Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനില്‍ കുംബ്ലെയും ഇന്‍; ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും ഫാബ് ഫൈവ് നയിക്കുന്നു!

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരങ്ങളുടെ ആദ്യവും ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാം അവരായിരുന്നു. സച്ചിന്‍, തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ പിന്നെ അനില്‍ കുംബ്ലെയും. ഇവരെക്കാള്‍ ജൂനിയറായ സേവാഗ് കൂടി ഫാബുലസ് എന്ന പട്ടികയിലേക്ക് പിന്നീട് കയറിവന്നു. ഇന്ന് കാണുന്ന ഈ ഇന്ത്യന്‍ ടീമിന്റെ നിറച്ചാര്‍ത്തിന് പിന്നില്‍ മേല്‍പ്പറഞ്ഞ താരങ്ങളുടെ കയ്യൊപ്പുണ്ട്. ആരാധകര്‍ അവരെ സ്‌നേഹത്തോടെ ഇതിഹാസങ്ങള്‍ എന്ന് വിളിച്ചു.

ബാറ്റിംഗില്‍ ഇവര്‍ മൂന്ന് പേരുണ്ടെങ്കില്‍ ബൗളിംഗില്‍ അനില്‍ കുംബ്ലെ ഒറ്റക്കായിരുന്നു മിക്കവാറും ഈ പണികള്‍ ചെയ്തിരുന്നത്. വിരമിച്ച ശേഷം ഈ ഫാബുലസ് ഫൈവിനെ വേണ്ടപോലെ ഉപയോഗിക്കാന്‍ ബി സി സി ഐക്ക് സാധിച്ചു എന്ന് തന്നെ പറയേണ്ടിവരും. അനില്‍ കുംബ്ലെ കൂടി കോച്ചാകുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിനെ വീണ്ടും ഫാബ് ഫൈവ് നയിക്കുകയാണ്. ഇത്തവണ പിന്നില്‍ നിന്നാണെന്ന് മാത്രം. എന്താണിവര്‍ ചെയ്യുന്നത്. കാണൂ...

അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍ എന്ന് കണക്കുകള്‍ കുംബ്ലെയെ വിളിക്കും. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും കുംബ്ലെ തന്നെ. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി സ്ഥാനമേല്‍ക്കുന്നു. കൂട്ടത്തില്‍ ഏറ്റവും ഭാരിച്ച പണിയും കുംബ്ലെയുടേത് തന്നെ. ക്രിക്കറ്റിനെക്കുറിച്ച് കുംബ്ലെയ്ക്കുള്ള അഗാധമായ അറിവും ക്യാപ്റ്റനായിരുന്ന പരിചയവും ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

കുംബ്ലെയുടെ സീനിയര്‍ ടീമിന് ആവശ്യത്തിന് കളിക്കാരെ സപ്ലൈ ചെയ്യുന്ന പണിയാണ് വന്‍ മതില്‍ രാഹുല്‍ ദ്രാവിഡിന്. എന്ന് വെച്ചാല്‍ അണ്ടര്‍ 19, എ ടീമുകളുടെ കോച്ച്. ഇന്ത്യയുടെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായിരുന്ന രാഹുല്‍ ദ്രാവിഡ് എന്ന വന്‍മതില്‍ ഇന്ത്യയ്ക്ക് വേണ്ടി എത്രയെത്ര കളികളില്‍ പ്രതിരോധത്തിന്റെ മതിലുയര്‍ത്തി....

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

ആ പേര് മാത്രം മതി. തന്റെ ജനറേഷനില്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. എക്കാലത്തെയും പ്രമുഖ താരങ്ങളില്‍ ഒരാള്‍. ക്രിക്കറ്റില്‍ സച്ചിന്‍ തൊടാത്ത ഉയരങ്ങളില്ല, തീര്‍ക്കാത്ത റെക്കോര്‍ഡുകളില്ല. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍ ഇപ്പോള്‍ ബി സി സി ഐയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കുന്നു.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്ന് ഒരുവിഭാഗം ആളുകള്‍ ഗാംഗുലിയെ വിളിക്കും. പറയത്തക്ക കിരീട നേട്ടങ്ങളൊന്നും ക്യാപ്റ്റന്‍ ഗാംഗുലിയുടെ പേരില്‍ ഇല്ല. എന്നാല്‍ കോഴക്കെണിയില്‍ മുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ടീമാക്കിയത് ദാദയുടെ മിടുക്കാണ്. ബി സി സി ഐ ഉപദേശക സമിതി അംഗം എന്നതിനൊപ്പം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്ന അധികപ്പണിയും സൗരവ് ഗാംഗുലിക്കുണ്ട്.

വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍

വെരി വെരി സ്‌പെഷല്‍ ലക്ഷ്മണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിനും ദ്രാവിഡിനും ഒപ്പം വെക്കേണ്ട പേരാണ് ഹൈദരാബാദുകാരന്‍ വി വി എസ് ലക്ഷ്മണിന്റേത്. കളിയിലെ സൗന്ദര്യോപാസകനായ ലക്ഷ്മണിന്റെ കവര്‍ ഡ്രൈവുകളും റിസ്റ്റ് വര്‍ക്കും അതിപ്രശസ്തം. സച്ചിന്‍, ഗാംഗുലി എന്നിവര്‍ക്കൊപ്പം ബി സി സി ഐ ഉപദേശക സമിതി അംഗമാണ് ലക്ഷ്മണും. കോച്ചിനെ തിരഞ്ഞെടുക്കല്‍ മുതലായ കട്ടിയുള്ള പണികള്‍ ഈ ഉപദേശക സമിതിയുടേതാണ്.

Story first published: Saturday, June 25, 2016, 9:11 [IST]
Other articles published on Jun 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+