'അവന്‍ നാളത്തെ സൂപ്പര്‍ സ്റ്റാറുകള്‍', അരങ്ങേറ്റം നടത്താത്ത മൂന്ന് താരങ്ങളെ പ്രശംസിച്ച് കുമാര്‍ സംഗക്കാര

മുംബൈ: ഓരോ ഐപിഎല്‍ സീസണും നിരവധി യുവ പ്രതിഭകളെയാണ് വാര്‍ത്തെടുക്കുന്നത്. അത് ഏറ്റവും ഗുണം ചെയ്യുന്നത് ഇന്ത്യന്‍ ടീമിനെയുമാണ്. നിലവിലെ ഇതിഹാസങ്ങള്‍ വിരമിച്ചാലും അവരുടെ വിടവ് നികത്താന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ഇപ്പോള്‍ തന്നെ തയ്യാറായിക്കഴിഞ്ഞു. യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ന്നുവരാന്‍ ഐപിഎല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഇതിഹാസങ്ങളായ പല സൂപ്പര്‍ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നതും യുവതാരങ്ങളെ സംബന്ധിച്ച് കരിയറിലെ വലിയ നേട്ടമാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ഉണ്ടായിരുന്നു. നാളത്തെ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള ഇതുവരെ അരങ്ങേറ്റം നടത്താത്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അദ്ദേഹം.

19കാരന്‍ റിയാന്‍ പരാഗാണ് സംഗക്കാര തിരഞ്ഞെടുത്ത ഒരു താരം. രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയിലെ കരുത്താണ് റിയാന്‍.'ഞങ്ങളെ സംബന്ധിച്ച് റിയാന്‍ വളരെ സവിശേഷനായ താരമാണ്. ഭാവിയില്‍ വലിയ സംഭാവന രാജസ്ഥാന്‍ റോയല്‍സിനും ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കാന്‍ കെല്‍പ്പുള്ളവനാണവന്‍. ശ്രദ്ധയോടെ പരിഗണിച്ച് സാവധാനം വളര്‍ത്തിയെടുക്കേണ്ട സവിശേഷ പ്രതിഭയാണവന്റേത്'-രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച വെബിനാറില്‍ സംഗക്കാര പറഞ്ഞു.

ചേതന്‍ സക്കറിയ,യശ്വസി ജയ്‌സ്വാള്‍ എന്നിവരെയും ഭാവി താരങ്ങളായാണ് സംഗക്കാര വിശേഷിപ്പിച്ചത്. ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ സക്കറിയ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിരുന്നു. ഇടം കൈയന്‍ പേസറായ താരം ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ' ചേതന്‍ ഒരു പ്രതിഭയാണ്. അവന്റെ മനോഭാവവും സമ്മര്‍ദ്ദ ഘട്ടങ്ങളെ അതിജീവിക്കാനുള്ള കഴിവും മികച്ചതാണ്. അനുജ് റാവത്തും യശ്വസി ജയ്‌സ്വാളും ഇതുപോലെ മികവുള്ളവരാണ്. അനുജിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. എങ്കിലും പ്രതിഭയിലും ഊര്‍ജസ്വലതയിലും അവന്‍ മിടുക്കനാണ്'-സംഗക്കാര പറഞ്ഞു.

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയേയും സംഗക്കാര പ്രശംസിച്ചു. നായകസ്ഥാനം അവനെ വളരെയധികം മാറ്റിയിട്ടില്ല. വളരെ ശാന്തനായ താരമാണവന്‍. നായകന് വേണ്ട എല്ലാ ഗുണങ്ങളും അവനുണ്ടെന്നും സംഗക്കാര അഭിപ്രായപ്പെട്ടു. ഇത്തവണ ആദ്യമായി നായകപദവി ലഭിച്ചപ്പോള്‍ സഞ്ജു നിരാശപ്പെടുത്തിയില്ല. സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു 277 റണ്‍സാണ് അടിച്ചെടുത്തത്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് സഞ്ജുവിനെ അലട്ടുന്ന പ്രധാന പ്രശ്‌നം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, May 14, 2021, 11:58 [IST]
Other articles published on May 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X