Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സങ്കക്കാരയുടെ ഷോട്ടുകളുടെ രഹസ്യം മസൂറി ഹെല്‍മറ്റ്?

2014 നവംബര്‍ 7 ഓര്‍മയില്ലേ. ഓസ്‌ട്രേലിയയുടെ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് സീന്‍ അബോട്ടിന്റെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് കളത്തില്‍ വീണ് മരിച്ച ദിവസം. പിന്നീടങ്ങോട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഭീതിയോടെയാണ് ഓരോ ബൗണ്‍സറുകളും കളിച്ചത്. ബൗണ്‍സര്‍ കൊണ്ട് അപകടം പറ്റുന്നത് ഒഴിവാക്കാന്‍ വേണ്ടി പ്രത്യേക തരം ഹെല്‍മറ്റുകള്‍ പോലും രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രത്യേക തരം ഹെല്‍മറ്റുപയോഗിച്ചാണ് സങ്കക്കാര ഈ ലോകകപ്പില്‍ കളിക്കുന്നത്.

ഒരു കൂസലും കൂടാതെയാണ് സങ്ക ഈ ലോകകപ്പില്‍ പുള്‍ ഷോട്ടുകളും ഹുക്ക് ഷോട്ടുകളും കളിക്കുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ പാഡില്‍ സ്വീപ്പ് പോലുള്ള അപകടകരമായ ഷോട്ടുകള്‍ പോലും സങ്ക കളിച്ച് റണ്‍സ് വാരിക്കൂട്ടുന്നു. ലോകകപ്പില്‍ ഇതുവരെയായി നാല് സെഞ്ചുറികളാണ് ഈ ഇടങ്കയ്യന്‍ അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയും അടിച്ചു സങ്ക സെഞ്ചുറി.

sangakkara

ഓസ്‌ട്രേലിയയ്ക്ക് എതിരായ കളിക്കിടെയാണ് സങ്കക്കാരയുടെ മസൂറി ഹെല്‍മറ്റ് ശ്രദ്ധിക്കപ്പെട്ടത്. കഴുത്തിന് പ്രത്യേക സുരക്ഷ നല്‍കുന്ന ഈ ഹെല്‍മറ്റുകള്‍ നിര്‍മിക്കുന്ന്ത ബ്രിട്ടീഷ് കമ്പനിയായ മസൂറിയാണ്. സാധാരണ ഹെല്‍മറ്റുകള്‍ തലയ്ക്ക് രക്ഷ നല്‍കുമെങ്കിലും കഴുത്ത് ഓപ്പണായിരിക്കും. ഓസ്‌ട്രേലിയയ്‌ക്കെതിരെ സ്‌കോര്‍ ചേസ് ചെയ്യുന്നതിനിടെയാണ് സങ്കക്കാര ആദ്യമായി ഈ ഹെല്‍മറ്റ് ഉപയോഗിച്ചത്. ഇതേ ഗ്രൗണ്ടില്‍ വെച്ചാണ് ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയ്ക്ക് കൊണ്ട് വീണത്.

Story first published: Wednesday, March 11, 2015, 14:06 [IST]
Other articles published on Mar 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+