വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: കോലി-രോഹിത് 'തര്‍ക്കം' ഇന്ത്യയെ ബാധിക്കുന്നു- ആരാധകര്‍ പറയുന്നു

പരിക്കു കാരണം രോഹിത് ഓസീസ് പര്യടനത്തില്‍ കളിക്കുന്നില്ല

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ പതറവെ രോഹിത് ശര്‍മയുടെ അഭാവവും ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള പിണക്കവുമെല്ലാം വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ്. പരിക്കും ഫിറ്റ്‌നസില്ലായ്മയും കാരണം രോഹിത് നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിക്കുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

1

ഐപിഎല്ലില്‍ കളിക്കവെയാണ് രോഹിത്തിനു പരിക്കേല്‍ക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കോലിയും കോച്ച് രവി ശാസ്ത്രിയും രോഹിത്തുമായി ആശയവിനിമയം നടത്താനോ വ്യക്തത വരുത്താനോ ശ്രമിക്കാതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. രോഹിത് ഓസ്‌ട്രേലിയയിലേക്കു വരുന്നില്ലെന്നു മെയില്‍ മുഖേന അറിയിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ വ്യക്തതക്കുറവ് തങ്ങള്‍ക്കുണ്ടെന്നും കോലി ആദ്യ ഏകദിനത്തിനു മുമ്പ് തുറന്നടിച്ചിരുന്നു.

രോഹിത്തിന്റെ ഫിറ്റ്‌നസുമായി ബന്ധധപ്പെട്ട ആശയക്കുഴപ്പവും കോലിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതുമെല്ലാം ഇന്ത്യക്കു തിരിച്ചടിയായി മാറിയതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ വോട്ടെടുപ്പിലായിരുന്നു ആരാധകരുടെ അഭിപ്രായ പ്രകടനം. കോലിയും രോഹിത്തുമടക്കം ടീം മാനേജ്‌മെന്റിന്റെ ആശയവിനിമയത്തിലുണ്ടായ വീഴ്ചയാണോ രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു കാരണമെന്ന കാരണമെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു 15,245 പേര്‍ നല്‍കിയ മറുപടി. 1113 പേര്‍ മാത്രമേ അല്ലെന്നു വോട്ട് ചെയ്തുള്ളൂ.

വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ തന്നെ നായകനാവണം: മൈക്കല്‍ ക്ലാര്‍ക്ക്വിരാട് കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ തന്നെ നായകനാവണം: മൈക്കല്‍ ക്ലാര്‍ക്ക്

IND vs AUS: ടീം ഇന്ത്യക്കു വീണ്ടും അതേ നാണക്കേട്, തുടര്‍ച്ചയായി അഞ്ചാം തവണയും!IND vs AUS: ടീം ഇന്ത്യക്കു വീണ്ടും അതേ നാണക്കേട്, തുടര്‍ച്ചയായി അഞ്ചാം തവണയും!

ഇന്ത്യന്‍ ടീമിന്റെ ഐക്യത്തെയും ആത്മവിശ്വാസത്തെയും രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട അവ്യക്തത ബാധിച്ചിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു പോള്‍. സമീപ കാലത്തെ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ടീമിനെ ബാധിച്ചിട്ടുണ്ടെന്നാണ് 14,574 പേര്‍ വോട്ട് ചെയ്തത്. ഇല്ലെന്നു വോട്ട് ചെയ്തത് 1789 പേര്‍ മാത്രമായിരുന്നു.

2

ഐപിഎല്‍ താല്‍പ്പര്യങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ താല്‍പ്പര്യങ്ങളേക്കാള്‍ മുന്നിലാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോയെന്നായിരുന്നു മറ്റൊരു പോള്‍. 12,698 പേര്‍ അതെയെന്നു അഭിപ്രായപ്പെട്ടപ്പോള്‍ 3669 പേര്‍ അല്ലെന്നും വ്യക്തമാക്കി.

Story first published: Sunday, November 29, 2020, 13:28 [IST]
Other articles published on Nov 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X