IPL 2021: സോറി ധോണി, സിഎസ്‌കെ ഇത്തവണ കിരീടം നേടില്ല!- കാരണങ്ങള്‍ അറിയാം

മൂന്നു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടാണ് പുതിയ സീസണില്‍ ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തമായിരുന്നു എംഎസ് ധോണിയെയും സംഘത്തെയും കാത്തിരുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു.

അന്നത്തെ ഷോക്കിനു ശേഷം സിഎസ്‌കെ എത്രത്തോളം മുന്നേറിയെന്നാണ് ഈ സീസണില്‍ എല്ലാവര്‍ക്കും അറിയാനുള്ളത്. ഒരുപാട് മാറ്റങ്ങളൊന്നും കഴിഞ്ഞ സീസണിലെ ടീമില്‍ സിഎസ്‌കെ വരുത്തിയിട്ടുമില്ല. ഈ സീസണിലും സിഎസ്‌കെ കിരീടം നേടാനുള്ള സാധ്യത കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 മധ്യനിരയുടെ മല്‍സരപരിചയമില്ലായ്മ

മധ്യനിരയുടെ മല്‍സരപരിചയമില്ലായ്മ

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ദയനീയ ബാറ്റിങ് പ്രകടനത്തില്‍ ബലിയാടാവേണ്ടി വന്നത് കേദാര്‍ ജാദവിനായിരുന്നു. സീസണിനു ശേഷം താരം ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു. സീസണ്‍ കഴിഞ്ഞതോടെ ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സനും വിരമിച്ചിരുന്നു.

ഇത്തവണ സിഎസ്‌കെയുടെ മധ്യനിരയെടുത്താല്‍ പലരും ഏറെക്കാലമായി മല്‍സരംഗത്തില്ലാത്തവരാണ്. നായകന്‍ എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ വിരമിച്ചപ്പോള്‍ അമ്പാട്ടി റായുഡുവും ദേശീയ ടീമിന്റെ ഭാഗമല്ല. ക്രിക്കറ്റുമായുള്ള ഈ ടച്ച് നഷ്ടമായത് ഇവരുടെയെല്ലാം പ്രകടനത്തെ പുതിയ സീസണില്‍ ബാധിക്കാനിടയുണ്ട്. ഇതു സിഎസ്‌കെയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ലേലത്തില്‍ ഈ കുറവ് നികത്താനുള്ള ശ്രമങ്ങളും സിഎസ്‌കെയുടെ ഭാഗത്തു നിന്നില്ലായിരുന്നു.

 അതിവേഗ പേസര്‍മാരില്ല

അതിവേഗ പേസര്‍മാരില്ല

മറ്റു ഫ്രാഞ്ചൈസികളേതു പോലെ അതിവേഗ പേസര്‍മാരില്ലെന്നത് സിഎസ്‌കെയുടെ മറ്റൊരു വീക്ക്‌നെസാണ്. സാം കറെന്‍, ലുംഗി എന്‍ഗിഡി, ഡ്വയ്ന്‍ ബ്രാവോ, ദീപക് ചഹര്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് സിഎസ്‌കെ ടീമിലെ പേസ് ബൗളിങ് നിരയിലുള്ളളത്. ഇവര്‍ ആരും തന്നെ മൂവ്‌മെന്റ് കുറഞ്ഞ ഇന്ത്യന്‍ പിച്ചുകളില്‍ വേഗം കൊണ്ട് ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കാന്‍ ശേഷിയുള്ളവരല്ല.

കറെന്‍ വളരെ സ്മാര്‍ട്ടായി പന്തെറിയുന്ന ബൗളറാണെങ്കിലും വേഗം കുറവാണ്. ചഹര്‍, ഠാക്കൂര്‍ എന്നിവരുടെ കാര്യവും വ്യത്യസ്തമല്ല. ഇതുകാരണം ഫ്‌ളാറ്റ് പിച്ചുകളില്‍ സിഎസ്‌കെ വലിയ സ്‌കോര്‍ ചേസ് ചെയ്യാന്‍ നിര്‍ബന്ധിതരായേക്കും.

 സ്പിന്നര്‍മാരുടെ അഭാവം

സ്പിന്നര്‍മാരുടെ അഭാവം

മികച്ച സ്പിന്‍ ബൗളര്‍മാരുടെ അഭാവമാണ് സിഎസ്‌കെയുടെ മറ്റൊരു ദൗര്‍ബല്യം. പരിചയസമ്പന്നരായ ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള എന്നിവരെ കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെ ഒഴിവാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ മാത്രമാണ് ടീമില്‍ നിലവിലെ ഏക അറ്റാക്കിങ് സ്പിന്നര്‍.

രവീന്ദ്ര ജഡേജ, പുതുതായെത്തിയ മോയിന്‍ അലി, കൃഷ്ണപ്പ ഗൗതം, കാണ്‍ ശര്‍മ എന്നിവരെല്ലാം സ്പിന്‍ ബൗളിങ് ചെയ്യുന്നവരാണെങ്കിലും എത്രത്തോളം ആശ്രയിക്കാമെന്നത് സംശയമാണ്. കഴിഞ്ഞ സീസണില്‍ നന്നായി തല്ലുവാങ്ങിയ ബൗളറായിരുന്നു ഗൗതം. കാണ്‍ ശര്‍മയാവട്ടെ ബൗളിങില്‍ സ്ഥിരത പുലര്‍ത്തുന്നയാളല്ല. മധ്യ ഓവറുകളില്‍ വിക്കറ്റുകളെടുക്കാന്‍ ആരെ പരീക്ഷിക്കുമെന്നത് ധോണിക്കു തലവേദനയായേക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, April 7, 2021, 17:07 [IST]
Other articles published on Apr 7, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X