മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ തകര്‍ത്ത് ശ്രീലങ്ക; പരമ്പര സമനിലയില്‍
ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ജയം. ബൗളര്‍മാര്‍ മേല്‍ക്കൈ നേടിയ മൂന്നാം ടെസ്റ്റില്‍ നാല് വിക്കറ്റിന്റെ ആവേശ ജയമാണ് സന്ദര്‍ശകരായ ശ്രീലങ്ക സ്വന്തമാക്കിയത്. വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലാക്കാനും ലങ്കയ്ക്കായി.

രണ്ടാമിന്നിങ്‌സില്‍ ആതിഥേയരായ വിന്‍ഡീസ് നല്‍കിയ 144 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക മറികടക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ ആറ് വിക്കറ്റിന് 81 റണ്‍സെന്ന നിലയിലേക്ക് ലങ്ക തോല്‍വിയെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍, ഏഴാം വിക്കറ്റില്‍ കുസാല്‍ പെരേരയും (23*) ദില്‍റുവാന്‍ പെരേരയും (28*) ചെറുത്ത് നിന്ന് പൊരുതിയപ്പോള്‍ ലങ്ക നിര്‍ണായക വിജയം കൈവരിക്കുകയായിരുന്നു.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡറാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച വിന്‍ഡീസിന്റെ ഷെയ്ന്‍ ഡോവ്‌റിച്ചാണ് മാന്‍ ഓഫ് ദി സീരീസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications