For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇവര്‍ ഇന്ത്യയെ കണ്ണീരണിയിച്ചവര്‍', ഐസിസി ഫൈനലുകളില്‍ ഇന്ത്യക്കെതിരേ താരമായ അഞ്ച് പേര്‍ ഇതാ

ഐസിസി ഫൈനലുകള്‍ ഇന്ത്യയെ സംബന്ധിച്ച് പലപ്പോഴും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. അഞ്ച് ഐസിസി കിരീടങ്ങള്‍ ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ അത്ര തന്നെ കിരീടങ്ങള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയിട്ടുണ്ട്. എംഎസ് ധോണിയെന്ന നായകനാണ് ഇതില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചത്. വിരാട് കോലിക്ക് ഇപ്പോഴും ഐസിസി കിരീടം സ്വപ്‌നമായി അവശേഷിക്കുന്നു.

ഇന്ത്യ പരാജയപ്പെട്ട അവസാന അഞ്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ കളിയിലെ താരമായ അഞ്ച് താരങ്ങളുണ്ട്. ഇന്ത്യയുടെ സ്വപ്‌നങ്ങളെ തകര്‍ത്ത് ഇന്ത്യന്‍ ആരാധകരെ കരയിപ്പിച്ച ആ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് കെയ്ന്‍സ് (ന്യൂസീലന്‍ഡ്)

ക്രിസ് കെയ്ന്‍സ് (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് കന്നി ഐസിസി കിരീടം നേടിയത് 2000ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ന്യൂസീലന്‍ഡ് അന്ന് കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 എന്ന സ്‌കോര്‍ നേടിയെങ്കിലും രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി ന്യൂസീലന്‍ഡ് ജയിച്ചു. അന്ന് ഇന്ത്യയുടെ വിജയ മോഹത്തെ തകര്‍ത്തത് ക്രിസ് കെയ്ന്‍സ് എന്ന ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. 113 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റണ്‍സുമായി പുറത്താവാതെ നിന്ന കെയ്ന്‍സാണ് അന്ന് ന്യൂസീലന്‍ഡിന് വിജയമൊരുക്കിയത്. കളിയിലെ താരമായതും അദ്ദേഹമാണ്.

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ)

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വളരെ പ്രതീക്ഷയോടെയാണ് 2003ലെ ഏകദിന ലോകകപ്പ് ഫൈനലിനിറങ്ങിയത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ 125 റണ്‍സിന് ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഓസ്‌ട്രേലിയ 360 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 10.2 ഓവര്‍ ബാക്കി നിര്‍ത്തി 234 റണ്‍സിന് പുറത്തായി. അന്ന് ഇന്ത്യയുടെ അന്തകനായത് ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ്. 121 പന്തുകള്‍ നേരിട്ട് നാല് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 140 റണ്‍സാണ് അദ്ദേഹം നേടിയത്. കളിയിലെ താരവും പോണ്ടിങ്ങിയിരുന്നു.

കുമാര്‍ സംഗക്കാര (ശ്രീലങ്ക)

കുമാര്‍ സംഗക്കാര (ശ്രീലങ്ക)

2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ശ്രീലങ്ക കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ 13 പന്തും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ശ്രീലങ്ക വിജയം സ്വന്തമാക്കി. മത്സരത്തില്‍ 35 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 52 റണ്‍സുമായി പുറത്താവാതെ നിന്ന കുമാര്‍ സംഗക്കാരയാണ് ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തത്. കളിയിലെ താരമായതും സംഗക്കാരയാണ്.

ഫഖര്‍ സമാന്‍ (പാകിസ്താന്‍)

ഫഖര്‍ സമാന്‍ (പാകിസ്താന്‍)

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 158 റണ്‍സില്‍ ഓള്‍ഔട്ടായി. മത്സരത്തില്‍ താരമായത് പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാനാണ്. 106 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 114 റണ്‍സാണ് അദ്ദേഹം നേടിയത്. ബുംറയുടെ പന്തില്‍ തുടക്കത്തിലെ കുറ്റി വീണെങ്കിലും നോ ബോള്‍ ഭാഗ്യം തുണച്ച ലൈഫില്‍ നിന്ന് പാകിസ്താന്റെ മാച്ച് വിന്നറായി ഫഖര്‍ മാറുകയായിരുന്നു.

കെയ്ല്‍ ജാമിസന്‍ (ന്യൂസീലന്‍ഡ്)

കെയ്ല്‍ ജാമിസന്‍ (ന്യൂസീലന്‍ഡ്)

പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് സ്വന്തമാക്കിയത്. ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ തകര്‍ത്ത് കളിയിലെ താരമായത് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാമിസന്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നിര്‍ണ്ണായകമായ 21 റണ്‍സ് ബാറ്റുകൊണ്ട് നേടാനും അദ്ദേഹത്തിനായി.

Story first published: Sunday, June 27, 2021, 12:53 [IST]
Other articles published on Jun 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+