാക്കിസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തന്റെ പരാമര്‍ശം പിന്‍വലിച്ച് അഫ്രീദി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ലോകകപ്പ് ടി20 ക്രിക്കറ്റ് കളിക്കാനെത്തിയപ്പോഴാണ് ഷാഹിദ് അഫ്രീദിയും ഷോയബ് മാലിക്കും ഇന്ത്യന്‍ കാണികളുടെ പിന്തുണയെക്കുറിച്ച് അറിയിച്ചത്. ഇന്ത്യയില്‍ തങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും ഇന്ത്യന്‍ കാണികള്‍ പാക്കിസ്ഥാന്‍ കാണികളേക്കാള്‍ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

shahid-afridi

അഫ്രീദിയുടെ പരാമര്‍ശത്തിനെതിരെ പാക് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദും രംഗത്തെത്തിയിട്ടുണണ്ട്. ലജ്ജാകരമാണ് അഫ്രീദിയുടെ പരാമര്‍ശമെന്നാണ് മിയാന്‍ദാദിന്റെ പ്രതികരണം. മുതിര്‍ന്ന താരങ്ങള്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ടീമിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കുന്നാണ്. ഇന്ത്യ എന്താണ് പാക്കിസ്ഥാന് നല്‍കിയത്. ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനാണ് പോയത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്താനല്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

ഇന്ത്യയിലുള്ളപ്പോഴെങ്കിലും സത്യം പറയണം. പാക്കിസ്ഥാന്‍ ക്രിക്കറ്റിനുവേണ്ടി കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യ ഒന്നും ചെയ്തിട്ടില്ല. ക്രിക്കറ്റിനുവേണ്ടി വര്‍ഷങ്ങളായി മികച്ച സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാന്‍. അഫ്രീദിയുടെ ഇത്തരം പരാമര്‍ശം ഒഴിവാക്കപ്പെടേണ്ടതാണ്. നല്ലരീതിയില്‍ കളിയില്‍ ശ്രദ്ധിക്കണമെന്നും മിയാന്‍ദാദ് വ്യക്തമാക്കി.

Story first published: Tuesday, March 15, 2016, 8:52 [IST]
Other articles published on Mar 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+