വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കുല്‍ദീപ് ടെസ്റ്റില്‍ കളിക്കുമ്പോള്‍ അസൂയയോ അഭിമാനമോ?; ചാഹല്‍ പറയുന്നു

ദില്ലി: ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടംകിട്ടിയതോടെ കുറച്ച് കാലമായി വിട്ടുനിന്നിരുന്ന കളത്തിലേക്ക് തിരിച്ചെത്തുകയാണ് യുസ്‌വേന്ദ്ര ചാഹല്‍. 2016 ഡിസംബറിന് ശേഷം ആദ്യമായി ലെഗ് സ്പിന്നര്‍ ഇന്ത്യ എ-യിലേക്ക് തിരിച്ചെത്തുകയാണ്. ബാംഗ്ലൂരില്‍ സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരെയാണ് മത്സരം. എന്നാല്‍ ചുവന്ന പന്ത് ഉപയോഗിച്ചുള്ള കളത്തില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രശ്‌നങ്ങളൊന്നും ചാഹലിനില്ല. പരിമിത ഓവറുകളില്‍ കുല്‍ദീപ് യാദവിനൊപ്പം ചാഹല്‍ സ്ഥിരം സാന്നിധ്യമാണ്.

ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കല്‍... തെറ്റുകാരന്‍ ഒരാള്‍ മാത്രമോ? നുയറിനു പറയാനുള്ളത്ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കല്‍... തെറ്റുകാരന്‍ ഒരാള്‍ മാത്രമോ? നുയറിനു പറയാനുള്ളത്

yuzvendrachahal

ഇംഗ്ലണ്ടില്‍ പരിമിത ഓവര്‍ ടീമില്‍ അംഗമായിരുന്ന ഹരിയാന താരത്തെ സംബന്ധിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കൂടുതല്‍ കഴിവ് ആവശ്യമായ വേദിയാണ്. 'പരിമിത ഓവറില്‍ ലെഗ് സ്പിന്നര്‍മാരെ വമ്പന്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ വിക്കറ്റ് കിട്ടും. ടെസ്റ്റില്‍ നേരെ തിരിച്ചാണ്. അതുകൊണ്ട് തന്നെ ലെഗ് സ്പിന്നര്‍ക്ക് വിക്കറ്റ് കിട്ടാന്‍ കൂടുതല്‍ മികവ് ആവശ്യമായി വരും', താരം പറയുന്നു.

അതേസമയം ടെസ്റ്റ് ടീം സെലക്ഷനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും ചാഹല്‍ പറയുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ടീമിലാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്. ഇന്ത്യ എ'യ്ക്ക് വേണ്ടി മികച്ച പ്രകടനം മാത്രമാണ് തന്റെ മുന്നിലെന്നും ചാഹല്‍ വ്യക്തമാക്കി.

Story first published: Friday, August 3, 2018, 17:06 [IST]
Other articles published on Aug 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X