ഗാംഗുലി - ശാസ്ത്രി വിവാദത്തിലേക്ക് സച്ചിന്റെ വക അഞ്ഞൂറ്... വിവാദം അടങ്ങുന്നില്ല?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സച്ചിനും പങ്കുചേരുന്നു. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയല്ല സച്ചിന്‍ വിവാദത്തില്‍ പ്രതികരിക്കുന്നത് എന്ന് മാത്രം. എന്നാല്‍ അതിനേക്കാള്‍ കനപ്പെട്ട ചിലത് സച്ചിന്‍ പറയാതെ പറയുന്നുണ്ടോ എന്നാണ് ആരാധരുടെ സംശയം. പരിശീലകനെ തിരഞ്ഞെടുത്ത യോഗങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ല എന്നാണ് സച്ചിന്‍ പറഞ്ഞത്.
സച്ചിനൊപ്പം ഉപദേശക സമിതി അംഗങ്ങളായ ഗാംഗുലിയും വി വി എസ് ലക്ഷ്മണും ചേര്‍ന്നാണ് കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത്. തനിക്ക് പരിശീലക സ്ഥാനം കിട്ടാത്തതിന് പിന്നില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സൗരവ് ഗാംഗുലിയാണ് എന്ന തരത്തില്‍ രവി ശാസ്ത്രി പ്രതികരിച്ചിരുന്നു. ശാസ്ത്രിയുടെ വാക്കുകള്‍ക്കെതിരെ സൗരവ് ഗാംഗുലിയും രംഗത്ത് വന്നതോടെയാണ് ഈ സംഭവം ഒരു വിവാദമായത്.


ആ ചര്‍ച്ച പരസ്യമാക്കില്ല
പരിശീലകനെ തിരഞ്ഞെടുത്ത യോഗത്തിലെ ചര്‍ച്ചകള്‍ പരസ്യമാക്കാന്‍ പറ്റില്ല എന്നാണ് സച്ചിന്‍ പറയുന്നത്. രവി ശാസ്ത്രി സൂചിപ്പിക്കുന്നത് പോലെ ദുരൂഹമായ എന്തെങ്കിലും ഇടപെടലുകള്‍ ഈ യോഗത്തില്‍ നടന്നോ എന്ന സംശയത്തിലേക്കാണ് സച്ചിന്റെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. അതോ സാമാന്യ മര്യാദയുടെ പുറത്ത് സച്ചിന്‍ പറഞ്ഞ ഒരു ഡിപ്ലോമാറ്റിക് മറുപടി മാത്രമാണോ ഇത്.

രവി ശാസ്ത്രിയെക്കുറിച്ച്
ഇന്ത്യന്‍ ക്രിക്കറ്റിന് രവി ശാസ്ത്രി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ് എന്നാണ് സച്ചിന്‍ പറഞ്ഞത്. രവി ശാസ്ത്രിക്കൊപ്പം താന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. കളിയോട് അദ്ദേഹത്തിനുള്ള സമീപനവും തനിക്കറിയാം - സച്ചിന്‍ പറയുന്നു.

കുംബ്ലെയാണ് താരം
വലിയ മത്സരങ്ങളില്‍ എങ്ങനെ കളി ജയിപ്പിക്കാം എന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ ടീമിനെ പഠിപ്പിക്കും എന്നാണ് സച്ചിന്‍ കരുതുന്നത്. കളിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ക്രിക്കറ്ററാണ് അനില്‍. ശരിക്കും വിസ്മയിപ്പിക്കുന്ന ആള്‍ - കുംബ്ലെയെക്കുറിച്ച് സച്ചിന് പറഞ്ഞ് മതിയാകുന്നില്ല.

കുംബ്ലെ ലോകത്തെ ബെസ്റ്റ്
അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ടീമിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല പരിശീലകന്‍ എന്നാണ് മുന്‍ ക്യാപ്റ്റനും ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി മുന്‍പ് പറഞ്ഞത്. കോച്ചിന്റെ സ്ഥാനത്തേക്ക് കുംബ്ലെ അല്ലാതെ മറ്റൊരാളെ പരിഗണിച്ചുപോലുമില്ല എന്ന സൂചനയാണ് ഗാംഗുലിയുടെ വാക്കുകളിലുള്ളത്.

ശാസ്ത്രിക്ക് ബാറ്റിംഗ് കോച്ച് പദവി
രവി ശാസ്ത്രിക്ക് തങ്ങള്‍ ബാറ്റിംഗ് കോച്ചിന്റെ പദവി ഓഫര്‍ ചെയ്തിരുന്നു എന്നും എന്നാല്‍ ശാസ്ത്രി ഇക്കാര്യം നിരാകരിക്കുകയായിരുന്നു എന്നും ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications