Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2017ലെ ടെസ്റ്റ് അരങ്ങേറ്റത്തിന് മുമ്പ് കുംബ്ലെ പറഞ്ഞതെന്ത്? വെളിപ്പെടുത്തി കുല്‍ദീപ് യാദവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ബൗളറാണ് അനില്‍ കുംബ്ലെ. ഇന്ത്യക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയ കുംബ്ലെ നായകനായും പരിശീലകനായും ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുംബ്ലെ ഒഴിച്ചിട്ട സ്ഥാനം നിലവില്‍ ഇന്ത്യക്കുവേണ്ടി കൈകാര്യം ചെയ്യുന്ന ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. 2017ലാണ് ചൈനാമാന്‍ ബൗളറായ കുല്‍ദീപ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ തലേ ദിവസം അന്നത്തെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെ തന്നോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ് യാദവ്.

'നീ അഞ്ച് വിക്കറ്റ് വീഴ്ത്തുമെന്ന് കുംബ്ലെ എന്നോട് പറഞ്ഞു. അല്‍പ്പസമയത്തേക്ക് മിണ്ടാതിരുന്ന ശേഷം തീര്‍ച്ചയായും എന്ന് ഞാന്‍ മറുപടി നല്‍കി'-കുല്‍ദീപ് പറഞ്ഞു. 2017ല്‍ ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന നാലാം ടെസ്റ്റിലാണ് കുല്‍ദീപ് ഇന്ത്യയുടെ ടെസ്റ്റ് ടീം അരങ്ങേറ്റം കുറിച്ചത്. കംഗാരുക്കളെ തന്റെ സ്പിന്‍ മാന്ത്രികതകൊണ്ട് ഞെട്ടിച്ച കുല്‍ദീപ് ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ കുല്‍ദീപിന് സാധിച്ചില്ല. എങ്കിലും ഓസ്‌ട്രേലിയയെ കൂറ്റന്‍ സ്‌കോര്‍ നേടാതെ തടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു കുല്‍ദീപ് വഹിച്ചത്.

kuldeep

ഇന്ത്യയില്‍ സ്പിന്‍ ബൗളര്‍മാരുടെ ശൈലിയല്ലാത്ത ചൈനാമാന്‍ സ്പിന്നാണ് കുല്‍ദീപിനെ വ്യത്യസ്തനാക്കുന്നത്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ബാബര്‍ അസാമിനെ പുറത്താക്കിയ കുല്‍ദീപിന്റെ പന്ത് നൂറ്റാണ്ടുകളിലെ മികച്ച പന്തുകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ പ്രാപ്തമാണ്. കൈക്കുഴയില്‍ മായാജാലം കാട്ടുന്ന കുല്‍ദീപ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയില്‍ സ്ഥിര സാന്നിധ്യമാണ്. ടെസ്റ്റില്‍ ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയ്ക്കും സമീപകാലത്തായി കൂടുതല്‍ അവസരം ലഭിക്കുന്നുണ്ട്. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ കുല്‍ദീപിന് ടീമില്‍ നിര്‍ണ്ണായക റോളുണ്ട്. 25കാരനായ കുല്‍ദീപ് ഇന്ത്യക്കുവേണ്ടി ആറ് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും 60 ഏകദിനത്തില്‍നിന്ന് 104 വിക്കറ്റും 20ടി20യില്‍ നിന്ന് 39 വിക്കറ്റുമാണ് വീഴ്ത്തിയത്.40 ഐപിഎല്ലില്‍ നിന്നായി 39 വിക്കറ്റും കുല്‍ദീപിന്റെ പേരിലുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമിലെ ഉറപ്പുള്ള സാന്നിധ്യമാണ് കുല്‍ദീപ്.

Story first published: Saturday, August 1, 2020, 17:26 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+