Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തീവ്രവാദി ആക്രമണം; സൈനികരുടെ കുടുംബങ്ങള്‍ക്ക് കിങ്‌സ് ഇലവന്റെ 25 ലക്ഷം രൂപ വീതം

ദില്ലി: പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്ക് ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് 25 ലക്ഷം രൂപ വീതം സംഭാവന നല്‍കും. പഞ്ചാബിലും ഹിമാചല്‍ പ്രദേശിലുമുള്ള അഞ്ച് സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫണ്ട് നേരിട്ട് വിതരണം ചെയ്തു. ജെയ്മാല്‍ സിങ്, സുഖ്ജിന്ദര്‍ സിങ്, മണീന്ദര്‍ സിങ്, കുല്‍വീന്ദര്‍ സിങ്, തിലക് രാജ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കിയത്.

kings11punjab

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, സിആര്‍പിഎഫ് ഡിഐജി വികെ കുന്ദല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ആണ് പഞ്ചാബിന്റെ ആദ്യ എതിരാളി. ജയ്പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ മാര്‍ച്ച് 25ന് പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടും. മികച്ച ഒരുപിടി താരങ്ങളുമായാണ് പഞ്ചാബ് ഇത്തവണയും കളിക്കിറങ്ങുന്നത്.

നേരത്തെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ സൈനിക തൊപ്പിയണിഞ്ഞ് എത്തിയിരുന്നു. 20 കോടി രൂപ ബിസിസിഐ സൈനികരുടെ ക്ഷേമത്തിനായി സംഭാവന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടനം സൈനികര്‍ക്കുള്ള ആദരമായി മാറ്റാനും ബിസിസിഐ തീരുമാനിച്ചു.

Story first published: Wednesday, March 20, 2019, 14:33 [IST]
Other articles published on Mar 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+