Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗാംഗുലിയെ പിന്തുണച്ച് കുമാര്‍ സംഗക്കാര

കൊളംബോ: ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിക്ക് പിന്തുണ അറിയിച്ച് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സംഗക്കാര.ഗാംഗുലിക്ക് അസാമാന്യ ക്രിക്കറ്റ് ബുദ്ധിയുണ്ടെന്നാണ് സംഗക്കാര അഭിപ്രായപ്പെട്ടത്. 'സൗരവ് ഗാംഗുലിയാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ താരം. അദ്ദേഹത്തിന് വലിയ ആരാധക പിന്തുണയുണ്ട്. കൂടാതെ ക്രിക്കറ്റ് ബുദ്ധിയുള്ള വ്യക്തിയാണ് അദ്ദേഹം. ഏത് രാജ്യത്തിന്റെ താരമെന്നതിലുപരിയായി ക്രിക്കറ്റ് താരമെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ എല്ലാ രാജ്യത്തെയും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായാണ് പിന്തുണ നല്‍കേണ്ടത്'-സംഗക്കാര പറഞ്ഞു.

ബിസിസിഐ പ്രസിഡന്റെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ഗാംഗുലി നടത്തുന്നത്. നിലവിലെ താരങ്ങളും മുന്‍താരങ്ങളുമായി വലിയ ബന്ധമാണ് ഗാംഗുലിക്കുള്ളത്. അതാണ് ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് യോഗ്യനാക്കുന്നത്. ക്രിക്കറ്റിന്റെ അടിസ്ഥാനം ലോകത്തുള്ള ആരാധകരാണ്. അത് നന്നായി അറിയാവുന്ന ഗാംഗുലിക്ക് ക്രിക്കറ്റിനെ നല്ല രീതിയിലേക്ക് വളര്‍ത്താനറിയാം. മറ്റുള്ളവരുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ കഴിവുള്ള ആളാണ് ഗാംഗുലി.അതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ ഗാംഗുലി തന്നെയാണെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. നിലവിലെ എംസിസി പ്രസിഡന്റാണ് സംഗക്കാര. എംസിസിയുടെ ആദ്യ വിദേശ പ്രസിഡന്റും പ്രായം കുറഞ്ഞ പ്രസിഡന്റുമായ സംഗക്കാര ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിയും. 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ നയിച്ചത് സംഗക്കാരയായിരുന്നു.

kumar-sangakkara-

നേരത്തെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ചെയര്‍മാനും മുന്‍ ക്യാപ്റ്റനുമായിരുന്ന ഗ്രയിം സ്മിത്തും ഗാംഗുലിക്ക് പിന്തുണ അറിയിച്ചിരുന്നു. ഗാംഗുലി ധീരനായ നേതാവാണെന്നും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹം യോഗ്യനാണെന്നുമാണ് സ്മിത്ത് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സ്മിത്തിന്റെ മാത്രം അഭിപ്രായമാണെന്നും ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടല്ലെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയിരുന്നു. ഇതുവരെ സ്ഥിരീകരണം ആയില്ലെങ്കിലും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഗാംഗുലി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്.ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്.59ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി.

Story first published: Sunday, July 26, 2020, 12:18 [IST]
Other articles published on Jul 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+