Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019 ഏറെ ബുദ്ധിമുട്ടി, പുതിയ വര്‍ഷം പുത്തന്‍ പദ്ധതികള്‍, ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് പറയുന്നു

പൂനെ: ഇന്ത്യന്‍ സ്പിന്‍ബൗളര്‍ കുല്‍ദീപ് യാദവിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല 2019. മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ട താരം ഈ വര്‍ഷം അവസാനത്തോടെയാണ് ടീമില്‍ തിരിച്ചെത്തിയത്. യുവ സ്പിന്നര്‍മാര്‍ തിളങ്ങിയതോടെയാണ് ഇന്ത്യയുടെ ഏക ചൈനാമാന്‍ ബൗളറുടെ ടീമിലെ സ്ഥാനം നഷ്ടമായത്. അവസാന വര്‍ഷത്തിലെ ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന കുല്‍ദീപ് കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്.

2019 വളരെ ബുദ്ധിമുട്ടിയ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷത്തെ മോശം അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പദ്ധതിയുണ്ടാക്കാന്‍ സാധിച്ചു. 2020ലെ ഓരോ മത്സരത്തിലും ഓരോ തന്ത്രം പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരേ ശൈലിയില്‍ പന്തെറിയുന്ന രീതി മാറ്റി വ്യത്യസ്തമായി ഒന്ന് പരീക്ഷിക്കാനാണ് ആലോചിക്കുന്നത്. മാനസികമായി ഒരുങ്ങാന്‍ പോയവര്‍ഷത്തെ അനുഭവങ്ങളിലൂടെ സാധിച്ചു. എന്താണ് പിഴവെന്ന് വീഡിയോ അനലിസ്റ്റിന്റെ സഹായത്തോടെ മനസിലാക്കി.

kuldeepyadav

ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍ നല്‍കിയ നിര്‍ദേശവും ആത്മവിശ്വാസവും കരുത്തായി. ഇന്ത്യന്‍ ടീമില്‍ സ്പിന്‍ബൗളര്‍മാരുടെ സമ്മര്‍ദം കുറഞ്ഞതായാണ് തോന്നുന്നത്. പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനം പേസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി നല്‍കുന്നു. സ്പിന്നര്‍മാര്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. പേസ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവാത്ത അവസരങ്ങളിലാണ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പരീക്ഷണം നടത്താനാകുന്നതെന്നും കുല്‍ദീപ് പറഞ്ഞു. സ്പിന്നര്‍മാര്‍ പന്തിന്റെ ലെങ്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. 25കാരനായ കുല്‍ദീപ് ഇന്ത്യക്കുവേണ്ടി ആറ് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 56 ഏകദിനത്തില്‍ നിന്ന് 99 വിക്കറ്റും 20 ടി20യില്‍ നിന്ന് 39 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Friday, January 10, 2020, 17:33 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+