Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വന്‍മതില്‍ ദ്രാവിഡിനെ സങ്കക്കാര മറികടന്നു

കൊളംബോ: ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനെ ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിലാണ് സങ്കക്കാര ദ്രാവിഡിനെ പിന്നിലാക്കിയത്. പാകിസ്താനെതിരെ പുറത്താകാതെ 161 റണ്‍സാണ് സങ്കയുടെ നേട്ടം. സങ്കക്കാരയുടെ മുപ്പത്തിയേഴാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. ദ്രാവിഡിന് 36 സെഞ്ചുറികളാണ് ഉള്ളത്.

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് സെഞ്ചുറി പട്ടികയില്‍ ഒന്നാമത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന് 51 സെഞ്ചുറികളുണ്ട്. ഏകദിനത്തില്‍ 49ഉം. 45 സെഞ്ചുറികളോടെ ജാക് കാലിസ്, 41 സെഞ്ചുറികളോടെ റിക്കി പോണ്ടിംഗ് എന്നിവരാണ് സങ്കക്കാരയ്ക്ക് മുന്നിലുള്ളത്. സെഞ്ചുറിക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ് ദ്രാവിഡ്. ആദ്യ അഞ്ചില്‍ സങ്ക ഒഴികെ മറ്റാരും ഇപ്പോള്‍ കളിക്കുന്നില്ല.

sangakkara

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസമാണ് സങ്ക തന്റെ കരിയറിലെ മുപ്പത്തിയേഴാം സെഞ്ചുറി തികച്ചത്. ബാംഗ്ലാദേശില്‍ നടന്ന ലോകകപ്പോടെ സങ്കക്കാര ട്വന്റി - 20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. സങ്കക്കാരയുടെ പ്രിയപ്പെട്ട സഹതാരം മഹേള ജയവര്‍ദ്ധനെ ഈ പരമ്പരയോടെ ടെസ്റ്റില്‍ നിന്നും വിരമിക്കും. 59 റണ്‍സാണ് ജയവര്‍ദ്ധനെ അടിച്ചത്.

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ലങ്ക മൂന്ന് വിക്കറ്റിന് 397 എന്ന നിലയിലാണ്. സങ്കക്കാരയും മാത്യൂസുമാണ് ക്രീസില്‍. തരംഗ, സില്‍വ. ജയവര്‍ദ്ധനെ എന്നിവരാണ് പുറത്തായത്. പാകിസ്താന്‍ ആദ്യ ഇന്നിംഗ്‌സില്‍ 451 റണ്‍സിന് പുറത്തായിരുന്നു. 177 റണ്‍സെടുത്ത വെറ്ററന്‍ താരം യൂനിസ് ഖാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.

Story first published: Saturday, August 9, 2014, 14:46 [IST]
Other articles published on Aug 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+