വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ലെ ലോകകപ്പ് ഫൈനലില്‍ രണ്ടു ടോസ്... കാരണമെന്ത്? സങ്കക്കാര പറയുന്നു

ലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ചാംപ്യന്‍മാരായിരുന്നു

മുംബൈ: 2011ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ലോകകപ്പ് ക്രിക്കറ്റ് പ്രേമികള്‍ മറന്നു കാണില്ല. അന്നു ഇന്ത്യയുടെ വിജയമുറപ്പാക്കിക്കൊണ്ട് നായകന്‍ എംഎസ് ധോണി നേടിയ സിക്‌സര്‍ ആരാധകരുടെ മനസ്സില്‍ ഇപ്പോഴും മായാതെയുണ്ട്. പക്ഷെ ഈ ഫൈനലിനു മുമ്പ് രണ്ടു തവണ ടോസ് നടന്നിരുന്നുവെന്നത് കൗതുകകരമായിരുന്നു. എന്തുകൊണ്ടായിരുന്നു അന്നു രണ്ടു തവണ ടോസ് ചെയ്തതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കയുടെ അന്നത്തെ ക്യാപ്റ്റനായിരുന്ന കുമാര്‍ സങ്കക്കാര. ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ലങ്കയുടെ മുന്‍ ഇതിഹാസ താരം.

1

വാംഖഡെ സ്റ്റേഡിയത്തില്‍ ഫൈനല്‍ കാണാനെത്തിയ കാണികളുടെ ആധിക്യമാണ് രണ്ടു ടോസിലേക്കു നയിച്ചതെന്നു സങ്കക്കാര പറയുന്നു. അത്രയുമേറെ കാണികളായിരുന്നു ഫൈനലിനു എത്തിയത്. ശ്രീലങ്കയിലാണെങ്കില്‍ ഇതു സംഭവിക്കില്ല. ഇന്ത്യയില്‍ മാത്രമേ ഇത്രയും കാണികള്‍ മല്‍സരം കാണാന്‍ എത്തുകയുള്ളൂ. ഒരിക്കല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ കാണികളുടെ ശബ്ദം കാരണം ഫസ്റ്റ് സ്ലിപ്പില്‍ നിന്നയാള്‍ പറഞ്ഞത് താന്‍ കേട്ടിരുന്നില്ല. ഇതു തന്നെയാണ് വാംഖഡെയിലും സംഭവിച്ചതെന്നു സങ്കക്കാര വ്യക്തമാക്കി.

2011ലെ ഫൈനലില്‍ താന്‍ ടോസ് വിളിച്ചിരുന്നു. എന്നാല്‍ താന്‍ എന്താണ് വിളിച്ചതെന്നു ധോണി കൃത്യമായി കേട്ടിരുന്നില്ല. നിങ്ങള്‍ ടെയില്‍ ആണോ വിളിച്ചതെന്നു ധോണി തന്നോടു ചോദിച്ചു. അല്ല ഹെഡ് എന്നായിരുന്നുവെന്ന് മറുപടി നല്‍കി. തുടര്‍ച്ച് താന്‍ ടോസ് ജയിച്ചയായി മാച്ച് റഫറി പറയുകയും ചെയ്തു. എന്നാല്‍ ടോസ് വിളിച്ചത് താന്‍ കേട്ടിരുന്നില്ലെന്നു ധോണി വ്യക്തമാക്കി. ഇതു ചെറിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. അപ്പോള്‍ മഹി പറഞ്ഞത് നമുക്ക് ഒന്നു കൂടി ടോസ് ചെയ്യാം എന്നായിരുന്നു. രണ്ടാമത്തെ ടോസിലും തനിക്ക് അനുകൂലമായി ഹെഡ്ഡ് തന്നെയാണ് വീണതെന്നും സങ്കക്കാര പറഞ്ഞു. ടോസ് തങ്ങള്‍ക്കു ലഭിച്ചത് തിരിച്ചടിയായതായി കരുതുന്നില്ലെന്നും ടോസ് അനുകൂലമായിരുന്നെങ്കില്‍ ധോണിയും ആദ്യം ബാറ്റിങായിരിക്കും തിരഞ്ഞെടുക്കുകയെന്നാണ് താന്‍ കരുതുന്നതെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.

Stokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസംStokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസം

T20 World cup: നീ ആരാണെന്ന് ഓസീസിന് കാണിച്ചു കൊടുക്ക്!, ധോണിയുടെ ഉപദേശത്തെക്കുറിച്ച് ശ്രീശാന്ത്T20 World cup: നീ ആരാണെന്ന് ഓസീസിന് കാണിച്ചു കൊടുക്ക്!, ധോണിയുടെ ഉപദേശത്തെക്കുറിച്ച് ശ്രീശാന്ത്

പ്രമുഖ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസില്ലാതെയാണ് ലങ്ക ഫൈനലില്‍ കളിച്ചത്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. മാത്യൂസ് ഫിറ്റായിരുന്നെങ്കില്‍ ഒരുപക്ഷെ ടോസിനു ശേഷം ബൗളിങായിരുന്നു താന്‍ തിരഞ്ഞെടുക്കുകയെന്നും സങ്കക്കാര പറഞ്ഞു. ആഞ്ചലോയ്ക്ക് പരിക്കേറ്റതിനാല്‍ 6-5 എന്ന കോമ്പിനേഷനാണ് ലങ്ക പരീക്ഷിച്ചത്. എന്നാല്‍ അദ്ദേഹം 100 ശതമാനം ഫിറ്റായിരുന്നെങ്കില്‍ ലങ്കയ്ക്കു റണ്‍ ചേസ് നടത്താമായിരുന്നു. എന്നാല്‍ അതുകൊണ്ട് മല്‍സരഫലം മാറുമായിരുന്നുവെന്നു തനിക്ക് ഉറപ്പിച്ചു പറയാനാവില്ലെന്നും മുന്‍ വിക്കറ്റ് കീപ്പര്‍ വ്യക്തമാക്കി.

Story first published: Friday, May 29, 2020, 18:25 [IST]
Other articles published on May 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X