വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മങ്കാദിങ്ങിനുശേഷം രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍; അശ്വിനോട് കണക്കുതീര്‍ക്കുമോ?

മങ്കാദിങ്ങിനുശേഷം രാജസ്ഥാനും പഞ്ചാബും നേര്‍ക്കുനേര്‍

മൊഹാലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ വിവാദ മത്സരത്തിനുശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും വീണ്ടും നേര്‍ക്കുനേര്‍വരുന്നു. 32-ാം മത്സരത്തില്‍ പഞ്ചാബിന്റെ മൈതാനമായ മൊഹാലിയില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. എട്ട് മത്സരങ്ങളില്‍ നിന്നും 8 പോയന്റുള്ള പഞ്ചാബിനും ഏഴു മത്സരങ്ങളില്‍നിന്നും 4 പോയന്റുള്ള രാജസ്ഥാനും മുന്നോട്ടുള്ള പ്രയാണത്തിന് വിജയം അനിവാര്യമാണ്.

mankad

ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആദ്യ മത്സരത്തിലെ മങ്കാദിങ് വിവാദമാണ് ആരാധകരുടെ മനസില്‍ ഓടിയെത്തുക. കളിജയിക്കാനായി രാജസ്ഥാന്‍ താരം ജോസ് ബട്‌ലറെ മങ്കാദിങ് ചതിയില്‍പ്പെടുത്തിയെന്ന പേരുദോഷം പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന് കിട്ടിക്കഴിഞ്ഞു. ചതിയില്‍ തോല്‍വി പിണഞ്ഞതിന്റെ പകരംചോദിക്കാന്‍ രാജസ്ഥാന് കിട്ടിയ സുവര്‍ണാവസരം മുതലെടുക്കുമോ എന്നും കണ്ടറിയണം.

ലോകകപ്പില്‍ റായിഡുവിന് പകരം എന്തുകൊണ്ട് വിജയ്; മൂന്നേ മൂന്ന് കാരണങ്ങള്‍ മാത്രംലോകകപ്പില്‍ റായിഡുവിന് പകരം എന്തുകൊണ്ട് വിജയ്; മൂന്നേ മൂന്ന് കാരണങ്ങള്‍ മാത്രം

ബൗളര്‍മാരിലാണ് പഞ്ചാബിന്റെ കരുത്ത്. അശ്വിന്‍ നയിക്കുന്ന ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പറയത്തക്ക പോരായ്മകളൊന്നുമില്ല. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, സാം കറന്‍, മുരുഗന്‍ അശ്വിന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവരെല്ലാം ഫോമിലാണ്. ബാറ്റിങ്ങില്‍ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടും കെഎല്‍ രാഹുലിന്റെ ഫോമും തുടര്‍ന്നാല്‍ എതിരാളികള്‍ക്ക് ജയിച്ചുകയറുക എളുപ്പമാകില്ല.

rajasthan-punjab

മറുവശത്ത് ശരാശരി ടീമുമായി ഐപിഎല്ലില്‍ തപ്പിത്തടയുന്ന രാജസ്ഥാന് വിജയം അനിവാര്യമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ തുടക്കത്തില്‍ മങ്ങിയതോടെ ടീം കടുത്ത സമ്മര്‍ദ്ദത്തിലാകും എതിരാളികളെ നേരിടുക. ബൗളിങ്ങില്‍ ശ്രേയസ് ഗോപാലും ജോഫ്ര ആര്‍ച്ചറും മാത്രമാണ് മികച്ച പ്രകടനം നടത്തുന്നത്. ബാറ്റിങ്ങില്‍ ജോസ് ബട്‌ലറും സഞ്ജു സാംസണും ടീമിന്റെ ഭാരം മുഴുവന്‍ ചുമലിലേറ്റുകയാണ്. ടീമെന്ന നിലയില്‍ മുന്നേറി മൂന്നാം വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാമ്പ്യന്മാര്‍.

Story first published: Tuesday, April 16, 2019, 10:29 [IST]
Other articles published on Apr 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X