വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണ് ടെസ്റ്റ്; ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക അട്ടിമറിച്ചു, അവസാന വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ട്

ദര്‍ബന്‍: തുടര്‍തോല്‍വികളില്‍ വലഞ്ഞ ശ്രീലങ്കന്‍ ടീമിന് പുത്തന്‍ ഉണര്‍വു നല്‍കി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചരിത്രവിജയം. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റിനാണ് സന്ദര്‍ശകര്‍ ജയിച്ചുകയറിയത്. ജയിക്കാനായി രണ്ടാം ഇന്നിങ്‌സില്‍ 304 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മധ്യനിര ബാറ്റ്‌സ്മാന്‍ കുശാല്‍ പെരേര പുറത്താകാതെ 153 റണ്‍സ് നേടിയാണ് ടീമിനെ വിജയതീരത്തെത്തിച്ചത്.

ഗോകുലത്തിന് വീണ്ടും നിരാശയുടെ സമനില; ആരോസിനോടും ജയിക്കാനായില്ലഗോകുലത്തിന് വീണ്ടും നിരാശയുടെ സമനില; ആരോസിനോടും ജയിക്കാനായില്ല

ദക്ഷിണാഫ്രിക്കയാകട്ടെ കൈയ്യില്‍ വന്ന മത്സരം തോറ്റതിന്റെ ഞെട്ടലിലാണ്. ഒരവസരത്തില്‍ 226 റണ്‍സെടുക്കുമ്പോഴേക്കും 9 വിക്കറ്റ് നഷ്ടമായിരുന്ന ശ്രീലങ്ക അവസാന വിക്കറ്റില്‍ 78 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. വിശ്വ ഫെര്‍ണാണ്ടോയെ ഒരറ്റത്ത് കാവല്‍ജോലി ഏല്‍പ്പിച്ച് ടീമിനെ സമര്‍ഥമായി മുന്നോട്ടു നയിച്ച കുശാല്‍ പെരേരയാണ് കളിയിലെ താരം.

ദര്‍ബനില്‍ റെക്കോര്‍ഡ് വിജയം

ദര്‍ബനില്‍ റെക്കോര്‍ഡ് വിജയം

ശ്രീലങ്ക പിന്തുടര്‍ന്ന് ജയിച്ചത് ദര്‍ബനില്‍ കഴിഞ്ഞ നൂറുവര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തിനിടെ മൂന്നാമത്തെ വലിയ സ്‌കോര്‍ ആണ്. ധനഞ്ജയ ഡിസല്‍വയ്‌ക്കൊപ്പം ആറാം വിക്കറ്റില്‍ 96 റണ്‍സാണ് കുശാല്‍ പെരേര കൂട്ടിച്ചേര്‍ത്തത്. ധനഞ്ജയ 48 റണ്‍സെടുത്തു. ലങ്കന്‍ നിരയിലെ രണ്ടാമത്തെ വലിയ സ്‌കോര്‍ ആണ് ധനഞ്ജയയുടേത്.

അവസാന വിക്കറ്റ് കൂട്ടുകെട്ട്

അവസാന വിക്കറ്റ് കൂട്ടുകെട്ട്

അവസാന വിക്കറ്റ് കൂട്ടുകെട്ട് നീളുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പരിഭ്രാന്തിയുണ്ടാക്കി. ഓരോ പന്തിലും അവര്‍ ആക്രമിച്ചു കളിച്ചെങ്കിലും വിക്കറ്റ് മാത്രം അകന്നുനിന്നു. രണ്ടാമത്തെ പുതിയ പന്തെടുക്കുന്ന കാര്യത്തിലും നീണ്ട ചര്‍ച്ച നടത്തിയാണ് ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസില്‍ തീരുമാനമെടുത്തത്. ഫെര്‍ണാണ്ടോയെക്ക് സ്‌ട്രൈക്ക് നല്‍കാതെ കളിച്ച പെരേരയുടെ തന്ത്രവും വിജയം കണ്ടു. 27 പന്തുകള്‍ നേരിട്ട ഫെര്‍ണാണ്ടോ 6 റണ്‍സ് മാത്രമാണെടുത്തത്.

വിലമതിക്കാനാകാത്ത വിജയമെന്ന് പെരേര

വിലമതിക്കാനാകാത്ത വിജയമെന്ന് പെരേര

ജയത്തെക്കുറിച്ച് വിവരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നാണ് മത്സരശേഷം പെരേര പ്രതികരിച്ചത്. ടീമിന്റെ മുഴുവന്‍ വിജയമാണിത്. വാലറ്റം കാണിച്ച ക്ഷമയും ശ്രദ്ധയും പ്രശംസനീയമാണ്. തങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു, ഒടുവില്‍ നേടുകയും ചെയ്തു. എന്റെ ഭാഗം ഞാന്‍ പൂര്‍ണമാക്കി. ഇത് തങ്ങളെ സംബന്ധിച്ചടത്തോടെ പ്രത്യേക വിജയമാണ്. കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണിതെന്ന് പെരേര പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ്

ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ്

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 235 റണ്‍സാണെടുത്തത്. ലീഡ് പ്രതീക്ഷിച്ചിറങ്ങിയ ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് 191 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 259 റണ്‍സിന് എല്ലാവരും പുറത്തായി. 304 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കയ്ക്കായി കരുണ രത്‌നെ(20), ലാഹിരു തിരിമണ്ണി(21), ഒഷാദ ഫെര്‍ണാണ്ടോ(28) എന്നിവരും കാര്യമായ സംഭാവന നല്‍കി.

Story first published: Sunday, February 17, 2019, 12:05 [IST]
Other articles published on Feb 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X