വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് കീപ്പര്‍മാരിലെ ടോപ് റണ്‍വേട്ടക്കാരനാര്? ഗില്ലിയും ധോണിയുമല്ല, തലപ്പത്ത് മറ്റൊരാള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച കീപ്പിങ്ങുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആദം ഗില്‍ക്രിസ്റ്റ്,എംഎസ് ധോണി,കുമാര്‍ സംഗക്കാര,മാര്‍ക്ക് ബൗച്ചര്‍ തുടങ്ങിയ പേരുകളൊക്കെയാവും പെട്ടെന്ന് മനസിലേക്കെത്തുക. ഇവരെല്ലാം തന്നെ തകര്‍പ്പന്‍ കീപ്പിങ്ങുകൊണ്ട് മാത്രമല്ല മികച്ച ബാറ്റിങ്ങുകൊണ്ടും ആരാധക മനസില്‍ ഇടം നേടിയവരാണ്. എന്നാല്‍ ഇവരില്‍ ആരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയത്. ടോപ് ഫൈവിനെ പരിചയപ്പെടാം.


കുമാര്‍ സംഗക്കാര (ശ്രീലങ്ക)

കുമാര്‍ സംഗക്കാര (ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ കുമാര്‍ സംഗക്കാരയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മൂന്ന് ഫോര്‍മാറ്റിലും മികവ് തെളിയിക്കാന്‍ അദ്ദേഹത്തിനായി. 464 മത്സരങ്ങളില്‍ നിന്ന് 41.87 ശരാശരിയില്‍ 17840 റണ്‍സാണ് സംഗക്കാര നേടിയത്. ഇതില്‍ 30 സെഞ്ച്വറിയും 110 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്റ്റംപിന് പിന്നില്‍ നിരവധി റെക്കോഡുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

എംസ് ധോണി (ഇന്ത്യ)

എംസ് ധോണി (ഇന്ത്യ)

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് രണ്ടാം സ്ഥാനത്ത്. 538 മത്സരത്തില്‍ നിന്ന് 44.96 ശരാശരിയില്‍ 17266 റണ്‍സ് ധോണിയുടെ പേരിലുണ്ട്. ഇതില്‍ 16 സെഞ്ച്വറിയും 108 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അതിവേഗ സ്റ്റംപിങ്ങുകൊണ്ടും വിക്കറ്റിന് പിന്നില്‍ നിന്നുള്ള തന്ത്രങ്ങള്‍ക്കൊണ്ടുമാണ് ധോണി മറ്റുള്ളവരില്‍ നിന്ന് വ്യത്യാസപ്പെട്ടിരുന്നത്. മൂന്ന് ഐസിസി ട്രോഫിയും നേടിയ ഏക നായകനാണ് ധോണി.

 ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ)

ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ആദം ഗില്‍ക്രിസ്റ്റ്. വിക്കറ്റിന് പിന്നിലെ മികവ് മാത്രമല്ല വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. 391 മത്സരത്തില്‍ നിന്ന് 15252 റണ്‍സാണ് ആദം ഗില്‍ക്രിസ്റ്റ് നേടിയത്. 38.80 ആയിരുന്നു ശരാശരി. 33 സെഞ്ച്വറിയും 79 അര്‍ധ സെഞ്ച്വറിയും ആദം ഗില്‍ക്രിസ്റ്റിന്റെ പേരിലുണ്ട്.

മുഷ്ഫിഖര്‍ റഹിം

മുഷ്ഫിഖര്‍ റഹിം

കളിക്കളത്തിലെ മോശം പെരുമാറ്റംകൊണ്ട് ആരാധകര്‍ക്ക് വലിയ സ്വീകാര്യനല്ലെങ്കിലും ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമിന്റെ ബാറ്റിങ് പ്രകടനത്തിന് കൈയടിക്കാതിരിക്കാനാവില്ല. 350 മത്സരത്തില്‍ നിന്ന് 33.47 ശരാശരിയില്‍ 10799 റണ്‍സ് മുഷ്ഫിഖര്‍ നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറിയും 59 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവെക്കുന്ന മുഷ്ഫിഖര്‍ ഇപ്പോഴും ടീമില്‍ സജീവമാണ്.

മാര്‍ക്ക് ബൗച്ചര്‍ (ദക്ഷിണാഫ്രിക്ക)

മാര്‍ക്ക് ബൗച്ചര്‍ (ദക്ഷിണാഫ്രിക്ക)

മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും നിലവിലെ പരിശീലകനുമായ മാര്‍ക്ക് ബൗച്ചര്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 466 മത്സരത്തില്‍ നിന്ന് 29.06 ശരാശരിയില്‍ 10463 റണ്‍സാണ് ബൗച്ചര്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 61 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മധ്യനിരയില്‍ കളിച്ചിരുന്ന ബൗച്ചര്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാന്‍ മിടുക്കനായിരുന്നു.

Story first published: Thursday, June 17, 2021, 16:59 [IST]
Other articles published on Jun 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X