പെര്‍ത്ത്: ന്യൂസീലെന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഓസീസിന് ഭേദപ്പെട്ട തുടക്കം. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 248 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ് കംഗാരുക്കളുള്ളത്. സെഞ്ച്വറി നേടിയ ലാബുഷാനെയ്ക്കൊപ്പം (110) ട്രവിസ് ഹെഡാണ്് (20) ക്രീസില്‍. ലാബുഷാനെ തുടര്‍ച്ചയായ മൂന്നാം തവണയാണ് സെഞ്ച്വറി നേടുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല.
സ്കോര്‍ബോര്‍ഡ് 40ല്‍ നില്‍ക്കെ ഓപ്പണര്‍ ജോയ് ബേണ്‍സിനെ (9) ഓസീസിന് നഷ്ടമായി. അധികം വൈകാതെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (43) പവലിയിനിലേക്ക് മടങ്ങി. നെയ്ല്‍ വാഗ്നര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ വാര്‍ണറെ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ലാബുഷാനെയും സ്റ്റീവ് സ്മിത്തും (43) ചേര്‍ന്ന് ഓസീസ് സ്കോര്‍ബോര്‍ഡ് 207ലെത്തിച്ചു. കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ സ്മിത്തിനെ മടക്കി വാഗ്നര്‍ വീണ്ടും കിവീസിന്റെ രക്ഷകനായി.
വീണ്ടും കോലി-വില്ല്യംസ് പോര് വരുമോ? അതും ഐപിഎല്ലില്‍... പുതിയ 24 പേരില്‍ വില്ല്യംസും
മാത്യു വേഡിനെ (12) സൗത്തി ക്ലീന്‍ ബൗള്‍ഡ് ചെയ്തെങ്കിലും ഹെഡ്ഡും ലാബുഷാനെയും ചേര്‍ന്ന് കൂടുതല്‍ അപകടം വരുത്താതെ ആദ്യ ദിനം അവസാനിപ്പിച്ചു. 202 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്സറും ഉള്‍പ്പെടെയാണ് ലാബുഷാനെ ക്രീസില്‍ തുടരുന്നത്. ന്യൂസീലന്‍ഡിന് വേണ്ടി നെയ്ല്‍ വാഗ്നര്‍ രണ്ട് വിക്കറ്റ് വീഴ്്ത്തിയപ്പോള്‍ ടിം സൗത്തി, കോളിന് ഡി ഗ്രാന്റ് ഹോം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് പരിക്കുമൂലം ന്യൂസീലന്‍ഡ് നിരയിലില്ല. പകരമെത്തിയ ലൂക്കി ഫെര്ഗൂസന് ആദ്യ ദിനം ശോഭിക്കാനായില്ല.