Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: കുശാല്‍ മെന്‍ഡിസിന്റെ ചിറകിലേറി ലങ്ക പൊരുതുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. വിന്‍ഡീസ് നല്‍കിയ 453 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ലങ്ക നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 176 റണ്‍സെന്ന നിലയിലാണ്. ഓപണര്‍ കുശാല്‍ മെന്‍ഡിസിന്റെ (94*) മികച്ച ഇന്നിങ്‌സാണ് ലങ്കയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ഏഴു വിക്കറ്റ് കൈയിലിരിക്കേ ലങ്കയ്ക്ക് 277 റണ്‍സ് കൂടി വേണം.

west indies vs lanka

എന്നാല്‍, അഞ്ചാംദിനത്തിന്റെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയെ സമ്മര്‍ദ്ദത്തിലാക്കി വിജയം കൈവരിക്കാനുള്ള ശ്രമത്തിലാണ് ആതിഥേയര്‍. 186 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് കുശാലിന്റെ ഇന്നിങ്‌സ്. എയ്ഞ്ചലോ മാത്യൂസ് (31), കുശാല്‍ പെരേര (12), റോഷന്‍ സില്‍വ (14) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ലങ്കയ്ക്ക് നഷ്ടമായത്. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി കളംവിട്ടു. അഞ്ചാംദിനം ചാണ്ഡിമല്‍ ബാറ്റിങിനിറങ്ങുമോയെന്ന് വ്യക്തമല്ല. വിന്‍ഡീസിനായി ഷാനോണ്‍ ഗാബ്രിയേല്‍, ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍, ദേവേന്ദ്ര ബിഷോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഏഴു വിക്കറ്റിന് 223 റണ്‍സെന്ന നിലയില്‍ വിന്‍ഡീസ് രണ്ടാമിന്നിങ്‌സ് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. 127 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 88 റണ്‍സെടുത്ത കീരോണ്‍ പവലാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. ലങ്കയ്ക്കായി ലഹിറു കുമാര മൂന്നും രംഗാന ഹെരാത്ത് രണ്ടും വിക്കറ്റ് വീഴ്ത്തി.

Story first published: Sunday, June 10, 2018, 11:33 [IST]
Other articles published on Jun 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+